For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: കൂടുതല്‍ കിരീടം, ഗോള്‍, അസിസ്റ്റ്; അറിയാം പ്രധാന റെക്കോഡുകള്‍

പനാജി: ഇന്ത്യയില്‍ ക്രിക്കറ്റ് ആവേശത്തിന് താല്‍ക്കാലിക വിരാമമിട്ട് ഇനി ആരാധകര്‍ ഫുട്‌ബോളിന് പിന്നാലെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ദൂരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ഐഎസ്എല്‍ സംഘടിപ്പിക്കുന്നത്. എല്ലാ മത്സരങ്ങളും ഗോവയിലെ മൈതാനങ്ങളായാണ് നടത്തുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 11 ടീമുകള്‍ ഇത്തവണ ഇന്ത്യയിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരാവാന്‍ ഇറങ്ങും. ഐഎസ്എല്ലിന്റെ പുതിയ സീസണിനെ വരവേല്‍ക്കാന്‍ ആരാധകര്‍ തയ്യാറായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഐഎസ്എല്ലിലെ പ്രധാന റെക്കോഡുകള്‍ ഒന്ന് പരിശോധിക്കാം.

കൂടുതല്‍ കിരീടം

കൂടുതല്‍ കിരീടം

ഇന്ത്യന്‍ ഫുട്‌ബോളില്‍ കൊല്‍ക്കത്തയ്ക്കുള്ള ആധിപത്യം ഐഎസ്എല്ലിലും പ്രകടം. ഐഎസ്എല്ലില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീം കൊല്‍ക്കത്തക്കാരായ എടികെയാണ്. 2014ല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്ന പേരില്‍ ഇറങ്ങിയ അവര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0ന് തോല്‍പ്പിച്ച് കിരീടം നേടി. 2016ല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്ന പേരില്‍ത്തന്നെ ഇറങ്ങിയ അവര്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് കിരീടം നേടി. ഇത്തവണ ഷൂട്ടൗട്ടിനൊടുവിലാണ് വിജയം. അവസാന സീസണില്‍ എടികെ എന്ന പേരില്‍ ഇറങ്ങി ചെന്നൈയിന്‍ എഫ്‌സിയെ 3-1ന് തോല്‍പ്പിച്ചാണ് അവര്‍ കിരീടം അലമാരയിലെത്തിച്ചത്. ഇത്തവണ എടികെ മോഹന്‍ ബഗാനായാണ് കൊല്‍ക്കത്തന്‍ ടീം ഇറങ്ങുന്നത്.

കൂടുതല്‍ ഗോള്‍

കൂടുതല്‍ ഗോള്‍

സ്പാനിഷുകാരനായ കോറോയുടെ പേരിലാണ് ഐഎസ്എല്ലില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡുള്ളത്. എസ്പാന്യോള്‍, ജിറോണ ടീമുകള്‍ക്കൊപ്പം പന്ത് തട്ടിയിട്ടുള്ള കോറോ 2017-2020വരെ ഗോവയ്‌ക്കൊപ്പം നേടിയത് 48 ഗോളാണ്. അവസാന സീസണോടെ അദ്ദേഹം ഐഎസ്എല്‍ വിട്ടിരുന്നു. രണ്ടാം സ്ഥാനത്ത് ബംഗളൂരു എഫ്‌സിയുടെ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയാണ്. 39 ഗോളാണ് അദ്ദേഹം നേടിയത്. മാഴ്‌സലീഞ്ഞോ (31),ഇയാന്‍ ഹ്യൂം (28),ബര്‍ത്തലോമു ഓഗ്‌ബെച്ചെ (27) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍

കൂടുതല്‍ അസിസ്റ്റ്

കൂടുതല്‍ അസിസ്റ്റ്

2016 മുതല്‍ ഐഎസ്എല്ലില്‍ സജീവമായ ബ്രസീല്‍ വിങ്ങര്‍ മാഴ്‌സലീഞ്ഞോയാണ് അസിസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഡല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള താരത്തിന്റെ പേരില്‍ 18 അസിസ്റ്റാണുള്ളത്. ഇത്തവണ ഒഡീഷയ്ക്ക് വേണ്ടിയാണ് മാഴ്‌സലോ കളിക്കുന്നത്. മുംബൈ സിറ്റി എഫ്‌സിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസാണ് (17) അസിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. കോറോ (16),ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് (15),ഫ്‌ളോറന്റെ മലൗദ,ദിമാസ് ഡില്‍ഗാഡോ (13) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

മറ്റ് റെക്കോഡുകള്‍

മറ്റ് റെക്കോഡുകള്‍

ഐഎസ്എല്ലില്‍ കൂടുതല്‍ മത്സരം കളിച്ച റെക്കോഡ് മന്ദര്‍ റാവു ദേശായിയുടെ പേരിലാണ്. ഗോവ, ബംഗളൂരു ടീമുകള്‍ക്കൊപ്പം 96 മത്സരങ്ങളിലാണ് താരം കളിച്ചത്. ഇത്തവണ മുംബൈ സിറ്റി എഫ്‌സിയുടെ ഭാഗമാണ് അദ്ദേഹം. എസ് സി ഈസ്റ്റ് ബംഗാളിനുവേണ്ടി ബൂട്ടണിയുന്ന നാരായണ്‍ ദാസാണ് (90) രണ്ടാം സ്ഥാനത്ത്.

മറ്റ് റെക്കോഡുകള്‍

കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള ഗോളി സുബ്രതാ പോളാണ് (26). ഇത്തവണ ഹൈദരാബാദ് എഫ്‌സിക്കുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഗുര്‍പ്രീത് സിങ് സന്ധുമാണ് (25). ബംഗളൂരു എഫ്‌സിയുടെ ഗോളിയാണ് അദ്ദേഹം. മൂന്നാം സ്ഥാനത്ത് എടികെ മോഹന്‍ ബഗാന്‍ ഗോളി അരിന്‍ദാം ബട്ടാചാര്യയാണ്.

Story first published: Wednesday, November 18, 2020, 12:07 [IST]
Other articles published on Nov 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+