Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ദീര്‍ഘനാള്‍ കരാറുള്ള നാല് വിദേശ താരങ്ങള്‍

പനാജി: കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു ഐഎസ്എല്‍ സീസണ്‍ കൂടി വരികയാണ്. 11 ടീമുകള്‍ മാറ്റുരയ്ക്കുന്ന ആവേശ പോരാട്ടത്തിന് തുടക്കമാവാന്‍ രണ്ട് ദിവസം മാത്രമാണുള്ളത്. കോവിഡിനെത്തുടര്‍ന്ന് ഇത്തവണ എല്ലാ മത്സരങ്ങളും ഗോവയില്‍ത്തന്നെയാണ് സംഘടിപ്പിക്കുന്നത്. സമീപകാലത്തായി ഐഎസ്എല്ലിന്റെ ആരാധക പിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചതിനാല്‍ ഇത്തവണ മികച്ച വിദേശ താരങ്ങളെ ഇറക്കി പോയ പ്രചാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബുകളുള്ളത്. ഇത്തവണ നിരവധി വിദേശ താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവരില്‍ ദീര്‍ഘനാള്‍ കരാറുള്ള പ്രമുഖരായ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിന്‍സെന്റ് ഗോമസ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

വിന്‍സെന്റ് ഗോമസ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ടാണ് വിന്‍സെന്റ് ഗോമസ്. 32കാരനായ താരം സ്‌പെയിനിലെ സെക്കന്റ് ഡിവിഷനില്‍ നിന്നാണ് ഐഎസ്എല്ലിലേക്ക് എത്തുന്നത്. മധ്യനിര താരമായ വിന്‍സെന്റ് മധ്യനിരയിലും പ്രതിരോധ നിരയിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. ബാഴ്‌സലണോയ്ക്കും റയല്‍ മാഡ്രിഡുമെല്ലാം എതിരേ പാല്‍മാസ് നിരയെ നയിച്ച അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ മികവുകാട്ടിയുള്ള താരമായതിനാല്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് വിന്‍സെന്റിനെ സ്വന്തമാക്കിയത്.

കോളി അലക്‌സാണ്ടര്‍ (ഒഡീഷ എഫ്‌സി)

കോളി അലക്‌സാണ്ടര്‍ (ഒഡീഷ എഫ്‌സി)

അന്താരാഷ്ട്ര തലത്തില്‍ വലിയ അനുഭവസമ്പത്തുള്ള കോളിയെ രണ്ട് വര്‍ഷ കരാറിലാണ് ഒഡീഷ എഫ്‌സി ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ താരം കൂടിയാണ് കോളി. സെന്‍ഡ്രല്‍ മിഡ്ഫീല്‍ഡറായ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീം ജഴ്‌സിയണിഞ്ഞിട്ടുള്ള താരമാണ്. അതിനാല്‍ത്തന്നെ കോളിയുടെ ഈ അനുഭവസമ്പത്ത് ഒഡീഷയ്ക്ക് ഇത്തവണ ഗുണം ചെയ്‌തേക്കും. അയാക്‌സ് കേപ്ടൗണ്‍,ചിപ്പാ യുണൈറ്റഡ്,വാസ്‌കോഡ ഗാമ,ബിദാവെസ്റ്റ് വിറ്റ്‌സ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ഹ്യൂഗോ ബൗമൗസ് (മുംബൈ സിറ്റി എഫ്‌സി)

ഹ്യൂഗോ ബൗമൗസ് (മുംബൈ സിറ്റി എഫ്‌സി)

അവസാന സീസണില്‍ എഫ്‌സി ഗോവയ്‌ക്കൊപ്പം കൂടുതല്‍ അസിസ്റ്റെന്ന നേട്ടം സ്വന്തമാക്കി ബൗമൗസ് ഇത്തവണ മുംബൈ സിറ്റി എഫ്‌സിക്കുവേണ്ടിയാണ് കളിക്കുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ഫ്രഞ്ച് താരത്തെ മുംബൈ റാഞ്ചിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി മധ്യനിരയില്‍ ടീമിന് മുതല്‍ക്കൂട്ടാവാനുള്ള കരുത്ത് 25കാരനായ താരത്തിനുണ്ട്. 2018ലാണ് അദ്ദേഹം ഐഎസ്എല്ലിലെത്തിയത്. രണ്ട് സീസണിലും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാനും സാധിച്ചിരുന്നു. ഗോവയ്‌ക്കൊപ്പം 42 മത്സരത്തില്‍ നിന്ന് 16 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

എഡു ഗാര്‍ഷ്യ (എടികെ മോഹന്‍ ബഗാന്‍)

എഡു ഗാര്‍ഷ്യ (എടികെ മോഹന്‍ ബഗാന്‍)

മുന്‍ ബംഗളൂരു എഫ്‌സി താരമായ എഡു ഗാര്‍ഷ്യയെ 2019-20 സീസണിലാണ് എടികെ സ്വന്തമാക്കുന്നത്. ഇത്തവണ ടീം എടികെ മോഹന്‍ ബഗാനായതോടെ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ 30കാരനായ എഡുവുമായി ക്ലബ്ബ് ഉണ്ടാക്കുകയായിരുന്നു. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും തിളങ്ങാന്‍ കെല്‍പ്പുള്ള എഡു 2019-20 സീസണില്‍ 22 മത്സരത്തില്‍ നിന്ന് 9 ഗോള്‍ എടികെയ്‌ക്കൊപ്പം നേടിയിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും താരത്തില്‍ വളരെ പ്രതീക്ഷയുണ്ട്.

Story first published: Wednesday, November 18, 2020, 12:49 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+