Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: തീ പാറും പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്, പോരിനൊരുങ്ങി 11 ടീമുകള്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30ന് ബംബോലിനിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നിന്നാവും പുതിയ സീസണിന്റെ ആവേശത്തിന് പന്തുരുളുക. പതിവില്‍ നിന്ന് വ്യത്യസ്തമായി 11 ടീമുകളാണ് ഇത്തവണ ഇന്ത്യയിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരാവാന്‍ ഇറങ്ങുക. എസ് സി ഈസ്റ്റ് ബംഗാളാണ് ഇത്തവണ എത്തുന്ന പുതിയ ടീം. നേരത്തെ എടികെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ടീം ഇത്തവണ എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാവും പോരാട്ടത്തിനിറങ്ങുക.

ടൂര്‍ണമെന്റ്

ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുന്ന മറ്റ് ടീമുകള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗോവയിലെ മൂന്ന് മൈതാനങ്ങളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. എവേ,ഹോം രീതി തന്നെ പിന്തുടര്‍ന്നാവും മത്സരങ്ങള്‍ നടത്തുക. കാണികള്‍ക്ക് പ്രവേശനം ഇല്ലാതെ ബയോ ബബിള്‍ സുരക്ഷയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റ്

ടൂര്‍ണമെന്റ്

ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാല്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഒട്ടുമിക്ക ടീമും മികച്ച തയ്യാറെടുപ്പോടെയാണ് ഇത്തവണ എത്തുന്നത്. സമീപകാലത്തായി ഐഎസ് എല്ലിന് നഷ്ടപ്പെട്ട പ്രധാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘാടകര്‍. എല്ലാ ടീമിലും മികച്ച വിദേശ കരുത്തുണ്ട്. കൂടാതെ കൊല്‍ക്കത്തയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഫുട്‌ബോള്‍ ക്ലബ്ബുകളായ എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും കൂടി ഐഎസ്എല്ലിലേക്ക് എത്തിയതോടെ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശകരമാകും.

ടൂര്‍ണമെന്റ്

ഇരു ടീമും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന ഡെര്‍ബിക്കായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. നവംബര്‍ 27നാണ് ഈ മത്സരം. നിലവില്‍ ആദ്യ 11 റൗണ്ടുകളുടെ മത്സരഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കി മത്സരക്രമം ഉടന്‍ തന്നെ പുറത്തുവിടും. നേരത്തെ 95 മത്സരങ്ങളായിരുന്നു സീസണില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആകെ 115 മത്സരങ്ങള്‍ നടക്കും.

ടൂര്‍ണമെന്റ്

എടികെ തന്നെയാണ് ഐഎസ്എല്ലിലെ ചാമ്പ്യന്‍ നിര. മൂന്ന് തവണ ഐഎസ്എല്ലില്‍ കിരീടം നേടിയ അവര്‍ ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ചതോടെ ടീമിന്റെ കരുത്ത് ഇരട്ടിച്ചു. ഇന്ത്യയിലെ ഫുട്‌ബോള്‍ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന കൊല്‍ക്കത്തന്‍ ക്ലബ്ബിലെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇത്തവണ ഗുണം ചെയ്‌തേക്കും. ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വളരെ പ്രതീക്ഷയോടെയാണിറങ്ങുന്നത്. മികച്ച താരനിരയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ഇത്തവണ അതി ശക്തമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാര്‍ എന്നിവടങ്ങളില്‍ നിന്ന് ഐഎസ്എല്‍ ഇത്തവണ തത്സമയം കാണാന്‍ സാധിക്കും.

Story first published: Thursday, November 19, 2020, 12:54 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+