Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ചെന്നൈയിനെ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍

ബംബോലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്റെ എഫ്‌സിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ എസ് സി ഈസ്റ്റ് ബംഗാളിനോട് 2-2 സമനില പങ്കിടേണ്ടി വന്നു മുന്‍ ചാമ്പ്യന്‍ നിരക്ക്. രണ്ട് തവണ ഐഎസ്എല്‍ കിരീടം നേടിയ ചെന്നൈയിന് മോശം ഫോമിലുള്ള ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയത് വലിയ തിരിച്ചടി തന്നെയാണ്. 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ ഈസ്റ്റ് ബംഗാളിനെ 4-1-2-3 ഫോര്‍മേഷനിലാണ് ചെന്നൈയിന്‍ നേരിട്ടത്.

13ാം മിനുട്ടില്‍ കരുത്ത് കാട്ടി ചെന്നൈയിന്‍ അക്കൗണ്ട് തുറന്നു. ലാലിയന്‍സുവാല ചാങ്‌തേയാണ് വലകുലുക്കിയത്. ഏറെ സമയം ലീഡ് നിലനിര്‍ത്താന്‍ ചെന്നൈയിന്‍ നിരക്ക് സാധിച്ചെങ്കിലും 59ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. മാറ്റി സ്റ്റീന്‍മാനാണ് കൊല്‍ക്കത്തക്കാര്‍ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ ചെന്നൈയിന്‍ വീണ്ടും ലീഡുയര്‍ത്തി. 64ാം മിനുട്ടില്‍ റഹിം അലിയാണ് ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ സ്റ്റീന്‍മാന്‍ വീണ്ടും ഈസ്റ്റ് ബംഗാളിന്റെ രക്ഷക്കെത്തി. പിന്നീട് വിജയ ഗോളിനാണ് ഇരു ടീമും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

chennaiyinfcvssceastbengal

51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ചെന്നൈയിന്‍ എട്ടിനെതിരേ 12 ഗോള്‍ശ്രമം നടത്തിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന്‍ രണ്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും സഹിതം 9 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അതേ സമയം 7 മത്സരം കളിച്ച ഈസ്റ്റ് ബംഗാളിന് ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല. മൂന്ന് സമനിലയും നാല് തോല്‍വിയുമടക്കം മൂന്ന് പോയിന്റുമായി 10ാം സ്ഥാനത്താണവര്‍.

ഈസ്റ്റ് ബംഗാള്‍ നിരയില്‍ സൂപ്പര്‍ താരങ്ങളൊന്നും ഫോമിലല്ല. മുന്നേറ്റത്തില്‍ ജെജെ ലാല്‍പെഖുലുവക്ക് തിളങ്ങാനാവുന്നില്ല. മുഹമ്മദ് റഫീഖ്,ജാക്വസ് മഹോമ,മാറ്റി സ്റ്റീന്‍മാന്‍,ബികാസ് ജെയ്‌റു തുടങ്ങിയവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനാവുന്നില്ല. ഇത്തവണ കന്നി ഐഎസ്എല്‍ കളിക്കാനെത്തിയ ഈസ്റ്റ് ബംഗാളിന് ഇനിയും മെച്ചപ്പെടാനേറെ.

16 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് നിലവില്‍ തലപ്പത്ത്. തുല്യ പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. 12 പോയിന്റുമായി ബംഗളൂരു എഫ്‌സി മൂന്നാം സ്ഥാനത്തും 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. 3 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

Story first published: Sunday, December 27, 2020, 8:38 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+