For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഡെര്‍ബിയില്‍ ബംഗാള്‍ വീഴുമോ? ഒരു വീക്ക്‌നെസ് എടിക്കെ മോഹന്‍ ബഗാന്‍ മുതലെടുത്തേക്കും

വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ഡെര്‍ബി

ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കൊല്‍ക്കത്ത ഡെര്‍ബിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ഈസ്റ്റ് ബംഗാളും എടിക്കെയില്‍ ലയിച്ച മോഹന്‍ ബഗാനും തമ്മിലാണ് അങ്കം. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് കൊല്‍ക്കത്ത ഡെര്‍ബി അരങ്ങേറുന്നത്. നേരത്തേ ഐ ലീഗിന്റെ കുത്തകയായിരുന്നു കൊല്‍ക്കത്ത ഡെര്‍ബി.

1

ബഗാനെതിരായ ക്ലാസിക്കില്‍ ഇത്തവണ ഈസ്റ്റ് ബംഗാളിന് വിജയം അത്ര എളുപ്പമായിരിക്കില്ല. ഒരു വീക്ക്‌നെസ് അവരെ ഡെര്‍ബിക്കു മുമ്പ് അലട്ടുന്നുണ്ട്. മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയാണ് ഇത്. എടിക്കെയുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗാളിന്റെ ആക്രമണനിര അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. പരിചയ സമ്പന്നരായ ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരായ ജെജെ ലാല്‍പെഖ്യുല, ബല്‍വന്ത് സിങ്, ഗിറിക്ക് ഖോസ്ല എന്നിവരെ ബംഗാള്‍ പുതുയായി ടീമിലേക്കു കൊണ്ടു വന്നിരുന്നു. ഇവര്‍ക്കൊപ്പം വെയ്ല്‍സിന്റെ അമാദി ഹോളോവെയായിരിക്കും മുന്നറ്റേത്തില്‍ അണിനിരക്കുക.

പരിക്കില്‍ നിന്നും മോചിതനായാണ് ജെജെ മടങ്ങിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് നടന്ന ഐഎസ്എല്‍ മല്‍സരത്തില്‍ കളിച്ച ശേഷം അദ്ദേഹം കളത്തിനു പുറത്തായിരുന്നു. എന്നാല്‍ എടിക്കെയില്‍ ഫ്‌ളോപ്പായ താരമാണ് ബല്‍വന്ത്. ഒരേയൊരു ഗോള്‍ മാത്രമേ അദ്ദേഹത്തിനു എടിക്കെ ജഴ്‌സിയില്‍ നേടാനായിട്ടുള്ളൂ. അതേസമയം, 25 കാരനായ ഗിറിക്ക് ഐഎസ്എല്ലില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ഇതുവരെ കളിച്ചത്. 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയായിരുന്നു ഇത്. കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ പഞ്ചാബ് എഫ്‌സിക്കു വേണ്ടി ഏഴു മല്‍സരങ്ങളാണ് താരം കളിച്ചത്.

2

ബംഗാളിന്റെ മറ്റൊരു ഓപ്ഷനായ അമാദിയുടെ ഗോള്‍ സ്‌കോറിങ് റെക്കോര്‍ഡും അത്ര മികച്ചതല്ല. ഇംഗ്ലണ്ടിലാണ് താരം കരിയറിലെ ഭൂരിഭാഗം മല്‍സരങ്ങളും കളിച്ചത്. 10 വര്‍ഷം ഓസ്‌ട്രേലിയന്‍ ലീഗായ എ ലീഗില്‍ പന്തു തട്ടിയ അമാദിക്കു 14 ഗോളുകള്‍ മാത്രമേ ആകെ സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ.

മുന്നേറ്റനിരയുടെ വീക്ക്‌നെസ് മാറ്റിനിര്‍ത്തിയാല്‍ മുന്‍ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ പരിശീലിപ്പിക്കുന്ന ബംഗാളിന് ശക്തമായ മധ്യനിരയും പ്രതിരോധനിരയുമുണ്ട്. ബംഗാളിന്റെ ഗോള്‍ സ്‌കോറിങ് ചുമതല നോര്‍വിച്ച് സിറ്റിയുടെ മുന്‍ വിങര്‍ ആന്റണി പില്‍കിങ്ടണായിരിക്കും. പ്രീസീസണ്‍ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബംഗാള്‍ 3-1നു തകര്‍ത്തുവിട്ടപ്പോള്‍ പില്‍കിങ്ടണ്‍ ഇരട്ടഗോളുകളുമായി മിന്നിയിരുന്നു.

Story first published: Wednesday, November 25, 2020, 19:20 [IST]
Other articles published on Nov 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+