Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: സമനില കുരുക്കഴിക്കാന്‍ നോര്‍ത്ത് ഈസ്റ്റ്, എതിരാളി ഈസ്റ്റ് ബംഗാള്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ (5-12-2020) നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍. സീസണിലെ ആദ്യ ജയം തേടിയാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. അവസാന സമനില പിടിച്ച നോര്‍ത്ത് ഈസ്റ്റ് ഒത്തിണക്കമുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാല്‍ത്തന്നെ കൊല്‍ക്കത്തന്‍ ക്ലബ്ബിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പോരാട്ടം ശക്തമാകവെ സീസണിലെ ആദ്യ വിജയ പ്രതീക്ഷയില്‍ ഈസ്റ്റ് ബംഗാളും വിജയം തുടരാനുറച്ച് നോര്‍ത്ത് ഈസ്റ്റും ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കും.

കരുത്തരാണ് വടക്കു കിഴക്കന്‍മാര്‍

ഇത്തവണ ശക്തരായ നിരയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചാണ് അവര്‍ സീസണിലേക്കുള്ള വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 2-2 സമനിലയും നോര്‍ത്ത് ഈസ്റ്റ് വഴി. ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാവും നോര്‍ത്ത് ഈസ്റ്റ് ഇറങ്ങുക. ശക്തമായ മുന്നേറ്റ നിരയാണ് ടീമിന്റേത്. ക്വീസി അപ്പിയാഹ്,ഇഡ്രിസ സൈല തുടങ്ങിയവര്‍ അവസാന മത്സരത്തില്‍ മുന്നേറ്റ നിരയില്‍ തിളങ്ങി. പിഎം ബ്രിട്ടോ,ലൂയിസ് മച്ചാഡോ എന്നിവരിലും പ്രതീക്ഷകളുണ്ട്.

മധ്യനിരയും തരക്കേടില്ലാതെ കളിക്കുന്നു. ഫെഡറിക്കോ ഗല്ലീജോ,ലാലിംഗ്മാവിയ,ഖാസ കമാറ തുടങ്ങിയവരൊക്കെ ടീമിന് വിജയം നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ്. പ്രതിരോധ നിര അല്‍പ്പം കൂടി മെച്ചപ്പെടേണ്ടതുണ്ട്. ഡിയാന്‍ ഫോക്‌സ്,ഗുര്‍ജീന്തര്‍ കുമാര്‍,ബെഞ്ചമിന്‍ ലാംബോട്ട്,രാകേഷ് പ്രധാന്‍ തുടങ്ങിയവര്‍ പ്രധാനികളായ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അല്‍പ്പം കൂടി ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.

isl

ആശ്വാസ ജയം തേടി ഈസ്റ്റ് ബംഗാള്‍

പഴമയുടെയും പാരമ്പര്യത്തിന്റെയും കണക്കുകള്‍ പറഞ്ഞെത്തിയ ഈസ്റ്റ് ബംഗാളിന് ഐഎസ്എല്ലില്‍ തുടക്കം ഗംഭീരമാക്കാനായില്ല. ആദ്യ മത്സരം കൊല്‍ക്കത്ത ഡാര്‍ബിയായിരുന്നു. എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാള്‍ തോറ്റു. രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയോടും നാണം കെട്ടു. ഇത്തവണ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി. മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ചയില്ല. ബല്‍വന്ത് സിങ്,ജെജെ ലാല്‍പെഖുലവ എന്നിവര്‍ക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

മധ്യനിരയുടെ പ്രകടനവും ശരാശരി മാത്രം. ജാക്വിസ് മഗ്‌ഹോമ,സുര്‍ചന്ദ്ര സിങ്,അന്തോണി പില്‍കിങ്ടണ്‍,മാറ്റി സ്റ്റീന്‍മാന്‍,മുഹമ്മദ് റഫീഖ് തുടങ്ങി മധ്യനിരയില്‍ എടുത്ത് പറയാന്‍ താരങ്ങളുണ്ടെങ്കിലും ആര്‍ക്കും ഫോമില്ല. പ്രതിരോധത്തില്‍ സ്‌കോട്ട് നെവില്ലി,മുഹമ്മദ് ഇര്‍ഷാദ്,നാരായണ്‍ ദാസ്,അഭിഷേഖ് അംബേക്കര്‍,ഡാനിയല്‍ ഫോക്‌സ് തുടങ്ങിയവര്‍ക്കും നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

Story first published: Friday, December 4, 2020, 13:47 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+