Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആദ്യ ജയം തേടി ഒഡീഷ എഫ്‌സി, എതിരാളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (22-12-2020) മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ ഒരു ജയം പോലും സ്വന്തമാക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഒഡീഷ. അതേ സമയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഴ് മത്സരം കളിച്ച നോര്‍ത്ത് ഈസ്റ്റ് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയും വഴങ്ങി നാലാം സ്ഥാനത്താണ്. അതേ സമയം ആറ് മത്സരത്തില്‍ നിന്ന് ഒരു സമനിലയും അഞ്ച് തോല്‍വിയും വഴങ്ങിയ ഒഡീഷ എഫ്‌സി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. വൈകീട്ട് 7.30ന് ബംബോലിം ജിഎംസി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആശ്വാസ ജയം തേടി ഒഡീഷ

തുടര്‍ തോല്‍വികളുടെ ക്ഷീണം മറന്ന് ആശ്വാസ ജയം തേടിയാണ് ഒഡീഷക്കാര്‍ ഇറങ്ങുന്നത്. ഹൈദരാബാദ് എഫ്‌സിയോട് 1-0ന് തോറ്റാണ് ഒഡീഷയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 2-2 സമനില വഴങ്ങിയത് മാത്രമാണ് ആശ്വസിക്കാനുള്ള ഏക കാര്യം.എടികെ മോഹന്‍ ബഗാനോട് 1-0നും മുംബൈ സിറ്റി എഫ്‌സിയോട് 2-0നും എഫ്‌സി ഗോവയോട് 1-0നും ബംഗളൂരു എഫ്‌സിയോട് 2-1നും തോറ്റാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ ഒഡീഷ ഇറങ്ങുന്നത്.

odishafcvsneufc

ഐഎസ്എല്ലില്‍ മികച്ച റെക്കോഡുള്ള മാഴ്‌സലോണ പെരെയ്‌റ ഒഡീഷയിലുണ്ടായിട്ടും മുതലാക്കാന്‍ ഒഡീഷക്ക് സാധിച്ചില്ല. മാനുവല്‍ ഓന്‍വു,ഡീഗോ മൗറീസ്യോ തുടങ്ങിയവരുടെ മുന്‍നിരയിലെ പ്രകടനം മെച്ചപ്പെടാനുണ്ട്. പ്രതിരോധത്തിലെ വിടവ് നികത്തേണ്ടതും അത്യാവശ്യമാണ്. ഗോളി അര്‍ഷദീപ് സിങ്ങിന്റെ കൈകളുടെ ചോര്‍ച്ച അടയ്‌ക്കേണ്ടതുണ്ട്.

കരുത്തോടെ നോര്‍ത്ത് ഈസ്റ്റ്

ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേത്. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചാണ് അവരുടെ തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സിനോട് 2-2 സമനില വഴങ്ങിയപ്പോള്‍ ഗോവയോടും 1-1 സമനില പങ്കിട്ടു.ഈസ്റ്റ് ബംഗാളിനെ 2-0ന് തോല്‍പ്പിച്ചെങ്കിലും ബംഗളൂരുവിനോട് 2-2 സമനില വഴങ്ങി. ചെന്നൈയിനോട് ഗോള്‍രഹിത സമനില വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് ജംഷഡ്പൂര്‍ എഫ്‌സിയോട് 1-0ന് തോറ്റ ക്ഷീണത്തിലാണ് ഒഡീഷയ്‌ക്കെതിരേ ഇറങ്ങുന്നത്. പിഎം ബ്രിട്ടോ,ക്വീസി അപ്പിയാഹ്,ലൂയിസ് മച്ചാഡോ,ഇഡ്രിസ സൈല,ഖാസ കമാറ,ഫെഡറിക്കോ ഗല്ലീജോ തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Story first published: Monday, December 21, 2020, 19:18 [IST]
Other articles published on Dec 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+