Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ജയം തുടരാന്‍ മുംബൈ, ആശ്വാസ ജയം തേടി ഒഡീഷ

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (6.12.2020) ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഒഡീഷ എഫ്‌സിക്കെതിരേ. സീസണില്‍ മൂന്ന് മത്സരം വീതം ഇരു ടീമും പൂര്‍ത്തിയാക്കി കഴിഞ്ഞു. മുംബൈ രണ്ട് ജയവും ഒരു തോല്‍വിയും വഴങ്ങിയപ്പോള്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഒഡീഷയുടെ സമ്പാദ്യം. ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന് ബംബോലിം സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഏഷ്യാനെറ്റ് പ്ലസിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

കരുത്തോടെ മുംബൈ

ചാമ്പ്യന്‍ നിരയാണ് മുംബൈ. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ് തുടങ്ങിയ അവര്‍ പിന്നീടുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഗോവയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി 1-0ന്റെ വിജയം നേടിയെടുത്തു. അവസാന മത്സരത്തില്‍ എസി സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് മുംബൈ സിറ്റി എഫ്‌സി ഒഡീഷയ്‌ക്കെതിരേ ഇറങ്ങുന്നത്. ഗോളി അമരീന്ദര്‍ സിങ് ഗോള്‍വലയ്ക്ക് മുന്നില്‍ കരുത്ത് പകരുന്നു.

odishafcvsmumbaicityfc

മുന്നേറ്റത്തില്‍ ബര്‍ത്തലോമു ഓഗ്‌ബെച്ചെ,ആദം ലി ഫോന്‍ഡ്രി എന്നിവര്‍ മികവ് കാട്ടുന്നുണ്ട്. മധ്യനിരയില്‍ ഹ്യൂഗോ ബൗമൗസ്,ഹെര്‍നന്‍ സന്റാന,റൗലിന്‍ ബോര്‍ജസ്,അഹ്മദ് ജഹൗ,ബിപിന്‍ സിങ് തുടങ്ങിയവരും തിളങ്ങുന്നു. പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്,മൗര്‍ട്ടാഡ ഫാല്‍,മന്ദര്‍ റാവു ദേശായി,മെഹ്താബ് സിങ് തുടങ്ങിയവരെല്ലാം മുംബൈയുടെ പ്രതീക്ഷ കാക്കുന്നു. നിലവില്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മുംബൈ ഒഡീഷയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.

ആദ്യ ജയം തേടി ഒഡീഷ

തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ആദ്യ മൂന്ന് മത്സരത്തിലും ജയിക്കാന്‍ ഒഡീഷയ്ക്ക് സാധിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 1 സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയ ഒഡീഷ എഫ്‌സി നിലവില്‍ 10ാം സ്ഥാനത്താണ്. അതിനാല്‍ത്തന്നെ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ അവര്‍ക്ക് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 1-0ന് തോറ്റ ഒഡീഷ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 2-2 സമനില പിടിച്ചു. അവസാന മത്സരത്തില്‍ ശക്തരായ എടികെ മോഹന്‍ ബഗാനോട് പൊരുതി നോക്കിയെങ്കിലും 1-0ന് പരാജയപ്പെട്ടു.

കരുത്തുറ്റ താരനിരയുണ്ടെങ്കിലും വിജയത്തിലേക്കെത്താന്‍ ടീമിന് സാധിക്കുന്നില്ല. മുന്നേറ്റത്തില്‍ മാഴ്‌സലോ പെരീറയും മാനുവല്‍ ഓന്‍വുവും ഡീഗോ മൗറീസ്യോയും ശക്തി പകരുമ്പോള്‍ മധ്യനിരയില്‍ കോളി അലക്‌സാണ്ടര്‍ തിളങ്ങുന്നു. പ്രതിരോധത്തില്‍ ശുഭം സാരങ്കി,സ്റ്റീവന്‍ ടെയ്‌ലര്‍,ജേക്കബ്,ഗൗരവ് ബോറ എന്നിവര്‍ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും പിഴവുകള്‍ നിരവധിയാണ്. മുംബൈയെ വീഴ്ത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഒഡീഷ കാഴ്ചവെക്കേണ്ടി വരും.

Story first published: Saturday, December 5, 2020, 13:46 [IST]
Other articles published on Dec 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+