ISL 2020-21: തലപ്പത്ത് തുടരാന്‍ മുംബൈ സിറ്റി, തടുത്തിടാന്‍ ഹൈദരാബാദ്
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (20-12-2020) ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഹൈദരാബാദ് എഫ്‌സിക്കെതിരേ. നിലവില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ സിറ്റി എഫ്‌സി. ആറ് മത്സരത്തില്‍ നാലിലും ജയിച്ച മുംബൈ ഓരോ മത്സരം വീതം സമനിലയും തോല്‍വിയും വഴങ്ങി. എതിരാളികളായ ഹൈദരാബാദ് അഞ്ചാം സ്ഥാനക്കാരാണ്. മികച്ച പ്രകടനമാണ് ഹൈദരാബാദും കാഴ്ചവെക്കുന്നത്. അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് സമനിലയും വഴങ്ങിയ അവര്‍ ഒരു മത്സരം പോലും തോറ്റിട്ടില്ല എന്നതാണ് ശ്രദ്ധേയം. വൈകീട്ട് 5.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
കരുത്തോടെ മുംബൈ മുന്നോട്ട്
ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് മുംബൈ സിറ്റി എഫ്‌സി. മികച്ച ഒത്തിണക്കത്തോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-ന് തോല്‍വി വഴങ്ങിയാണ് മുംബൈയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഗോവയെ എതിരില്ലാത്ത 1 ഗോളിന് കീഴടക്കി അവര്‍ തിരിച്ചുവരവ് അറിയിച്ചു. മൂന്നാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-0ന് തോല്‍പ്പിച്ച മുംബൈ നാലാം മത്സരത്തില്‍ ഒഡീഷയെ 2-0നും അഞ്ചാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ 2-1നും തോല്‍പ്പിച്ച മുംബൈ അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 1-1 സമനിലയില്‍ തളച്ചാണ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്നത്.

മുന്‍നിരയില്‍ ബര്‍ത്തലോമു ഓഗ്‌ബെച്ചോവിന്റെ മികവാണ് മുംബൈയുടെ കരുത്ത്. ആദം ലി ഫോന്‍ഡ്രിയും മികച്ച ഫോമിലാണ്. ഫറൂഖ് ചൗധരി,റൗലിന്‍ ബോര്‍ജസ്,ബിപിന്‍ സിങ്,അഹ്മദ് ജഹൗ എന്നിവര്‍ മധ്യ നിരയിലും ശോഭിക്കുന്നു. പ്രതിരോധത്തില്‍ മൗര്‍ട്ടാഡ ഫാലാണ് വജ്രായുധം. മെഹ്താബ് സിങ്ങും തരക്കേടില്ലാതെ കളിക്കുന്നുണ്ട്.
നിസാരരല്ല ഹൈദരാബാദ്
ഏറ്റവും ശക്തരായ നിരയാണ് ഹൈദരാബാദ് എഫ്‌സിയുടേതും. ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ 1-ന് തോല്‍പ്പിച്ച് തുടങ്ങിയ ഹൈദരാബാദ് എഫ്‌സി രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് ഗോള്‍ രഹിത സമനിലയും വഴങ്ങി. മൂന്നാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 1-1 സമനില വഴങ്ങിയ ഹൈദരാബാദ് നാലാം മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിയോട് 1-1 സമനിലയും വഴങ്ങി. അഞ്ചാം മത്സരത്തില്‍ എസ് സി ഈസ്റ്റ് ബംഗാളിനെ 3-2ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് മുംബൈക്കെതിരേ ഇറങ്ങിയത്.
സൗവിക് ചക്രവര്‍ത്തി,ഹാളിചരണ്‍ നര്‍സാരി,മുഹമ്മദ് യാസിര്‍,ജോ വിക്ടര്‍,അറിഡാനി സന്റാന,ആശിഷ് റായ് തുടങ്ങിയവരുടെ പ്രകടനമാണ് ഹൈദാരാബാദിനെ തുണയ്ക്കുന്നത്. ഇതുവരെ തോല്‍വി അറിയാത്ത ഹൈദരാബാദിന് ആദ്യ നാലിലേക്ക് ഉയരാന്‍ തുടര്‍ ജയങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതുവരെ തോല്‍ക്കാത്ത ഹൈദരാബാദിനെ വീഴ്ത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ മുംബൈക്ക് പുറത്തെടുക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications