Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: തീപാറും പോര്, മുംബൈയും ചെന്നൈയിനും നേര്‍ക്കുനേര്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (9-12-2020) സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍. നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ. അതേ സമയം മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. മൂന്ന് മത്സരത്തില്‍ ഒരു ജയവും സമനിലയും തോല്‍വിയുമാണ് ചെന്നൈയിന്‍ വഴങ്ങിയത്. കരുത്തരുടെ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക പ്രയാസം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഹോട്ട്‌സ്റ്റാര്‍,ഏഷ്യാനെറ്റ് പ്ലസ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.

കരുത്തോടെ മുംബൈ നിര

ഗംഭീര പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആത്മവിശ്വാസത്തിലാണ് മുംബൈയുടെ വരവ്. സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റാണ് മുംബൈ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയെ എതിരില്ലാത്ത 1 ഗോളിന് തോല്‍പ്പിച്ച മുംബൈ മൂന്നാം മത്സരത്തില്‍ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. അവസാന മത്സരത്തില്‍ ഒഡീഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കാനും മുംബൈക്കായി.

mumbaicityfcvschennaiyinfc

അവസാന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായിരുന്ന ബര്‍ത്തലോമു ഓഗ്‌ബെച്ച മുന്നേറ്റ നിരയില്‍ മിന്നിത്തിളങ്ങുന്നു. മധ്യനിരയില്‍ റൗലില്‍ ബോര്‍ജിസ്,അഹ്മദ് ജഹൗ,ബിപിന്‍ സിങ്,ഹ്യൂഗോ ബൗമൗസ്,സൈ ഗോഡ്രാഡ്,ഫറൂഖ് ചൗധരി എന്നിവരെല്ലാം മധ്യനിരയില്‍ തിളങ്ങുന്നുണ്ട്. പ്രതിരോധത്തില്‍ മൗര്‍ത്താഡ ഫാല്‍,മുഹമ്മദ് റാക്കിപ്,മെഹ്താബ് സിങ് ശോഭിക്കുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ അമരീന്ദര്‍ സിങ് തന്നെയാവും ഉണ്ടാവുക.

തിരിച്ചുവരവിനൊരുങ്ങി ചെന്നൈയിന്‍

ആദ്യ മത്സരത്തില്‍ ജംഷഡ്പൂരിനെ 2-1ന് തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ എഫ്‌സി വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഗോള്‍രഹിത സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയോട് 1-0ന് തോറ്റു. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ മുംബൈക്കെതിരായ ജയം ചെന്നൈയിന് അത്യാവശ്യമാണ്. എന്നാല്‍ കരുത്തരായ മുംബൈ നിരയെ കീഴടക്കുക ചെന്നൈയിന് എളുപ്പമാകില്ല.

റഹിം അലി,ഇസ്‌മെയ്ല്‍ ഗോണ്‍കാല്‍വസ്,ജാക്കൂബ് സില്‍വസ്റ്റര്‍ തുടങ്ങിയവര്‍ മുന്നേറ്റത്തില്‍ മെച്ചപ്പെടാനുണ്ട്. മധ്യനിരയുടെയും പ്രതിരോധത്തിന്റെയും പ്രകടനവും ശരാശരി മാത്രം. ഗോള്‍ വലയ്ക്ക് മുന്നിലെ വിശാല്‍ കെയ്ത്തിന്റെ പ്രകടനം ശരാശരിയാണ്. കരുത്തരായ മുംബൈയെ കീഴടക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ചെന്നൈയിന് കാഴ്ചവെക്കേണ്ടി വരും.

Story first published: Tuesday, December 8, 2020, 13:52 [IST]
Other articles published on Dec 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+