For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: വിദേശ താരകരുത്ത് ആര്‍ക്കാണ് കൂടുതല്‍? കേരള ബ്ലാസ്റ്റേഴ്‌സ് അതി ശക്തര്‍

ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് ഇന്ന് കിക്കോഫ്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എടികെ മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. ആരാധക പിന്തുണയില്‍ മുന്നിലുള്ള പ്രമുഖരായ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സും എടികെയും. അവസാന സീസണ്‍വരെ എടികെ എന്ന പേരില്‍ കളിച്ചിരുന്ന കൊല്‍ക്കത്തന്‍ ക്ലബ്ബ് ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് കളത്തിലിറങ്ങുന്നത്. മൂന്ന് തവണ ഐഎസ്എല്ലില്‍ ചാമ്പ്യന്മാരായതിന്റെ പാരമ്പര്യം എടികെയ്ക്കുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനല്‍ കളിച്ചെങ്കിലും ഒരു തവണ പോലും കിരീടം നേടിയില്ല. ഇത്തവണ മികച്ച വിദേശ താരനിരയുമാണ് ടീമുകളെല്ലാം എത്തുന്നത്. 11 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐഎസ്എല്ലിലെ ഓരോ ടീമിന്റെയും വിദേശ താരനിരയെ പരിചയപ്പെട്ടാം.

എടികെ മോഹന്‍ ബഗാന്‍ എഫ്‌സി

എടികെ മോഹന്‍ ബഗാന്‍ എഫ്‌സി

നിലവിലെ ചാമ്പ്യന്മാരായ എടികെ ഇത്തവണ മോഹന്‍ ബഗാനോട് ലയിച്ച് എടികെ മോഹന്‍ബഗാന്‍ എഫ്‌സിയെന്ന പേരിലാണ് പോരാട്ടത്തിനിറങ്ങുന്നത്. സംതുലിതമായ ടീമാണ് അവരുടേത്. മുന്നേറ്റത്തില്‍ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നിവര്‍ വിദേശ താരങ്ങളായി കരുത്ത് പകരും. പ്രതിരോധത്തിലേക്ക് ടിറിയെ എത്തിച്ച് എടികെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. ജംഷദ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് താരം എടികെയിലേക്കെത്തിയത്. ഇത്തവണ എടികെ മോഹന്‍ ബഗാന്‍ ടീമിലെത്തിച്ച മറ്റൊരു താരം ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രാഡന്‍ ഇന്‍മാനാണ്. ബ്രിസ്‌ബെയ്ന്‍ റോറില്‍ നിന്നാണ് അദ്ദേഹം മോഹന്‍ ബഗാനിലേക്കെത്തുന്നത്. റോയ് കൃഷ്ണ,ഡേവിഡ് വില്യംസ്,ജാവി ഹെര്‍ണാണ്ടസ്,എഡു ഗാര്‍ഷ്യ,കാള്‍ മക്കൂഹ്,ടിറി,ബ്രാഡ് ഇന്‍മാന്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

ബംഗളൂരു എഫ്‌സി

ബംഗളൂരു എഫ്‌സി

താരസമ്പന്നരായ ബംഗളൂരു എഫ്‌സി ഐസ്എല്‍ അരങ്ങേറ്റ സീസണില്‍ ഫൈനല്‍ കളിച്ച ടീമാണ്. ഒരു തവണ കിരീടം ഉയര്‍ത്താനും ബംഗളൂരുവിനായി. മികച്ച പ്രതിരോധ നിരയാണ് ബംഗളൂരുവിനൊപ്പമുള്ളത്. ക്ലീറ്റന്‍ സില്‍വ, ക്രിസ്റ്റന്‍ ഒപ്‌സിത് എന്നിവര്‍ ഇത്തവണ ടീമിന്റെ മുന്നേറ്റത്തിലുണ്ടാവും. ഡിമാസ് ഡില്‍ഗാഡോ, ജുമാന്‍,എറിക് പാര്‍ത്തലു, ഡിഷ്‌റോന്‍ ബ്രൗണ്‍, ക്ലിറ്റന്‍ സില്‍വ, ഫ്രാന്‍ ഗോണ്‍സാലസ്, ക്രിസ്റ്റിയന്‍ ഓപ്‌സെത്ത് എന്നിവരാണ് വിദേശ താരങ്ങള്‍.

ചെന്നൈയിന്‍ എഫ്‌സി

ചെന്നൈയിന്‍ എഫ്‌സി

അവസാന സീസണിലെ ടീമില്‍ നിന്ന് രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ചെന്നൈയിന്‍ നിലനിര്‍ത്തിയത്. സെന്റര്‍ ബാക്കായ ഇലി സാബിയയും മിഡ്ഫീല്‍ഡര്‍ റാഫേല്‍ ക്രിവില്ലാറോയും. തജിക്കിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിങ്ങര്‍ ഫത്ഖുല്ലോ ഫത്ഖുല്ലോവിനെയും ഇത്തവണ അവര്‍ ടീമിലെത്തിച്ചിട്ടുണ്ട്. മെമ്മോ മൗറയും ഇത്തവണ ചെന്നൈയിനിലെത്തിയ പ്രമുഖ താരമാണ്. ഇലി സാബിയ,റാഫേല്‍ ക്രിവില്ലാറോ, ഇനിസ് സിപ്പോവിക്ക്, ഇസ്‌മെയില്‍ ഗോണ്‍സാല്‍വസ്, ഫത്ഖുല്ലോ ഫത്ഖുല്ലോവ്, ജക്കൂബ് സില്‍വെസ്റ്റര്‍, മെമ്മോ മൗറ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

എഫ്‌സി ഗോവ-ഹൈദരാബാദ് എഫ്‌സി

എഫ്‌സി ഗോവ-ഹൈദരാബാദ് എഫ്‌സി

എഫ്‌സി ഗോവ ഇത്തവണ പുതിയ പരിശീലകനോടൊപ്പം കിരീടം സ്വപ്‌നം കാണുന്ന നിരയാണ്. അവസാന സീസണില്‍ നിന്ന് വലിയ ഉടച്ചുവാര്‍ക്കലുകള്‍ ഗോവന്‍ നിരയില്‍ ഉണ്ടായിട്ടുണ്ട്. അവസാന സീസണിലെ ടീമില്‍ നിന്ന് എഡു ബേഡിയയെ മാത്രമാണ് ഗോവ വിദേശ താരങ്ങളില്‍ നിലനിര്‍ത്തിയത്. ജെയിംസ് ഡൊനാഷി, ഇഗോര്‍ അന്‍ഗ്യൂലോ,ഇവാന്‍ ഗോണ്‍സാലെസ്,ആല്‍ബര്‍ട്ടോ നൗഗീറ,ജോര്‍ജ് ഓര്‍ട്ടിസ് മെന്‍ഡോസ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍.

എഫ്‌സി ഗോവ-ഹൈദരാബാദ് എഫ്‌സി

ഹൈദരാബാദ് എഫ്‌സി അവസാന സീസണിലെ അവസാന സ്ഥാനക്കാരാണ്. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണവര്‍. സ്പാനിഷ് സ്‌ട്രൈക്കര്‍ അറിഡെയ്ന്‍ സന്റാനയെ ഇത്തവണ അവര്‍ ടീമിലെത്തിച്ചു. ലൂയിസ് സസ്ത്രി, ഒനിന്ത്യ, ഫ്രാന്‍സിസ്‌കോ സാന്‍ഡാസ എന്നിവരും ടീമിലുണ്ട്. ജോ വിക്ടര്‍, ജോയല്‍ ചിയാനീസ് എന്നിവരും ടീമിലെ വിദേശ കരുത്താണ്.

ജംഷദ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ജംഷദ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

പുതിയ പരിശീലകനും പുതിയ തന്ത്രങ്ങള്‍ക്കും കീഴില്‍ ജംഷദ്പൂര്‍ എഫ്‌സി ഇറങ്ങുകയാണ്. എയ്റ്റര്‍ മോന്റോയ്, ഡേവിഡ് ഗ്രാന്‍ഡി എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. നെറിജസ് വാല്‍സ്‌കിസ്, പീറ്റന്‍ ഹാര്‍ട്ട്‌ലി, സ്റ്റീഫന്‍ ഇസി, അലെക്‌സ് ലിമ, നിക്ക് ഫിറ്റ്‌സ്‌ജെറാല്‍ഡ് എന്നിവരാണ് വിദേശ താരങ്ങള്‍.

ജംഷദ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ജംഷദ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സിലും ഇത്തവണ മികച്ച വിദേശ താരനിരയുണ്ട്. സെര്‍ജിയോ സിഡോന്‍ജ, ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മുറെ, വിന്‍സെന്റ് ഗോമസ് ,ബാക്കരി കോനെ, ഫുക്കാന്‍ഡോ പെരൈയ്‌റ, കോസ്റ്റ നമോയിന്‍സു എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ കരുത്ത്.

മുംബൈ സിറ്റി എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

മുംബൈ സിറ്റി എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

കരുത്തരുടെ നിരയായ മുംബൈ സിറ്റി എഫ്‌സിയില്‍ ഇത്തവണ കരുത്തുറ്റ നിരയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മാര്‍ത്തലോമു ഓഗ്‌ബെച്ചെ മുംബൈയിലേക്കാണ് എത്തിയത്. അഹ്മദ് ജഹൗ,ഹ്യൂഗോ ബൗമൗസ്,മൗര്‍ട്ടാഡ ഫാല്‍,ആദം ലി ഫോന്‍ഡ്രി,ഹെര്‍മാന്‍ സന്റാന,സിവൈ ഗോഡാര്‍ഡ് തുടങ്ങിയവരാണ് ടീമിലെ വിദേശികള്‍.

മുംബൈ സിറ്റി എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

വടക്ക് കിഴക്കന്‍മാരുടെ ടീമില്‍ ഫെഡറിക്കോ ഗല്ലീജോ, ഇഡ്രിസ സൈല, ക്വീസി അപ്പിയാഹ്, ഡൈലാന്‍ ഫോക്‌സ്, ബെഞ്ചമിന്‍ ലാംബോട്ട്, ലൂയിസ് മച്ചാഡോ, ഖാസ കമാറ എന്നിവരാണ് വിദേശ താരങ്ങളായുള്ളത്.

ഒഡീഷ എഫ്‌സി-എസ് സി ഈസ്റ്റ് ബംഗാള്‍

ഒഡീഷ എഫ്‌സി-എസ് സി ഈസ്റ്റ് ബംഗാള്‍

ഒഡീഷ എഫ്‌സി ഇത്തവണ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താനൊരുങ്ങിയുള്ള വരവാണ്. മാനുവല്‍ ഒന്‍വു, സ്റ്റീവന്‍ ടെയ്‌ലര്‍, മാഴ്‌സലീഞ്ഞോ, ജേക്കബ് ട്രാറ്റ്, കോളി അലെക്‌സാണ്ടര്‍, ഡീഗോ മൗറീസ്യോ,ദിവാന്‍ഡൗ ഡിയാഗ്നി എന്നിവരാണ് ഒഡീഷയിലെ വിദേശ താരങ്ങള്‍.

ഒഡീഷ എഫ്‌സി-എസ് സി ഈസ്റ്റ് ബംഗാള്‍

ഇത്തവണ ഐഎസ്എല്ലില്‍ കന്നി അങ്കത്തിനിറങ്ങുന്ന ഈസ്റ്റ് ബംഗാള്‍ പ്രീ സീസണ്‍ മത്സരങ്ങളില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. അന്തോണി പിക്കിങ്ടണ്‍, ജാക്വിസ് മഹോമ, സ്‌കോട്ട് നെവില്ലി, ഡാനി ഫോക്‌സ്, മാറ്റി സ്റ്റിന്‍മാന്‍,ആരോണ്‍ അമാദി ഹോലോവേ എന്നിവരാണ് ഈസ്റ്റ് ബംഗാളിലെ വിദേശ താരങ്ങള്‍.

Story first published: Friday, November 20, 2020, 10:44 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+