Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇന്ന് നാട്ടങ്കം, എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകര്‍ കാത്തിരുന്ന കൊല്‍ക്കത്ത ഡര്‍ബി ഇന്ന്. എടികെയില്‍ ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന കൊല്‍ക്കത്തന്‍ ടീമും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കത് ആവേശ നിമിഷം. ഇന്ത്യയിലെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ അടിവേരുകളുള്ള കൊല്‍ക്കത്തയില്‍ നിന്ന് പന്ത് തട്ടിയെത്തുന്ന നാട്ടുകാര്‍ പരസ്പരം പോരടിക്കുമ്പോള്‍ ജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും മത്സരം തത്സമയം കാണാം.

കരുത്തോടെ എടികെ മോഹന്‍ ബഗാന്‍

ആദ്യ മത്സരത്തില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് എടികെ മോഹന്‍ ബഗാന്‍ ഇറങ്ങുന്നത്. ഐഎസ്എല്ലില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തിയ ടീമെന്ന നിലയില്‍ പരിചയസമ്പന്നരായ എടികെയ്‌ക്കൊപ്പം ഇത്തവണ മോഹന്‍ ബഗാന്‍ ഐ ലീഗില്‍ നിന്ന് എത്തുകയായിരുന്നു. കൊല്‍ക്കത്തന്‍ ഫുട്‌ബോളിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്ന നിരയാണ് മോഹന്‍ ബഗാന്റേത്. മുന്നേറ്റ നിരയില്‍ റോയ് കൃഷ്ണയെ തളക്കാന്‍ ഈസ്റ്റ് ബംഗാള്‍ പാടുപെടേണ്ടി വരും.

atkmbvseb

ഡേവിഡ് വില്യംസ്,ബ്രാഡ് ഇന്‍മാം,ടിരിയ തുടങ്ങിയവരാണ് ടീമിലെ പ്രധാന വിദേശ കരുത്ത്. മധ്യനിരയിലും പ്രതിരോധത്തിലും മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിരയും അവര്‍ക്കൊപ്പമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് എടികെ മോഹന്‍ ബഗാനിലേക്കെത്തിയ സന്ദേശ് ജിങ്കന്റെ പ്രതിരോധ കരുത്തിനെ വീഴ്ത്തുക കടുപ്പമാണ്. മലയാളി താരം ജോബി ജെസ്റ്റിന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കിന്റെ പിടിയില്‍ അകപ്പെട്ടു. സ്പാനിഷുകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ തന്ത്രങ്ങളും നിര്‍ണ്ണായകം.

ഡര്‍ബിയില്‍ ജയിച്ച് തുടങ്ങാന്‍ ഈസ്റ്റ് ബംഗാള്‍

പ്രീ സീസണ്‍ മത്സരങ്ങളില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാളിന്റെ സീസണിലെ ആദ്യ മത്സരമാണിത്. നാട്ടങ്കത്തില്‍ ജയിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈസ്റ്റ് ബംഗാള്‍. വിദേശികളുടെയും സ്വദേശികളുടെയും മികച്ച നിര അവര്‍ക്കൊപ്പമുണ്ട്. സ്‌കോട്ട് നെവില്‍,ആന്തണി ഫോക്‌സ്,ജാക്വസ് മഗോമ,ഡാനിയേല്‍ പില്‍കിങ്ടന്‍ തുടങ്ങിയവരെല്ലാം ഇത്തവണ ടീമിലേക്ക് വന്ന പ്രമുഖ വിദേശ താരങ്ങളാണ്. ഇന്ത്യയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുല ഈസ്റ്റ് ബംഗാളിനെ മുന്നില്‍ നിന്ന് പടനയിക്കും. സികെ വിനീതും ഇത്തവണ ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്. അനുഭവസമ്പത്തേറെയുള്ള റോബി ഫൗളറിന്റെ തന്ത്രങ്ങളും മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Friday, November 27, 2020, 8:45 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+