For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ്, എതിരാളി മുംബൈ

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതു വര്‍ഷത്തിലെ ആദ്യ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ ആറ് മത്സരത്തിലും ജയം കണ്ടെത്താനാവാതെ വിഷമിച്ച ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ഹൈദരാബാദിനെ 2-0ന് തോല്‍പ്പിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയ്‌ക്കെതിരേ ഇറങ്ങുന്നത്. നിലവിലെ ഫോമില്‍ ആധിപത്യം മുംബൈക്കൊപ്പമാണ്. ഏഴ് മത്സരം കളിച്ച മുംബൈ 5 മത്സരം ജയിച്ചപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതം സമനിലയും തോല്‍വിയും വഴങ്ങി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. അതേ സമയം ഏഴ് മത്സരത്തില്‍ നിന്ന് ഒരു ജയവും മൂന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

പുതുവര്‍ഷം മഞ്ഞപ്പട നിറഞ്ഞാടുമോ

2020 കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നല്ല വര്‍ഷമായിരുന്നില്ല. കളിച്ച ആറ് മത്സരത്തിലും ജയിക്കാനായില്ലെങ്കിലും 2020ലെ അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത് പ്രതീക്ഷ നല്‍കുന്നു. താരമികവ് പരിശോധിക്കുമ്പോള്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച നിരയിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ അവസരത്തിനൊത്ത് ഉയരുന്നതില്‍ താരങ്ങള്‍ പരാജയപ്പെട്ടു. മോശം ഫോമിലുള്ള ഗാരി ഹൂപ്പറിനെ മാറ്റി ഫാക്കുണ്ടോ പെരീയ്‌റയേയും ജോര്‍ദാന്‍ മുറയേയും മുന്നേറ്റത്തില്‍ കളിപ്പിച്ച പരിശീലകന്‍ കിബുവിന്റെ തന്ത്രമാണ് ഹൈദരാബാദിനെതിരേ ഫലിച്ചത്.

മധ്യനിരയില്‍ മലയാളികളായ രാഹുല്‍ കെപിയും സഹല്‍ അബ്ദുല്‍ സമദും തിളങ്ങുമ്പോള്‍ ജെക്‌സന്‍ സിങ്,വിന്‍സെന്റ് ഗോമസ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. പ്രതിരോധത്തിന്റെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ ഹക്കു,നിഷു കുമാര്‍,ജെസല്‍ കാര്‍നീറോ,സന്ദീപ് സിങ് എന്നിവരെല്ലാം പ്രതീക്ഷ നല്‍കുന്നു. എന്തായാലും 2021ല്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തോടെ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

isl

അതിശക്തരാണ് മുംബൈ നിര

സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്നാണ് മുംബൈ സിറ്റി എഫ്‌സി. അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ 2-0ന് പരാജയപ്പെടുത്തിയാണ് മുംബൈയും എത്തുന്നത്. മുന്നേറ്റ നിര താരം ആദം ലി ഫോന്‍ഡ്രി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാര്‍ത്തലോമു ഓഗ്‌ബെച്ചക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ബിപിന്‍ സിങ്,വിഗ്നേഷ് ദക്ഷിണാമൂര്‍ത്തി, റൗലിന്‍ ബോര്‍ജസ്,അഹ്മദ് ജഹൗ മധ്യനിരയില്‍ തിളങ്ങുമ്പോള്‍ മൗര്‍ട്ടാഡ ഫാളാണ് പ്രതിരോധത്തിലെ കരുത്ത്. ആമേ റാന്‍വേഡും മികവ് കാട്ടുന്നു.

Story first published: Friday, January 1, 2021, 20:40 [IST]
Other articles published on Jan 1, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+