Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്റ്റേഴ്‌സ് ഇന്നെങ്കിലും ജയിക്കുമോ? മറികടക്കേണ്ടത് ഹൈദരാബാദിനെ

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020-21 സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ശക്തരായ ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. താരനിരകൊണ്ട് സമ്പന്നരായ ബ്ലാസ്റ്റേഴ്‌സിന് പക്ഷെ ഈ മികവ് മത്സരത്തില്‍ കാട്ടാനാവുന്നില്ല. ആറ് മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്ന് മത്സരം വീതം തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്തു. ഹൈദരാബാദ് എഫ്‌സിയും അത്ര മികച്ച ഫോമിലല്ല. ആറ് മത്സരത്തില്‍ നിന്ന് 2 ജയം മൂന്ന് സമനില 1 തോല്‍വി എന്നിങ്ങനെയാണ് ഹൈദരാബാദിന്റെ പ്രകടനം. ആദ്യ നാലിലേക്കെത്താന്‍ തുടര്‍ ജയങ്ങള്‍ ഇരു ടീമിനും വേണം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ബംബോലിം സ്‌റ്റേഡിയത്തിലാണ് മത്സരം.

അഭിമാനം കാക്കാന്‍ ഇന്നെങ്കിലും ജയിക്കണം

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അഭിമാനം മത്സരമാണിത്. വലിയ വെല്ലുവിളികളും അവകാശവാദങ്ങളുമായി എത്തിയിട്ടും ഒരു മത്സരം പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ സാധിച്ചില്ലെന്നത് വലിയ നാണക്കേട് തന്നെയാണ്. എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റ് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍രഹിത സമനിലയും വഴങ്ങി ആതിഥേയരായ ഗോവയോട് തോറ്റപ്പോള്‍ ബംഗളൂരു എഫ്‌സിയോടും പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഇറങ്ങുന്നത്.

kbvshyderabadfc

പെരുമ പറഞ്ഞവര്‍ക്ക് അത് കളത്തില്‍ കാട്ടാന്‍ സാധിക്കുന്നില്ല. ഗാരി ഹൂപ്പറിന്റെ പ്രകടനം ശരാശരിയില്‍ താഴെയാണ്. ജോര്‍ദാന്‍ മുറെ,ഫാക്കുണ്ടോ പെരീയ്‌റ,രാഹുല്‍ കെ പി,സഹല്‍ അബ്ദുല്‍ സമദ്,വിന്‍സെന്റ് ഗോമസ്,നിഷു കുമാര്‍,കോസ്റ്റ് നമോനിസു,ജെസല്‍ കാര്‍നീറോ തുടങ്ങിയ എടുത്തു പറയാവുന്ന പേരുകള്‍ നിരവധിയാണെങ്കിലും ഇവര്‍ക്കാര്‍ക്കും സ്ഥിരതയില്ല.

ഹൈദരാബാദിനെ ഭയക്കണം

സ്ഥിരതയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഹൈദരാബാദ് കാഴ്ചവെക്കുന്നത്. ഒഡീഷ എഫ്‌സിയെ തോല്‍പ്പിച്ച് തുടങ്ങിയ അവര്‍ ബംഗളൂരുവിനെ സമനിലയില്‍ തളച്ചു. ജംഷഡ്പൂര്‍,എടികെ മോഹന്‍ ബഗാന്‍ ടീമുകളെ സമനിലയില്‍ പിടിച്ചുകെട്ടിയ ഹൈദരാബാദ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. സുബ്രതാ പാള്‍ ഗോള്‍വലയ്ക്ക് മുന്നിലുണ്ട്. അറിഡാനി സന്റാന,ലിസ്റ്റന്‍ കൊലാക്കോ,ജോ വിക്ടര്‍,ഹാളിചരണ്‍ നര്‍സാരി തുടങ്ങി മികച്ച താരനിര ഹൈദരാബാദിനൊപ്പമുണ്ട്.

Story first published: Sunday, December 27, 2020, 12:06 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+