ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിന് ഇക്കളിയെങ്കിലും ജയിക്കണം, എതിരാളി ഈസ്റ്റ് ബംഗാള്‍
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എസ് സി ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍. ഇരു ടീമും അഞ്ച് മത്സരങ്ങള്‍ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ജയിച്ചില്ല. അതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. വീമ്പു പറഞ്ഞ പ്രകടനം കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് വഴങ്ങിയത്. ഈസ്റ്റ് ബംഗാള്‍ ഒരു മത്സരം സമനിലയാക്കിയപ്പോള്‍ നാല് മത്സരം തോറ്റു. ബംബോലിം ജിഎംസി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ഒത്തിണക്കമില്ലാതെ മഞ്ഞപ്പട
ഇത്തവണ വമ്പന്‍ താരനിരയെത്തന്നെ അണിനിരത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിനെത്തിയത്. പ്രമുഖ ലീഗുകളില്‍ നിന്നെല്ലാം താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ഒത്തിണക്കത്തിലേക്കെത്താനായിട്ടില്ല. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-2 സമനില വഴങ്ങിയ അവര്‍ മൂന്നാം മത്സരത്തില്‍ കരുത്തരായ ചെെൈന്നയിനോട് ഗോള്‍രഹിത സമനില വഴങ്ങി. നാലാം മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 3-1നും കേരള ടീം നാണംകെട്ടു.

അവസാന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയോട് 4-2ന് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങുന്നത്. ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പട്ടികയില്‍ മുന്നേറ്റം നടത്താന്‍ തുടര്‍ ജയങ്ങള്‍ അനിവാര്യം. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറിനെ അമിതമായി ടീം ആശ്രയിക്കുന്നു. ജോര്‍ദാന്‍ മുറെ അവസാന മത്സരത്തില്‍ തരക്കേടില്ലാതെ കളിച്ചിരുന്നു. മധ്യനിരയില്‍ കെ പി രാഹുല്‍,വിസെന്റി ഗോമസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. പ്രതിരോധത്തില്‍ വിള്ളല്‍ അടക്കേണ്ടത് പ്രധാന പ്രശ്‌നമാണ്. ബക്കാരി കോനെ,ലാല്‍റുത്താര,നിഷു കുമാര്‍ തുടങ്ങിയവര്‍ അണിനിരിക്കുന്ന പ്രതിരോധ കോട്ടയിലെ വിടവുകള്‍ നികത്തേണ്ടത് മുന്നേറ്റത്തിന് അത്യാവശ്യമാണ്.

തണുപ്പന്‍ പ്രകടനവുമായി ഈസ്റ്റ് ബംഗാള്‍
ഈ സീസണിലൂടെ ഐഎസ്എല്ലിലേക്ക് വരവറിയിച്ച് ഈസ്റ്റ് ബംഗാളിന് മികവുകാട്ടാന്‍ സാധിക്കുന്നില്ല. കൊല്‍ക്കത്തന്‍ ഡര്‍ബിയില്‍ എടികെയോട് 2-0ന് തോറ്റ് തുടങ്ങിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് എതിരില്ലാത്ത മൂന്ന് ഗോളിനും തോറ്റു. മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-0ന് തോറ്റെങ്കിലും നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാനായി.

അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് പൊരുതി നോക്കിയെങ്കിലും 3-2ന് പരാജയപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സിന് ശക്തമായ വെല്ലുവിളി ഈസ്റ്റ് ബംഗാള്‍ ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. മധ്യനിരയില്‍ ജാക്വിസ് മഹോമയുടെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നു. സികെ വിനീത്,ജെജെ ലാല്‍പെഖുലുവ എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റത്തിന് മൂര്‍ച്ചയില്ല. പിഴവുകള്‍ നികത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഉറപ്പിച്ചാവും ബ്ലാസ്റ്റേഴ്‌സിനെതിരേ കൊല്‍ക്കത്തക്കാര്‍ ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications