Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇന്ന് തീപാറും, ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും നേര്‍ക്കുനേര്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ തീപാറും പോരാട്ടം. കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സും രണ്ട് തവണ ഐഎസ്എല്‍ കിരീടം ചൂടിയ ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കണ്ട് തന്നെ അറിയണം. ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ ജയം അഭിമാന പ്രശ്‌നമാണ്. അതേ സമയം ചെന്നൈയിന്‍ ജംഷഡ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരേ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ബംബോലിം ജിഎംഎസി സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും മത്സരം തത്സമയം കാണാം.

കൊമ്പന്മാര്‍ക്ക് ഇന്നെങ്കിലും ജയിക്കണം

പതിവ് പോലെ ഇത്തവണയും ഏറെ കൊട്ടിഘോഷിക്കപ്പെട്ട നിരുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ രണ്ട് മത്സരത്തിലും മികവിനൊത്ത് ഉയരാനായില്ല. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ജയിച്ച കളി 2-2 സമനിലയിലേക്ക് കൈവിട്ട് കളയുകയായിരുന്നു. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡെടുത്തിട്ടും രണ്ടാം പകുതിയില്‍ പ്രതിരോധിച്ച് നിര്‍ത്താന്‍ അവര്‍ക്കായില്ല. മധ്യനിരയുടെ പ്രകടനം അവസാന മത്സരത്തില്‍ മെച്ചപ്പെട്ടത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു.

blastersvschennaiyinfc

മുന്നേറ്റത്തില്‍ ഗാരി കൂപ്പര്‍ തന്റെ മികവ് കാട്ടുന്നുണ്ട്. എന്നാല്‍ അനായാസ അവസരങ്ങള്‍ നഷ്ടപ്പെടുത്തികളയുന്നത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഫാക്കുന്‍ഡോ പേരീയ്‌റ,ജോര്‍ദാന്‍ മുറെ എന്നിവര്‍ മുന്നേറ്റത്തില്‍ ഉണര്‍ന്ന് കളിക്കേണ്ടതുണ്ട്. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദിന് കിബു അവസരം നല്‍കുമോയെന്ന് കണ്ടറിയണം. രോഹിത് കുമാര്‍,വിന്‍സെന്റ് ഗോമസ്,സെര്‍ജിയോ സിഡോഞ്ച തുടങ്ങിയവരെല്ലാം മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പ്രതിരോധ നിരയ്ക്ക് അവസാന സമയങ്ങളില്‍ കാലിടറുന്നത് ബ്ലാസ്‌റ്റേഴ്‌സിനെ അടയ്‌ക്കേണ്ട പഴുത് തന്നെയാണ്.

കരുത്തോടെ ചെന്നൈയിന്‍ എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചാമ്പ്യന്‍നിരയാണ് ചെന്നൈയിന്‍ എഫ്‌സി. വലിയ താരനിര തന്നെ അവര്‍ക്കൊപ്പമുണ്ട്. രണ്ട് വട്ടം കിരീടം ചൂടിയിട്ടുള്ള ചെന്നൈയിന്‍ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. സ്ലൊവാക്യന്‍ താരം യാക്കൂബ് സില്‍വസ്റ്ററും ബോസ്‌നിയന്‍ താരം എനെസ് സിപ്‌വോയികും ഇത്തവണ ചെന്നെയിന്‍ ടീമിലെത്തിച്ച പ്രമുഖ വിദേശ താരങ്ങളാണ്. ജെജെ ലാല്‍പെഖുലവെയും വാല്‍സ്‌ക്‌സിനെയും ഒഴിവാക്കിയത് ചെന്നൈയിന് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം. ടീമില്‍ വലിയ മാറ്റങ്ങളാണ് ചെന്നൈയിന്‍ ഇത്തവണ വരുത്തിയിരിക്കുന്നത്. ഇത്തവണ തട്ടകത്തിലെത്തിച്ച റുമേനിയക്കാരന്‍ കോച്ച് സബ ലാസ്്‌ലോയാണ് ചെന്നൈയിന് തന്ത്രം മെനയുന്നത്. ബ്ലാസ്റ്റേഴ്‌സിനെ കടുത്ത വെല്ലുവിളി ഉയര്‍ത്താനുള്ള മികവ് ചെന്നൈയിന്‍ എഫ്‌സിക്കുണ്ട്.

Story first published: Sunday, November 29, 2020, 10:32 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+