Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: കന്നി ജയം തേടി ഈസ്റ്റ് ബംഗാള്‍, എതിരാളി ജംഷഡ്പൂര്‍ എഫ്‌സി

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (10-12-2020) മത്സരത്തില്‍ ഈസ്റ്റ് ബംഗാളും ജംഷഡ്പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍. ആദ്യ മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ നിലവില്‍ പട്ടികയിലെ അവസാന സ്ഥാനത്താണ്. ജംഷഡ്പൂര്‍ നാല് മത്സരത്തില്‍ ഓരോ മത്സരം വിജയിക്കുകയും തോല്‍ക്കുകയും ചെയ്തപ്പോള്‍ രണ്ട് മത്സരം സമനില പിടിച്ചു. അതിനാല്‍ത്തന്നെ ജയം ഇന്ന് ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

അഭിമാനം കാക്കാന്‍ ഈസ്റ്റ് ബംഗാളിന് ജയിക്കണം

കൊല്‍ക്കത്തന്‍ ഫുട്‌ബോളിന്റെ പാരമ്പര്യം പേറുന്ന ഈസ്റ്റ് ബംഗാള്‍ ഈ സീസണിലൂടെയാണ് ഐഎസ്എല്ലിലേക്കെത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ആദ്യം കളിച്ച മൂന്ന് മത്സരത്തിലും ഈസ്റ്റ് ബംഗാള്‍ പരാജയം രുചിച്ചു. കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഈസ്റ്റ് ബംഗാള്‍ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത മൂന്ന് ഗോളിനും അവര്‍ പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-0നാണ് കൊല്‍ക്കത്തന്‍ ക്ലബ്ബ് തോറ്റത്. ജംഷഡ്പൂരിനെതിരേ ഇറങ്ങുമ്പോഴും ഈസ്റ്റ് ബംഗാളിന് ആശങ്കപ്പെടാന്‍ കാരണങ്ങളേറെയാണ്. പ്രതിരോധ നിരയുടെ പ്രകടനം വളരെ മോശമാണ്. കൂടാതെ ആദ്യ മൂന്ന് മത്സരത്തിലും ഒരു ഗോളുപോലും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

isl

പ്രതീക്ഷയോടെ ജംഷഡ്പൂര്‍

നാല് മത്സരം പൂര്‍ത്തിയാക്കിയ ജംഷഡ്പൂര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റ ജംഷഡ്പൂര്‍ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 2-2 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോടും 1-1 സമനില പങ്കിട്ട അവര്‍ അവസാന മത്സരത്തില്‍ തോല്‍വി അറിയാതെ കുതിച്ച എടികെ മോഹന്‍ ബഗാനെ 2-1നാണ് തോല്‍പ്പിച്ചത്. മോഹന്‍ ബഗാനെ തോല്‍പ്പിച്ചത് ജംഷഡ്പൂരിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പാണ്. അതിനാല്‍ത്തന്നെ ജംഷഡ്പൂരിനെ പിടിച്ചുനിര്‍ത്താന്‍ ഈസ്റ്റ് ബംഗാള്‍ നന്നായി ബുദ്ധിമുട്ടും. മുന്നേറ്റത്തില്‍ നെരീജസ് വാല്‍സ്‌കിസ് മികച്ച ഫോമിലാണ്. മധ്യനിരയില്‍ എയ്റ്റര്‍ മോന്റോയിലാണ് പ്രതീക്ഷ. പ്രതിരോധത്തില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലി,സ്റ്റീഫന്‍ ഇസി തുടങ്ങിയവരും തിളങ്ങുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ ടി പി രഹനേഷ് തന്നെ ഇറങ്ങിയേക്കും.

Story first published: Wednesday, December 9, 2020, 15:27 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+