ISL 2020-21: ആദ്യ നാലില്‍ ഇടം പ്രതീക്ഷിച്ച് ജംഷഡ്പൂര്‍, മറികടക്കേണ്ടത് ഗോവയെ
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന (23-12-2020) മത്സരത്തില്‍ എഫ്‌സി ഗോവയും ജംഷഡ്പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍. ആദ്യ നാലില്‍ ഇടം പ്രതീക്ഷിച്ചാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നതെങ്കിലും ആതിഥേയരായ എഫ്‌സി ഗോവയെ വീഴ്ത്തുക എളുപ്പമാവില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം,നാല് സമനില,ഒരു തോല്‍വിയടക്കം 10 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് രണ്ട് വീതം ജയവും സമനിലയും മൂന്ന് തോല്‍വിയും വഴങ്ങിയ ഗോവ നിലവില്‍ ഏഴാം സ്ഥാനത്താണ്. വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
ജയിക്കാനുറച്ച് ജംഷഡ്പൂര്‍
മൂന്നാം സ്ഥാനത്തുള്ള ബംഗളൂരുവിന് 12 പോയിന്റും നാലാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്റുമാണുള്ളത്. 10 പോയിന്റ് തന്നെയുള്ള ജംഷഡ്പൂരിന് ഗോവയെ വീഴ്ത്തിയാല്‍ ആദ്യ നാലിലേക്ക് ഉയരാനാവും. എന്നാല്‍ അതിന് ജയം അനിവാര്യമാണ്. കരുത്തരായ ഗോവയെ വീഴ്ത്തുക ജംഷഡ്പൂരിന് എളുപ്പമാവില്ല. ഈ സീസണിലെ ടീമിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ചെന്നൈയിനോട് 2-1ന് തോറ്റ് തുടങ്ങിയ അവര്‍ തൊട്ടടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 2-2 സമനില വഴങ്ങി. ഹൈദരാബാദ് എഫ്‌സിയോട് 1-1 സമനില വഴങ്ങിയ ജംഷഡ്പൂര്‍ എടികെ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ച് കരുത്ത് തെളിയിച്ചു. ഈസ്റ്റ് ബംഗാളിനോട് ഗോള്‍ രഹിത സമനിലയും മുംബൈ സിറ്റിയോട് 1-1 സമനിലയും വഴങ്ങിയ അവര്‍ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

മികവിനൊത്ത് ഗോവ ഉയരുന്നില്ല
ആതിഥേയരെന്ന നിലയില്‍ ഗോവയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ടീമിന് സാധിക്കുന്നില്ല. മികച്ച താരനിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബംഗളൂരുവിനെ 2-2 സമനിലയില്‍ തളച്ചായിരുന്നു ഗോവയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റ ഗോവ വടക്കുകിഴക്കന്‍മാരോട് 1-1 സമനിലയും വഴങ്ങി. കേരളബ്ലാസ്‌റ്റേഴ്‌സിനെതിരേ 3-1ന്റെ ജയം നേടാന്‍ ഗോവയ്ക്കായി. ഒഡീഷയെ 1-0ന് തോല്‍പ്പിച്ചെങ്കിലും എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റു. കരുത്തരായ ചെന്നൈയിനോട് 2-1ന് തോറ്റ ക്ഷീണത്തിലാണ് ഗോവയുടെ വരവ്. എഡു ബീഡിയ, ജോര്‍ജ് മെന്‍ഡൂസ, ആല്‍ബര്‍ട്ടോ നൊഗീറ, സിമിന്‍ലെന്‍ ഡൗങ്കല്‍, ഇഗോര്‍ ആന്‍ഗുലോ തുടങ്ങിയവരൊക്കെ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും ടീമിന് വിജയം നല്‍കാന്‍ സഹായിക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications