For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ISL 2020-21: ടീമുകളെ അടുത്തറിയാം- കരുത്ത്, ദൗര്‍ഭല്യം, നിര്‍ണ്ണായക താരങ്ങള്‍

പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശം ഇന്ത്യയിലേക്കെത്തുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗോവയിലാണ് ഇത്തവണത്തെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ഈ മാസം 20 മുതല്‍ ഫുട്‌ബോള്‍ ആവേശം ഇന്ത്യയിലെ ആരാധകരെ പിടിച്ചുലയ്ക്കും. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഐഎസ്എല്ലെത്തുന്നത്. വിദേശ താരങ്ങളെയടക്കം ടീമിലെത്തിച്ച് കപ്പിനായി ഓരോ ടീമുകളും അവസാന ഘട്ട ഒരുക്കത്തിലാണ്. ആവേശ പോരാട്ടം ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ ടീമുകളുടെ കരുത്ത്, ദൗര്‍ഭല്യം, നിര്‍ണ്ണായക താരങ്ങള്‍ എന്നിവ പരിശോധിക്കാം.

എഫ്‌സി ഗോവ

എഫ്‌സി ഗോവ

ആതിഥേയരെന്ന നിലയിലുള്ള ആധിപത്യം ഇത്തവണ എഫ്‌സി ഗോവയ്ക്കുണ്ട്. സ്പാനിഷുകാരന്‍ ജുവാന്‍ ഫെറാണ്ടോയാണ് പരിശീലകന്‍. 39കാരനായ ഫെറാണ്ടോയെ ഈ സീസണിലാണ് ഗോവ പരിശീലകസ്ഥാനത്തേക്കെത്തിച്ചത്. വിദേശ ക്ലബ്ബുകളെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. സ്പാനിഷുകാരനായ എഡു ബീദിയയാണ് ടീമിന്റെ വജ്രായുധം. 31കാരനായ താരം ബാഴ്‌സലോണ ബി ടീമിനുവേണ്ടിയും സ്‌പെയിന്‍ അണ്ടര്‍ 21 ടീമിനുവേണ്ടിയും കളിച്ചിട്ടുള്ള താരമാണ്. യുവതാരനിരയാണ് ടീമിന്റെ ശക്തി. എന്നാല്‍ ഈ സീസണിന് മുന്നോടിയായി ടീമില്‍ നിരവധി മാറ്റങ്ങളാണ് ഗോവ വരുത്തിയത്. പരിശീലകനും മാറി. അത് ടീമിന് തിരിച്ചടിയാവുമോയെന്ന് കണ്ടറിയാം.

എടികെ മോഹന്‍ ബഗാന്‍

എടികെ മോഹന്‍ ബഗാന്‍

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് ചുവടുവെച്ച കൊല്‍ക്കത്ത ക്ലബ്ബായ മോഹന്‍ ബഗാന്‍ എടികെ യുമായി ലയിച്ചാണ് എടികെ മോഹന്‍ ബഗാനായി ഇത്തവണത്തെ ഐസ്എല്ലിനെത്തുന്നത്. കൊല്‍ക്കത്തന്‍ ഫുട്‌ബോളീന്റെ കരുത്ത് തെളിയിക്കുന്ന ടീമാണ് എടികെ മോഹന്‍ ബഗാന്റേത്. ഐഎസ്എല്ലില്‍ പരിചയസമ്പന്നനായ അന്റോണിയോ ഹബ്ബാസിനെത്തന്നെ ഇത്തവണയും പരിശീലകസ്ഥാനത്ത് നിലനിര്‍ത്തിയാണ് അവര്‍ ഇറങ്ങുന്നത്. ഫിജിയന്‍ സ്‌ട്രൈക്കര്‍ റോയി കൃഷ്ണയാണ് ടീമിന്റെ വജ്രായുധം. അവസാന സീസണില്‍ എടികെയുടെ ഭാഗമായിരുന്ന റോയി 21 മത്സരത്തില്‍ നിന്ന് 15 ഗോളും നേടിയിട്ടുണ്ട്. സംതുലിതമായ ടീമാണെന്നതാണ് അവരുടെ ശക്തി. പരിചയസമ്പന്നായ പരിശീലകനും താരങ്ങളും ടീമിന്റെ ശക്തി ഉയര്‍ത്തുന്നു. സന്ദേശ് ജിങ്കനെ ഇത്തവണ ടീമിലെത്തിക്കാനും അവര്‍ക്കായി.

ബംഗളൂരു എഫ്‌സി

ബംഗളൂരു എഫ്‌സി

കരുത്തരുടെ നിരയാണ് ബംഗളൂരു. സ്‌പെയിന്‍കാരനായ കോച്ച് കാര്‍ലോസ് ക്വാദ്രാത് കൂടി ചേരുമ്പോള്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ബംഗളൂരു ലക്ഷ്യമിടുന്നില്ല. അവസാന സീസണില്‍ സെമി ഫൈനല്‍ കളിച്ച മുന്‍ ചാമ്പ്യന്മാരില്‍ എടുത്തുപറയാന്‍ സൂപ്പര്‍ താരങ്ങള്‍ നിരവധി. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി തന്നെയാണ് അവരുടെ വജ്രായുധം. മലയാളി താരം ആഷിഖ് കുരുണിയന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു, വിങ്ങര്‍ ഉദാന്ത സിങ് തുടങ്ങിയവരെല്ലാം ടീമിനെ കിരീടത്തിലെത്തിക്കാന്‍ കരുത്തുള്ളവരാണ്. ക്ലെയ്റ്റന്‍ സില്‍വ,ക്രിസ്റ്റ്യന്‍ ഒപ്‌സെത് തുടങ്ങിയവരാണ് മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരങ്ങള്‍. പരിചയസമ്പത്താണ് ടീമിന്റെ കരുത്ത്. സീനിയര്‍ താരനിര കരുത്തും ദൗര്‍ബല്യവുമാണ്.

ചെന്നൈയിന്‍ എഫ്‌സി

ചെന്നൈയിന്‍ എഫ്‌സി

രണ്ടുവട്ടം ഐഎസ്എല്‍ കിരീടം ചൂടിയ ചെന്നൈയിന്‍ എഫ്‌സി ഇത്തവണയും കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. റുമേനിയക്കാരനായ സബ ലാസ്‌ലോയാണ് ടീമിന് തന്ത്രമോതുന്നത്. യുഗാണ്ടയെ ഫിഫ റാങ്കിങ്ങില്‍ 181 ല്‍ 91ലേക്കെത്തിച്ച പരിശീലകനാണ് അദ്ദേഹം. ഈ പരിശീലകന്റെ തന്ത്രങ്ങള്‍ തന്നെയാണ് ചെന്നൈയിന്റെ ശക്തിയും. ജെജെ ലാല്‍പെഖ്‌ലുവ,അനിരുദ്ധ് ഥാപ്പ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രമുഖര്‍. മികച്ച വിദേശ താരക്കരുത്ത് ചെന്നൈയിനുണ്ട്. സ്ലൊവാക്യന്‍ താരം യാക്കൂബ് സില്‍വസ്റ്ററും ബോസ്‌നിയന്‍ താരം എനെസ് സിപ് വോയിക്കും ബ്രസീലിയന്‍ താരങ്ങളായ റാഫേല്‍ ക്രിവെല്ലെറോ,എലി സാബിയ,മെമോ എന്നിവരാണ് വിദേശ താരങ്ങളിലെ പ്രമുഖര്‍. തജിക്കിസ്ഥാന്‍ താരമായ ഫത്ഖുലോ ഫത്ഖുലോവാണ് നായകന്‍. പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്.

മുംബൈ സിറ്റി എഫ്‌സി

മുംബൈ സിറ്റി എഫ്‌സി

രണ്ട് വട്ടം സെമി ഫൈനല്‍ കളിച്ചിട്ടുള്ള മുംബൈ സിറ്റി എഫ്‌സി ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ ഏറ്റെടുത്ത മുംബൈ ഇത്തവണ താരസമ്പന്നമാണ്. സ്പാനിഷ് കോച്ച് സെര്‍ജിയോ ലൊബേറയാണ് മുംബൈയുടെ പരിശീലകന്‍. എഫ്‌സി ഗോവയ്ക്ക് കഴിഞ്ഞ വര്‍ഷം അദ്ദേഹം സൂപ്പര്‍ കപ്പ് നേടിക്കൊടുത്തിരുന്നു. ഗോവയില്‍ നിന്ന് പരിശീലകനോടൊപ്പം സൂപ്പര്‍ താരങ്ങളായ മൗര്‍ത്താദ ഫോള്‍,അഹ്മദ് ജഹൗ,ഹ്യൂഗോ ബൗമോസ് തുടങ്ങിയവരും മുംബൈയിലേക്കെത്തിയിട്ടുണ്ട്. അമരീന്ദര്‍ സിങ്ങാണ് ഗോള്‍വലയ്ക്ക് മുന്നിലെന്നതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. പിഴവുകളില്ലാത്ത സംതുലിതമായ നിര തന്നെയാണ് മുംബൈയുടേത്.

ഒഡീഷ എഫ്‌സി

ഒഡീഷ എഫ്‌സി

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്കും മികച്ച താരസമ്പത്തുണ്ട്. ഇംഗ്ലീഷ് പരിശീലകനായ സ്റ്റുവര്‍ട്ട് ബാസ്റ്ററാണ് ടീമിന്റെ പരിശീലകന്‍. 67കാരനായ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തന്നെയാണ് ടീമിന്റെ ശക്തി. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ബാസ്റ്റര്‍. ഡീഗോ മൗറീസ്യോ,മാനുവല്‍ ഓന്‍വു,മാഴ്‌സലോ പെരെയ്‌റ,സ്റ്റീവന്‍ ടെയ്‌ലര്‍ എന്നിവരാണ് പ്രമുഖര്‍. ഐഎസ്എല്ലില്‍ ഇത്തവണ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് ഒഡീഷ നിര.

കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ്

കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇത്തവണ ഇത്തവണ അതിശക്തരുടെ നിരയാണ്. കിബു വികുനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബുദ്ധി കേന്ദ്രം. സന്ദേശ് ജിങ്കനടക്കമുള്ള ചില പ്രമുഖര്‍ ടീം വിട്ടെങ്കിലും പകരം തകര്‍പ്പന്‍ താരങ്ങളെത്തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍,ബക്കാരി കോണ്‍,ജോര്‍ദാന്‍ മുറെ,കോസ്റ്റ നാമോനേസു തുടങ്ങിയ വിദേശ താരങ്ങളിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. മലയാളി താരം രാഹുല്‍ കെപിയും സഹല്‍ അബ്ദുല്‍ സമദുമെല്ലാം ടീമിന്റെ ഭാഗമാണ്. പരിശീലന മത്സരത്തിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.

ജംഷഡ്പൂര്‍ എഫ്‌സി

ജംഷഡ്പൂര്‍ എഫ്‌സി

യുകെ പരിശീലകന്‍ ഒവന്‍ കോയ്‌ലിയാണ് ജംഷഡ്പൂരിന് ഇത്തവണ തന്ത്രമോതുന്നത്. ഐഎസ്എല്ലില്‍ ഇതുവരെ കാര്യമായൊന്നും നേടാന്‍ സാധിക്കാത്ത ജംഷഡ്പൂര്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. ഇന്ത്യന്‍ താരങ്ങളുടെ മികച്ച കരുത്ത് ജംഷഡ്പൂരിനുണ്ട്. യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ടീമാണ് ജംഷഡ്പൂരിന്റേത്. അമര്‍ജിത് സിങ്ങിനെയാണ് വജ്രായുധമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിരോധത്തിലെ പിഴവാണ് ടീമിന്റെ മിക്ക സീസണിലെയും പ്രശ്‌നം. അവസാന സീസണില്‍ ഏറ്റവും ഗോള്‍ വഴങ്ങിയ ടീമുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ജംഷഡ്പൂര്‍.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത്. 35കാരനായ ജെറാര്‍ഡ് നുസിയാണ് ടീമിന്റെ പരിശീലകന്‍. ടീമില്‍ നിരന്തരം അഴിച്ചുപണി നടത്തുന്ന സ്വഭാവക്കാരാണ് നോര്‍ത്ത് ഈസ്റ്റ് ടീം. അവസാന സീസണില്‍ 30 ഗോള്‍ വഴങ്ങിയ അവര്‍ അടിച്ചത് 16 ഗോള്‍ മാത്രമാണ്. പ്രതിരോധത്തിലെ പിഴവുകളടച്ചാണ് ഇത്തവണത്തെ വരവ്. ഗിനി താരം ഇദ്രിസ് സില്ല,ഘാനയുടെ ക്വെസി അപിയ,പോര്‍ച്ചുഗീസ് താരം ലൂയിസ് മച്ചാഡോ എന്നിവരാണ് ഇത്തവണ ടീമിലെത്തിയ വിദേശ താരങ്ങള്‍.മലയാളികളായ പിഎം ബ്രിട്ടോ,വിപി സുഹൈര്‍ എന്നിവരും നോര്‍ത്ത് ഈസ്റ്റിന്റെ ഭാഗമായുണ്ട്. ഉറുഗ്വേ താരം ഫെഡെറിക്കോ ഗാലെഗോയാണ് വജ്രായുധം.

ഹൈദരാബാദ് എഫ്‌സി

ഹൈദരാബാദ് എഫ്‌സി

ബാഴ്‌സലോണക്കാരന്‍ മനോലോ മാര്‍ക്വെസ് റോകയാണ് ഹൈദരാബാദിന്റെ പരിശീലകന്‍. ഐഎസ്എല്ലില്‍ കന്നിക്കിരീടം മോഹിച്ചാണ് അവരുടെ വരവ്. അവസാന സീസണില്‍ പൂനെയുടെ പകരക്കാരായെത്തിയ ഹൈദരാബാദിന്റെ പരിചയസമ്പത്തിലെ കുറവ് തിരിച്ചടിയായേക്കും. സ്പാനിഷ് താരങ്ങളായ ഒഡെയ് ഒനെയ്ന്‍ഡ്യ,ലൂയിസ് സാസ്‌ത്രെ,അഡ്രിയാന്‍ സന്റാന,ഫ്രാന്‍ സന്റാസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകള്‍. മികച്ച ഇന്ത്യന്‍ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. ഇന്ത്യന്‍ ഗോളിയായ ലക്ഷ്മികാന്ത് കട്ടിമണി,പ്രതിരോധത്തില്‍ സൗവിക് ചക്രവര്‍ത്തി,മുന്നേറ്റത്തില്‍ ഹാളീചരണ്‍ നര്‍സാരി എന്നിവരെല്ലാം ഹൈദരാബാദ് നിരയിലുണ്ട്.

എസ് സി ഈസ്റ്റ് ബംഗാള്‍

എസ് സി ഈസ്റ്റ് ബംഗാള്‍

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം റോബി ഫൗളറാണ് അരങ്ങേറ്റ ഐസ്എല്‍ സീസണില്‍ ഈസ്റ്റ് ബംഗാളിന് തന്ത്രമോതുന്നത്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്, ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെഖുലുവ തുടങ്ങിയവരടങ്ങുന്ന മികച്ച ഇന്ത്യന്‍ താരനിര ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്. മധ്യനിര താരം അന്തോണി പില്‍ക്കിങ്ഡണാണ് ടീമിന്റെ വജ്രായുധം. ഐഎസ്എല്ലില്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവാണ് ടീമിന്റെ പ്രധാന പ്രശ്‌നം.

Story first published: Tuesday, November 17, 2020, 16:56 [IST]
Other articles published on Nov 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+