Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇവരെ കരുതിയിരിക്കുക... ടീമിന്റെ നെടുന്തൂണുകളായ അഞ്ച് സെന്റര്‍ ബാക്കുകള്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മറ്റൊരു സീസണ്‍ കൂടി ആരംഭമാവുകയാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി സീസണെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. മികച്ച താരങ്ങളെ അണിനിരത്തി ഇത്തവണ 11 ടീമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മത്സരങ്ങള്‍ക്കും ഗോവയാണ് വേദി. ഇത്തവണ പ്രതിരോധത്തില്‍ ടീമുകളുടെ നെടുന്തൂണാവുന്ന അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബക്കാരി കോനെ (കേരള ബ്ലാസ്‌റ്റേഴ്‌സ്)

ബക്കാരി കോനെ (കേരള ബ്ലാസ്‌റ്റേഴ്‌സ്)

ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സ് വളരെ പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശ താരമാണ് ബക്കാരി കോനെ. ഒളിംപിക് ലിയോണില്‍ നിന്നാണ് പ്രതിരോധ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. ഇത്തവണ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് കോനെ. അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച അനുഭവസമ്പത്താണ് കോനെയുടെ കരുത്ത്. ലിയോണിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ താരം വേഗം കൊണ്ട് കൈയടി നേടുന്ന താരമാണ്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് കോനെ മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

രാഹുല്‍ ബെക്കെ (ബംഗളൂരു എഫ്‌സി)

രാഹുല്‍ ബെക്കെ (ബംഗളൂരു എഫ്‌സി)

ഐഎസ്എല്‍ അഞ്ചാം സീസണില്‍ ബംഗളൂരു എഫ്‌സി കിരീടം നേടിയപ്പോള്‍ വിജയ ഗോള്‍ നേടിയ താരമാണ് രാഹുല്‍ ബെക്കെ. പ്രതിരോധത്തില്‍ വലിയ അനുഭവസമ്പത്തുള്ള രാഹുല്‍ ഇത്തവണയും ബംഗളൂരുവിന്റെ തുറുപ്പുചീട്ടാണ്. സെന്റര്‍ ബാക്കായി എതിരാളികളുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ബെക്കെ ബംഗളൂരുവിന്റെ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമെന്നുറപ്പാണ്. മുംബൈ സ്വദേശിയായ രാഹുലിനെ ഇത്തവണത്തെ മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന താരമാണ്.

സന്ദേശ് ജിങ്കാന്‍ (എടികെ മോഹന്‍ ബഗാന്‍)

സന്ദേശ് ജിങ്കാന്‍ (എടികെ മോഹന്‍ ബഗാന്‍)

മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേശ് ജിങ്കാന്‍ ഇത്തവണ എടികെ മോഹന്‍ ബഗാനുവേണ്ടി കളിക്കും. കൊല്‍ക്കത്തന്‍ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള ടീമായ എടികെ മോഹന്‍ ബഗാന്റെ പ്രതിരോധ നിരയില്‍ 27കാരനായ ജിങ്കാന്‍ നിര്‍ണ്ണായക സാന്നിധ്യമാണ്. പ്രതിരോധ താരമെന്ന നിലയില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെയും അഭിവാജ്യ ഘടകമാണ് ജിങ്കാന്‍. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ആറ് വര്‍ഷക്കാലം തുടര്‍ന്ന ശേഷമാണ് അവസാന സീസണോടെ ജിങ്കാന്‍ കേരള ടീമിന്റെ പടിയിറങ്ങിയത്.

സ്റ്റീവന്‍ ടെയ്‌ലര്‍ (ഒഡീഷ എഫ്‌സി)

സ്റ്റീവന്‍ ടെയ്‌ലര്‍ (ഒഡീഷ എഫ്‌സി)

ഒഡീഷ എഫ്‌സിയുടെ സ്റ്റീവന്‍ ടെയ്‌ലര്‍ ഇത്തവണ പ്രതിരോധത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള മറ്റൊരു താരമാണ്. ന്യൂകാസില്‍ യുണൈറ്റഡ് താരമായിരുന്ന സ്റ്റീവന്‍ വളരെ പരിചയസമ്പന്നനാണ്. ഇത് ഒഡീഷയ്ക്ക് ഇത്തവണ മുതല്‍ക്കൂട്ടാവും. 34കാരനായ താരം ടീമിന്റെ നായകനാവുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. പ്രതിരോധത്തില്‍ സ്റ്റീവന്റെ സാന്നിധ്യം എതിരാളികള്‍ക്ക് വലിയ വെല്ലുവിളി തീര്‍ക്കുമെന്നുറപ്പാണ്.

മൗര്‍ത്താഡ ഫാല്‍ (മുംബൈ സിറ്റി എഫ്‌സി)

മൗര്‍ത്താഡ ഫാല്‍ (മുംബൈ സിറ്റി എഫ്‌സി)

മുംബൈ സിറ്റി എഫ്‌സി ഗോവയില്‍ നിന്ന് റാഞ്ചിയ താരമാണ് മൗര്‍ത്താഡ ഫാല്‍. എഫ്‌സി ഗോവയ്‌ക്കൊപ്പം ഐഎസ്എല്ലില്‍ വലിയ പരിചയസമ്പത്ത് ഫാലിനുണ്ട്. 32കാരനായ താരം ഇത്തവണ പ്രതിരോധ നിരയില്‍ എല്ലാവരും ഉറ്റുനോക്കുന്ന താരങ്ങളിലൊരാളാണ്. മികച്ച താരനിരയുള്ള മുംബൈക്കൊപ്പം ഫാലിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ എതിരാളികള്‍ക്ക് വലിയ തലവേദനയാവുമെന്നുറപ്പാണ്.

Story first published: Wednesday, November 18, 2020, 12:32 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+