For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ആതിഥേയര്‍ ആദ്യ പോരിനിറങ്ങുന്നു; ഗോവയുടെ എതിരാളി ബംഗളൂരു

ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ആതിഥേയരായ എഫ്‌സി ഗോവ കളത്തില്‍. കരുത്തരായ ബംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. രാത്രി 7.30ന് ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. കരുത്തുയര്‍ത്തി ഗോവ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍ രണ്ടാം കിരീടം മോഹിച്ചാണ് സുനില്‍ ഛേത്രി ഉള്‍പ്പെടുന്ന ബംഗളൂരു എഫ്‌സി ഇറങ്ങുന്നത്. ഇരു ടീമിനും എടുത്ത് പറയാന്‍ സാധിക്കുന്ന വലിയ താരസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പമാവും വിജയം.

ഛേത്രി തന്നെ ബംഗളൂരുവിന്റെ കുന്തമുന

ഛേത്രി തന്നെ ബംഗളൂരുവിന്റെ കുന്തമുന

ഐഎസ്എല്ലിലെ കരുത്തരുടെ നിരയായ ബംഗളൂരു എഫ്‌സിയുടെ പ്രീ സീസണ്‍ മത്സരങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. ഹൈദരാബാദ് എഫ്‌സിയോട് 1-1 സമനില വഴങ്ങിയ ബംഗളൂരു രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് 1-0ന് തോറ്റു. ടീമിനെ സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടാക്കുന്ന പ്രകടനമാണിതെങ്കിലും മികച്ച താരനിരയുള്ള ബംഗളൂരു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. സുനില്‍ ഛേത്രിയെന്ന ഇന്ത്യന്‍ നായകനിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. മലയാളി താരം ആഷിഖ് കുരുണിയനും ബംഗളൂരുവിനൊപ്പമുണ്ട്. മുന്നേറ്റ നിരയിലേക്ക് രണ്ട് വിദേശ താരങ്ങളെയാണ് ഇത്തവണ ബംഗളൂരു ഇറക്കിയിരിക്കുന്നത്. തായ്‌ലന്‍ഡ് ലീഗില്‍ തിളങ്ങിയിട്ടുള്ള 33കാരന്‍ ക്ലെയ്റ്റന്‍ സില്‍വ,നോര്‍വെ താരം ഒപ്‌സെത് എന്നിവരാണവര്‍. പരിചയസമ്പന്നനായ ദിമാസ് ഡെല്‍ഗാഡോയും എറിക് പാര്‍ത്താലുവും മധ്യനിരയില്‍ കരുത്ത് പകരും. ഗോള്‍കീപ്പര്‍മാരായി ഗുര്‍പ്രീത് സിങ് സന്ധു തന്നെയാവും ഇറങ്ങാന്‍ കൂടുതല്‍ സാധ്യത.

അടിമുടി മാറി ഗോവ

അടിമുടി മാറി ഗോവ

അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളാണ് ഗോവന്‍ നിരയിലുള്ളത്. കോച്ച് സെര്‍ജിയോ ലൊബേറയ്‌ക്കൊപ്പം ഫെറാന്‍ കോറോമിനാസ്, ഹ്യൂഗോ ബൗമോസ്, അഹ്മദ് ജഹൗ, മന്ദര്‍ റാവു ദേശായി, മൗര്‍താദ ഫോള്‍ തുടങ്ങിയവരെല്ലാം കൂടുമാറി. ഇഷാന്‍ പണ്ഡിത, റെഡീം ടിലാങ്, ജോര്‍ജെ ഓര്‍ട്ടിസ് എന്നിവരെയാണ് പ്രധാനമായും ഗോവ ഇത്തവണ ടീമിലെത്തിച്ചത്. ഗോളടിക്കാന്‍ ഏറ്റവും മിടുക്കുള്ള നിരയാണ് ഗോവയുടേത്. അവസാന സീസണില്‍ 46 ഗോളാണ് എതിര്‍ പോസ്റ്റുകളില്‍ അവര്‍ നിക്ഷേപിച്ചത്. വഴങ്ങിയതാവട്ടെ 23 എണ്ണവും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി അവസാന സീസണില്‍ സെമി ഫൈനലിലേക്കെത്തിയ ഗോവയ്ക്ക് പക്ഷേ സെമിയില്‍ ചെന്നൈയ്‌ക്കെതിരേ അടിപതറി. ലൊബേറയ്ക്ക് പകരക്കാരനായെത്തിയ യുവാന്‍ ഫെറാന്‍ഡോ ഗോവയ്ക്കായി കരുതിവെച്ചിരിക്കുന്നതെന്തെന്ന് കണ്ടറിയണം.

അവസാന അഞ്ച് മുഖാമുഖ പോരാട്ടം

അവസാന അഞ്ച് മുഖാമുഖ പോരാട്ടം

അവസാന അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയിക്കാന്‍ ബംഗളൂരു എഫ്‌സിക്ക് സാധിച്ചു. ഒരു മത്സരത്തില്‍ എഫ്‌സി ഗോവ സമനില ഒപ്പിക്കുകയായിരുന്നു. അവസാന സീസണിലെ അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 2-1നായിരുന്നു ബംഗളൂരുവിന്റെ ജയം. ടീമുകളില്‍ വലിയ മാറ്റങ്ങളുള്ളതിനാല്‍ പ്രകടനം എങ്ങനെയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, November 22, 2020, 9:24 [IST]
Other articles published on Nov 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+