Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: എഫ്‌സി ഗോവ X മുംബൈ സിറ്റി എഫ്‌സി, അറിയാം കണക്കുകള്‍

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. താരസമ്പന്നമായ ടീമാണ് ഇരുകൂട്ടരും. സീസണിലെ ഇവരുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവ ബംഗളൂരു എഫ്‌സിയോട് 2-2 സമനില പങ്കിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് അപ്രതീക്ഷിച്ചതമായി വഴങ്ങിയ 1-0ന്റെ തോല്‍വിയുടെ ക്ഷീണത്തിലാണ് മുംബൈ സിറ്റി ഇറങ്ങുന്നത്.വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം.


തട്ടകത്തില്‍ ജയിക്കാന്‍ ഗോവ

തട്ടകത്തില്‍ ജയിക്കാന്‍ ഗോവ

വിജയത്തോടെ തുടങ്ങാനായില്ലെങ്കിലും വിജയത്തോളം പോന്ന സമനിലയാണ് ബംഗളൂരു എഫ്‌സിക്കെതിരേ ഗോവ നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവയെ പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോ കളത്തിലിറക്കിയത്. മുന്നേറ്റ നിര താരം ഇഗോര്‍ അങ്കൂലോയാണ് ആദ്യ മത്സരത്തില്‍ ഗോവയ്ക്കായി ഇരട്ട ഗോള്‍ നേടിയത്. ഗോവന്‍ പ്രതിരോധ നിര ആദ്യ മത്സരത്തില്‍ മിടുക്കുകാട്ടിയിരുന്നു. ഇവാന്‍ ഗോണ്‍സാലസ്,സെറിറ്റന്‍ ഫെറാന്‍ഡസ്,സാന്‍സന്‍ പെരീയ്‌റ,ജെയിംസ് ഡൊനാഷി എന്നിവരെല്ലാം തരക്കേടില്ലാതെ കളിച്ചു. മധ്യനിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഇത് മെച്ചപ്പെടുത്തേണ്ടത് വരും മത്സരങ്ങളില്‍ ഗോവയ്ക്ക് നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ഗോവയ്ക്ക് ഇത്തവണ കിരീടം നേടാനുള്ള അനുകൂല ഘടകങ്ങള്‍ നിരവധിയാണ്.

ജയിക്കാനുറച്ച് മുംബൈ സിറ്റി

ജയിക്കാനുറച്ച് മുംബൈ സിറ്റി

മികച്ച താരങ്ങളുള്ള മുംബൈ സിറ്റി എഫ്‌സിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നേരിട്ടത്. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കാനുറച്ചാവും മുംബൈ നിര ഇറങ്ങുക. പരിചയസമ്പന്നനായ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. അവസാന സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന മുന്നേറ്റ നിര താരം ബാര്‍ത്തലോമു ഓഗ്‌ബെച്ച ഇത്തവണ മുംബൈയിലാണ്.

ഓഗ്‌ബെച്ചെ 34 മത്സരത്തില്‍ നിന്ന് 27 ഗോളുകളാണ് നേടിയിട്ടുള്ളത്. മറ്റൊരു മുന്നേറ്റ താരം ആദം ലി ഫോന്‍ഡ്രിയും മികച്ച പ്രകടനം സ്വന്തമായുള്ള താരമാണ്. സിഡ്‌നി എഫ്‌സി താരമായിരുന്ന ഫോന്‍ഡ്രി അവസാന സീസണില്‍ 26 മത്സരത്തില്‍ നിന്ന് 20 ഗോളാണ് നേടിയത്. കോട്ടകാക്കാന്‍ മൗര്‍ട്ടാഡ ഫാല്‍,മന്ദര്‍ റാവു ദേശായി തുടങ്ങിയ കരുത്തരും അവര്‍ക്കൊപ്പമുണ്ട്. മധ്യനിരയുടെ പ്രകടനം മികച്ചതാണെങ്കിലും മുന്നേറ്റ നിരയും പ്രതിരോധവും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇരു ടീമും 14 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ ഗോവ ഏഴ് തവണയും വിജയിച്ചപ്പോള്‍ നാല് തവണയാണ് മുംബൈ വിജയിച്ചത്. മൂന്ന് മത്സരം സമനിലയിലാണ് അവസാനിച്ചത്. മുംബൈക്കെതിരേ 33 ഗോളുകള്‍ ഗോവ നേടിയപ്പോള്‍ മറുപടിയായി 14 ഗോള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. കണക്കുകളില്‍ മുന്‍തൂക്കം ഗോവയ്ക്കാണ്.

Story first published: Wednesday, November 25, 2020, 9:19 [IST]
Other articles published on Nov 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+