ISL 2020-21: ആദ്യ പോരിനൊരുങ്ങി ചെന്നൈയിന്‍ എഫ്‌സി- എതിരാളി ജംഷഡ്പൂര്‍
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ വിജയത്തോടെ തുടങ്ങാനുറച്ചാവും ഇരു ടീമും ബൂട്ടണിയുക. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി മികച്ച താരനിരയുമായി ഇറങ്ങുമ്പോള്‍ ഇത്തവണ കരുത്തുയര്‍ത്തിയാണ് ജംഷഡ്പൂരിന്റെ വരവ്. പ്രീ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഇരു ടീമും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ വിജയിയെ കണ്ടറിയണം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

കന്നി പ്ലേ ഓഫ് പ്രതീക്ഷയില്‍ ജംഷഡ്പൂര്‍
ടീമില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടത്താന്‍ ഒരു മടിയുമില്ലാത്ത ടീമാണ് ജംഷഡ്പൂര്‍. കളിച്ച മൂന്ന് സീസണിലും മൂന്ന് പരിശീലകരായിരുന്നു ടീമിനുണ്ടായിരുന്നത്. അവസാന സീസണില്‍ ചെന്നൈയിനെ ഫൈനലിലെത്തിച്ച ഓവന്‍ കോയ്‌ലിനെ ഇത്തവണ തട്ടകത്തിലെത്തിച്ചാണ് ജംഷഡ്പൂര്‍ തന്ത്രം മെനയുന്നത്. മികച്ച വിദേശ താരക്കരുത്തും ടീമിനുണ്ട്. അവസാന സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ നെരിജസ് വാല്‍സ്‌കസ് ഇത്തവണ ജംഷഡ്പൂരിനൊപ്പമുണ്ട്.

പ്രതിരോധനിര താരം പീറ്റര്‍ ഹാര്‍ട്ട്‌ലിയാണ് നായകന്‍. നിക്കോളാസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്,അലക്‌സ് ലിമ,സ്റ്റീഫന്‍ എസെ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍. ഇന്ത്യന്‍ താരനിരയും മോശമല്ല. വിങ്ങില്‍ ജാക്കിചന്ദ് സിങ്ങും ഗോള്‍ വലകാക്കാന്‍ ടിപി രഹനേഷും ടീമിലുണ്ട്. ഇതുവരെ പ്ലേ ഓഫ് കടക്കാന്‍ സാധിക്കാത്ത ടീമെന്ന ചീത്തപ്പേര് ഇത്തവണ മാറ്റാന്‍ ജംഷഡ്പൂരിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ചാമ്പ്യന്‍ കരുത്തോടെ ചെന്നൈയിന്‍
രണ്ട് വട്ടം ഐഎസ്എല്‍ കിരീടം ചൂടിയ നിരയാണ് ചെന്നൈയിന്‍ എഫ്‌സി. ഇത്തവണയും വലിയ താരക്കരുത്ത് അവര്‍ക്കൊപ്പമുണ്ട്. സ്ലൊവാക്യന്‍ താരം യാക്കൂബ് സില്‍വസ്റ്ററും ബോസ്‌നിയന്‍ താരം എനെസ് സിപ്‌വോയികും ഇത്തവണ ചെന്നെയിന്‍ ടീമിലെത്തിച്ച പ്രമുഖ വിദേശ താരങ്ങളാണ്. ജെജെ ലാല്‍പെഖുലവെയും വാല്‍സ്‌ക്‌സിനെയും ഒഴിവാക്കിയത് ചെന്നൈയിന് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം.

ഫത്ഖുലോ ഫത്ഖുലോവാണ് ചെന്നൈയിന്‍ ക്യാപ്റ്റന്‍. അനിരുദ്ധ ഥാപ്പ, ജെറി ലാല്‍റിന്‍സുവാ, കരണ്‍ജിത് സിങ്. റുമേനിയക്കാരന്‍ കോച്ച് സബ ലാസ്്‌ലോയാണ് ചെന്നൈയിന് തന്ത്രം മെനയുന്നത്. അവസാന സീസണില്‍ പ്രതിരോധത്തില്‍ വന്ന വീഴ്ച്ച ചെന്നൈയിന് ഇത്തവണ നികത്താനാകുമോയെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications