For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ചെന്നൈയിന്‍ എഫ്‌സി X ബംഗളൂരു എഫ്‌സി, കരുത്തരുടെ പോരാട്ടം കടുക്കും

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (4-12-2020) ആവേശ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍. കരുത്തരുടെ നിര നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയികളെ പ്രവചിക്കുക പോലും പ്രയാസം. മികച്ച താരനിരയുള്ള ഇരു ടീമുകളും ഇതിനോടകം ഐഎസ്എല്‍ കിരീടം ചൂടിയവരാണ്. ഐഎസ്എല്ലില്‍ രണ്ട് തവണ ചെന്നൈയിന്‍ മുത്തമുട്ടിപ്പോള്‍ ഒരു തവണയാണ് ബംഗളൂരു കിരീടം അലമാരയിലെത്തിച്ചത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ബംബോലിമ്മിലെ ജിഎംഎസി സ്‌റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാനെറ്റ് മൂവീസ്,സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഹോട്ട് സ്റ്റാര്‍ എന്നിവടങ്ങളില്‍ മത്സരം തത്സമയം കാണാം.

ആദ്യ ജയം തേടി ബംഗളൂരു

ഇത്തവണ പ്രതീക്ഷ തുടക്കമല്ല ബംഗളൂരുവിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയായിരുന്നു ബംഗളൂരുവിന്റെ എതിരാളി. മത്സരത്തില്‍ 2-2 സമനില വഴങ്ങേണ്ടി വന്നു. രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബംഗളൂരു കളി കൈവിട്ടത്. രണ്ടാം മത്സരത്തില്‍ അവസാന സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയോട് ഗോള്‍രഹിത സമനിലയും ബംഗളൂരുവിന് വഴങ്ങേണ്ടി വന്നു. അതിനാല്‍ത്തന്നെ ചെന്നൈയിനെതിരായ ജയം ബംഗളൂരുവിന് അത്യാവശ്യമാണ്. എന്നാല്‍ കരുത്തരായ ചെന്നൈയിനെ തോല്‍പ്പിക്കുക ബംഗളൂരുവിന് എളുപ്പമാവില്ല.

chennayinfcvsbengalurufc

മുന്നേറ്റ നിരയില്‍ സുനില്‍ ഛേത്രി,ഉദാന്ത സിങ്,അഷിഖ് കുരുണിയന്‍,ക്രിസ്റ്റ്യന്‍ ഓപ്‌സെത്,ലിയോന്‍ ഔഗുസ്റ്റിന്‍,ഡെഷോന്‍ ബ്രൗണ്‍ എന്നിവരെയാണ് ബംഗളൂരു പ്രധാനമായും പരിഗണിക്കുന്നത്. ഇവരെല്ലാം ശരാശരി പ്രകടനത്തിന് മുകളിലേക്ക് ഉയര്‍ന്നിട്ടില്ല. മധ്യനിരയുടെ പ്രകടനവും മെച്ചപ്പെടാനുണ്ട്. പ്രതിരോധ നിരയില്‍ ജുവാനന്റെ പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികവും ബംഗളൂരുവിന് കരുത്ത് പകരുന്നു.

ചെന്നൈയിന്‍ നിസാരക്കാരല്ല

ഇത്തവണയും കരുത്തരായ നിരയാണ് ചെന്നൈയിനിന്റേത്. ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ സീസണിലേക്കുള്ള വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ചെന്നൈയിന്‍ ബംഗളൂരുവിനെതിരേ ഇറങ്ങുന്നത്. മുന്നേറ്റ നിരയില്‍ റാഫേല്‍ ക്രിവില്ലാരോ,അനിരുദ്ധ് ഥാപ്പ തുടങ്ങിയവര്‍ ഫോമിലാണ്.

ഇസ്‌മെയ്ല്‍ ഗോണ്‍കാല്‍വസും കരുത്ത് പകരാന്‍ മുന്നേറ്റ നിരയിലുണ്ട്. മധ്യനിരയില്‍ ഇലി സാബിയയും ദീപക് ടാന്‍ഗ്രിയും തിളങ്ങുന്നുണ്ട്. പ്രതിരോധത്തില്‍ ഇനീസ് സിപ്പോവിക്കും റിഗാന്‍ സിങ്ങും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ വിശാല്‍ കെയ്ത്താണ് ചെന്നൈയിന്റെ പ്രതീക്ഷ. ബംഗളൂരുവിനെ വീഴ്ത്താനുള്ള കളി മികവുള്ള നിര തന്നെയാണ് ചെന്നൈയിനിന്റേത്.

Story first published: Thursday, December 3, 2020, 13:21 [IST]
Other articles published on Dec 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+