ISL 2020-21: വിജയ വഴിയില്‍ തിരിച്ചെത്താന്‍ എടികെ മോഹന്‍ ബഗാന്‍, എതിരാളി ഹൈദരാബാദ്
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് തോറ്റ ക്ഷീണത്തിലാണ് എടികെ ഇറങ്ങുന്നത്. ഹൈദരാബാദും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നിലവില്‍ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയും നേടിയ എടികെ മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ 1 ജയവും രണ്ട് സമനിലയും നേടിയ ഹൈദരാബാദ് ഏഴാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാറില്‍ മത്സരം തത്സമയം കാണാം.
കരുത്ത് ചോരാതെ എടികെ
അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 2-1ന് തോറ്റത് നാണക്കേടായെങ്കിലും എടികെയ്ക്ക് തിരിച്ചുവരാനുള്ള കരുത്തുണ്ട്. മികച്ച താരനിരയുള്ള എടികെയില്‍ മിക്കവരും മികച്ച ഫോമിലാണെന്നതും ടീമിന്റെ പ്രതീക്ഷ കാക്കുന്നു. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എടികെ മോഹന്‍ ബഗാന്റെ തുടക്കം. രണ്ടാം മത്സരം നാട്ടങ്കമായിരുന്നു. കൊല്‍ക്കത്തക്കാരായ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹന്‍ ബഗാന്‍ തകര്‍ത്തത്. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച എടികെയെ അപ്രതീക്ഷിതിമായാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. പിഴവുകള്‍ നികത്തി തിരിച്ചെത്താനുള്ള കളി മികവുള്ള കൊല്‍ക്കത്തന്‍ നിര വമ്പന്‍ ജയത്തോടെ ഇന്ന് തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ.

ഹൈദരാബാദും നിസാരക്കാരല്ല
എഴുതിത്തള്ളാവുന്ന നിരയല്ല ഹൈദരാബാദ്. അവസാന സീസണില്‍ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും ഇത്തവണ മികച്ച പ്രകടനം അവര്‍ കാഴ്ചവെക്കുന്നു. ആദ്യ മൂന്ന് മത്സരത്തില്‍ അവര്‍ തോല്‍വി വഴങ്ങിയില്ല എന്നതാണ് ശ്രദ്ധേയം. ആദ്യ മത്സരത്തില്‍ ഒഡീഷയെ 1-0ന് തോല്‍പ്പിച്ച് തുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ ശക്തരായ ബംഗളൂരു എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കരുത്തുകാട്ടി. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനോട് 1-1 സമനില വഴങ്ങിയാണ് ഹൈദരാബാദ് എത്തുന്നത്.
ഒത്തൊരുമയോടെ കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് ടീമിന്റെ കരുത്ത്. ഗോള്‍വലയ്ക്ക് മുന്നില്‍ ലക്ഷ്മികാന്ത് കട്ടിമണി കരുത്ത് പകരും. ഹാലിചരണ്‍ നര്‍സാരി,മുഹമ്മദ് യാസിര്‍,ജാവോ വിക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മധ്യനിര തിളങ്ങുന്നു. പ്രതിരോധത്തില്‍ ആശിഷ് റായ്,ഒഡെയ് ഒനാഇന്ത്യ,ആകാശ് മിശ്ര എന്നിവരുടെ പ്രകടനവും തരക്കേടില്ല. എടികെയ്ക്ക് ഹൈദരാബാദ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications