Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇന്ന് തീപാറും പോരാട്ടം, എടികെ മോഹന്‍ ബഗാന്‍ X എഫ്‌സി ഗോവ

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനും എഫ്‌സി ഗോവയും നേര്‍ക്കുനേര്‍. മിന്നും ഫോമിലുള്ള എടികെ ആതിഥേയരായ ഗോവയെ നേരിടാനിറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ എടികെ മൂന്നാം സ്ഥാനത്തും ഗോവ ആറാം സ്ഥാനത്തുമാണ്. എടികെ അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും ഓരോ തോല്‍വിയും സമനിലയും വഴങ്ങിയപ്പോള്‍ ഗോവ അഞ്ച് മത്സരത്തില്‍ രണ്ട് ജയവും രണ്ട് സമനിലയും നേടിയപ്പോള്‍ ഒരു മത്സരം തോറ്റു. വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,എഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

കരുത്തോടെ കൊല്‍ക്കത്തക്കാര്‍

ആദ്യ മൂന്ന് മത്സരത്തിലെ മിടുക്ക് അവസാന രണ്ട് മത്സരത്തില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് എടികെ മോഹന്‍ ബഗാന്റെ വരവ്.ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എടികെ മോഹന്‍ ബഗാന്റെ തുടക്കം. രണ്ടാം മത്സരം നാട്ടങ്കമായിരുന്നു.

atkmbvsfcgoa

കൊല്‍ക്കത്തക്കാരായ എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മോഹന്‍ ബഗാന്‍ തകര്‍ത്തത്. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച എടികെയെ അപ്രതീക്ഷിതിമായാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. ഹൈദരാബാദിനോട് 1-1 സമനില വഴങ്ങിയാണ് മോഹന്‍ ബഗാന് ഗോവയ്‌ക്കെതിരേ ബൂട്ടണിയുന്നത്. സൂപ്പര്‍ താരനിരയുള്ള എടികെ ഇന്ന് ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

തട്ടകത്തില്‍ കസറാന്‍ ഗോവ

ആദ്യ മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-2 സമനിലയില്‍ തളക്കാന്‍ ഗോവയ്ക്ക് സാധിച്ചു. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റ ഗോവ മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങി. നാലാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 3-1ന് തോല്‍പ്പിച്ച ഗോവ അവസാന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ആത്മ വിശ്വാസത്തിലാണ് ഒഡീഷയ്‌ക്കെതിരേ ഇറങ്ങുന്നത്.

മധ്യനിരയില്‍ ജോര്‍ജ് മെന്‍ഡോസ,ആല്‍ബര്‍ട്ടോ നൊഗീറ,എഡു ബീഡിയ,ലെന്നി റോഡ്രിഗസ് തുടങ്ങിയവര്‍ ഗോവയ്ക്ക് കരുത്ത് പകരുന്നു. പ്രതിരോധത്തില്‍ സേവ്യര്‍ ഗാമ,സെറിട്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരും തിളങ്ങുന്നുണ്ട്.. എടികെയുടെ കരുത്തിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള താര നിര ഇത്തവണ ഗോവയ്‌ക്കൊപ്പമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരു ടീമിനെയും തുല്യ ശക്തികളെന്ന് മാത്രമെ വിളിക്കാനാവു.

Story first published: Wednesday, December 16, 2020, 7:53 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+