Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: അര്‍ജന്റൈന്‍ താരം ഫകുണ്ടോ പെരേയ്‌റയെ ടീമില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. അര്‍ജന്റൈന്‍ പ്ലേ മേക്കര്‍ ഫകുണ്ടോ പെരേയ്‌റയെ ടീമിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്ന ആദ്യ വിദേശ താരമാണ് ഫകുണ്ടോ. 32കാരനായ താരത്തെ സ്‌ട്രൈക്കറായും മിഡ്ഫീല്‍ഡറായും ഒരുപോലെ ക്ലബ്ബിന് ഉപയോഗിക്കാനാവും. വളരെയേറ പരിചയസമ്പത്തുള്ള താരമാണ് ഫകുണ്ടോ പെരേയ്‌റ.

ഈ അനുഭവസമ്പത്ത് മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഇടം കാല്‍ പ്ലേയറായ പെരേയ്‌റ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന അഭ്യൂഹം നിലനിന്നിരുന്നതിനാല്‍ത്തന്നെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന നീക്കം കൂടിയാണിത്. 2006ല്‍ അമേച്വര്‍ ടീമായ എസ്റ്റുഡിയന്റ്‌സ് ഡി ബ്യൂണസ് അയേഴ്‌സിലൂടെയാണ് പെരേയ്‌റ കരിയര്‍ ആരംഭിക്കുന്നത്. മൂന്ന് വര്‍ഷം അവിടെത്തുടര്‍ന്ന് അദ്ദേഹം 2009ല്‍ വായ്പയില്‍ ചിലിയന്‍ ക്ലബ്ബായ പലസ്തീനോയിലെത്തി.

facundopereyra

ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളില്‍ നേടിയ താരത്തെ 2011ല്‍ ചിലിയന്‍ ക്ലബ്ബായ ഔഡാക്‌സ് ക്ലബ്ബ് സ്‌പോര്‍ട്ടീവോ ഇറ്റാലിയാനോ സ്വന്തമാക്കി. ഒരു സീസണിന് ശേഷം മെക്‌സിക്കന്‍ ക്ലബ്ബായ സാന്‍ ലൂയിസിലേക്ക് ചേക്കേറിയ പെരേയ്‌റ 2013-14 സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ അര്‍ജന്റീന ക്ലബ്ബായ ക്ലബ്ബ് ഡി ജിംനാസിയക്കുവേണ്ടി കളിച്ചു. 2014ലാണ് അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ പിഎഒകെയില്‍ എത്തുന്നത്. ഒരു സീസണില്‍ ക്ലബ്ബിനുവേണ്ടി കളിച്ച താരം 14 മത്സരത്തില്‍ നിന്ന് 44 ഗോളും നേടി.

പിഎഒകെയില്‍ നിന്ന് ഗബാല,റേസിങ് ക്ലബ്ബ്,കോളിന്‍ തുടങ്ങിയ ക്ലബ്ബുകളില്‍ വായ്പാടിസ്ഥാനത്തില്‍ കളിക്കുകയും ചെയ്തു. 2017ല്‍ മെക്‌സിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ നെക്കാക്‌സയ്ക്കുവേണ്ടി കളിച്ച താരം 2018ല്‍ അര്‍ജന്റീന ക്ലബ്ബ് ജിംനാസിയയിലേക്ക് തിരിച്ചെത്തി. ഇതേ വര്‍ഷം അപ്പോളന്‍ ലിമാസ്സോളില്‍ എത്തിയ പെരേയ്‌റ ക്ലബ്ബിനുവേണ്ടി 39 മത്സരത്തില്‍ നിന്ന് 21 ഗോളുമായി തിളങ്ങി. ഇവിടെ നിന്നാണ് പേരേയ്‌റ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയിരിക്കുന്നത്.

'ഇന്ത്യയില്‍ കളിക്കുക എന്നത് എന്റെ ഫുട്‌ബോള്‍ കരിയറില്‍ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്. കേരളത്തിന്റ സവിശേഷതകളും ബ്ലാസ്‌റ്റേഴ്‌സിന്റെ പദ്ധതികളും ഫുട്‌ബോളിനെ വളര്‍ത്തുന്നതില്‍ ഐഎസ്എല്‍ വഹിക്കുന്ന പങ്കും ഫുട്‌ബോളിനെ വളരെയേറെ ഇഷ്ടപ്പെടുന്ന ആരാധകരുമാണ് എന്നെ ടീമിലേക്ക് ആകര്‍ഷിച്ചത്. ടീമിന്റെ വിജയത്തിനായി സാധ്യമായ എല്ലാ വഴികളിലൂടെയും സംഭാവന ചെയ്യും'-പെരേയ്‌റ പറഞ്ഞു.

'ദക്ഷിണ അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ ക്ലബ്ബുകളിലെല്ലാം കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് പെരേയ്‌റ. ബ്ലാസ്റ്റേഴ്‌സിനെ ശക്തിപ്പെടുത്തുന്നതിനും ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും സഹായിക്കുന്ന സവിശേഷ താരമാണ് പെരേയ്‌റ' കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. സീനിയര്‍ താരങ്ങളായ സന്ദേശ് ജിങ്കനും ഓഗ്ബച്ചോവും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിനാല്‍ തന്നെ ഫുകുണ്ടോ പെരേയ്‌റയെപ്പോലൊരു താരത്തെ ബ്ലാസ്‌റ്റേഴ്‌സിന് അനിവാര്യമായിരുന്നു.

Story first published: Thursday, September 3, 2020, 9:36 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+