Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2019-2020: ഇന്ത്യയില്‍ രാജാക്കന്മാരായി എടികെ, തീപാറും പോരാട്ടത്തിലേക്ക് തിരിഞ്ഞുനോട്ടം

ബംഗളൂരു: ഇന്ത്യയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെ ഒന്നാം നിരക്കാരനാണ് ഐഎസ്എല്‍. ഇന്ത്യക്കകത്തും പുറത്തും കളിക്കുന്ന പ്രമുഖരായ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നടത്തുന്ന ഐഎസ്എല്ലിന് വലിയ പ്രചാരവും ലഭിക്കാറുണ്ട്. അവസാന സീസണില്‍ കൊറോണ മഹാമാരി ഐഎസ്എല്ലിനെയും ബാധിച്ചെങ്കിലും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. 2019-2020 ഐഎസ്എല്ലിലെ പോരാട്ടങ്ങളുടെ കണക്കുകളിലൂടെ ഒരു തിരിഞ്ഞുനടത്തം.

മൂന്നാം കിരീടം നേടി എടികെ

മൂന്നാം കിരീടം നേടി എടികെ

കാണികളില്ലാതെ അവസാന മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്ന ഐഎസ്എല്ലില്‍ എടികെയാണ് വിജയിച്ചത്. ലീഗിന്റെ ആറ് വര്‍ഷത്തെ ചരിത്രത്തിലെ എടികെയുടെ മൂന്നാം കിരീടമായിരുന്നു ഇത്. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ 3-1നാണ് കൊല്‍ക്കത്തന്‍ ക്ലബ്ബ് തോല്‍പ്പിച്ചത്. ഈ വര്‍ഷം എടികെ ഐലീഗിലെ കൊല്‍ക്കത്തന്‍ ക്ലബ്ബ് മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. ഇത്തവണയും മികച്ച പ്രകടനം തന്നെയാണ് എടികെ കാഴ്ചവെക്കുന്നത്.

ഗോള്‍വേട്ടക്കാരില്‍ മൂന്ന് പേര്‍

ഗോള്‍വേട്ടക്കാരില്‍ മൂന്ന് പേര്‍

അവസാന സീസണില്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ മൂന്ന് പേര്‍ ഒന്നാം സ്ഥാനത്തെത്തി. എടികെയുടെ റോയ് കൃഷ്ണ, ചെന്നൈയിന്റെ നെരിജസ് വാല്‍സ്‌കിസ്, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബര്‍ത്തലോമു ഓഗ്‌ബെച്ചെ എന്നിവര്‍ 15 ഗോള്‍വീതമാണ് നേടിയത്. ഇതില്‍ റോയിയും നെരിജസും ആറ് അസിസ്റ്റുകള്‍ വീതവും നടത്തിയതിനാല്‍ ഇരുവരും ഒന്നാം സ്ഥാനം പങ്കിട്ടു. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ ഗോള്‍ സുനില്‍ ഛേത്രിയുടെ (9) പേരിലായിരുന്നു. ബംഗളൂരുവിനുവേണ്ടിയാണ് സുനില്‍ ഛേത്രി കളിക്കുന്നത്.

അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസ് മുന്നില്‍

അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസ് മുന്നില്‍

അവസാന സീസണില്‍ അസിസ്റ്റില്‍ മുന്നിട്ട് നിന്നത് ഹ്യൂഗോ ബൗമൗസാണ്. ഗോവയ്ക്കുവേണ്ടി 10 അസിസ്റ്റാണ് അദ്ദേഹം നടത്തിയത്. ചെന്നൈയിന്റെ റാഫേല്‍ ക്രിവില്ലാരോ എട്ട് അസിസ്റ്റുമായി രണ്ടാം സ്ഥാനത്തും ഗോവയുടെ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഏഴ് അസിസ്റ്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. റോയി കൃഷ്ണ,അനിരുദ്ധ് ഥാപ്പ,നെരിജസ് വാല്‍സ്‌കിസ് എന്നിവര്‍ ആറ് ഗോളുമായി നാലാം സ്ഥാനത്തുണ്ട്.

ക്ലീന്‍ ഷീറ്റില്‍ ഗുര്‍പ്രീത് സിങ്

ക്ലീന്‍ ഷീറ്റില്‍ ഗുര്‍പ്രീത് സിങ്

കൂടുതല്‍ ക്ലീന്‍ ഷീറ്റ് നേടിയ ഗോളി ബംഗളൂരുവിന്റെ ഗുര്‍പ്രീത് സിങ്ങാണ്. 11 ക്ലീന്‍ ഷീറ്റാണ് ഗുര്‍പ്രീതിന് ലഭിച്ചത്. എടികെയുടെ അനിരുദ്ധ് ബട്ടാചാര്യയാണ് (9) രണ്ടാം സ്ഥാനത്ത്. ഗോവയുടെ മുഹമ്മദ് നവാസ് (5),ചെന്നൈയിന്റെ വിശാല്‍ കെയ്ത്, മുംബൈ സിറ്റി എഫിയുടെ അമരീന്ദര്‍ സിങ് (4) എന്നിവര്‍ നാലാം സ്ഥാനത്തുമുണ്ട്.

Story first published: Sunday, December 13, 2020, 12:11 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+