മുംബൈ: ഐഎസ്എല്‍ ആറാം സീസണില്‍ മുംബൈ സിറ്റി എഫ് സി മൂന്നാം മത്സരത്തിനിറങ്ങുന്നു. പേരുമാറ്റിയെത്തിയ സീസണില്‍ ഒരുജയംപോലും നേടാനാകാത്ത ഒഡിഷ എഫ്‌സിയാണ് മുംബൈയുടെ എതിരാളി. മുംബൈയുടെ മൈതാനത്ത് വ്യാഴാഴ്ച രാത്രി 7.30ന് ഇരുടീമുകളും ഏറ്റുമുട്ടും. ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച മുംബൈ രണ്ടാം മത്സരത്തില്‍ ചെന്നൈയിനുമായി സമനിലയില്‍ പിരിയുകയായിരുന്നു.
യോര്‍ഗെ കോസ്റ്റ പരിശീലിപ്പിക്കുന്ന മുംബൈ ആദ്യ രണ്ടു കളികളില്‍നിന്നുമാത്രം 4 പോയന്റു നേടിയതിന്റെ ആവേശത്തിലാണ്. സെനഗല്‍ താരം മോദൗ സൗഗു ഗോളടിച്ചാല്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ടീം. ദുര്‍ബലമായ ഒഡിഷ പ്രതിരോധത്തെ തകര്‍ക്കാന്‍ സൗഗുവിന് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ക്യാപ്റ്റന്‍ പൗളോ മച്ചാഡോ, അമിനി ചെര്‍മിറ്റി എന്നിവരും ഗോളടിക്കാന്‍ മികവുള്ളവരാണ്.

മച്ചാര്‍ഡോ, ഫെര്‍ണാണ്ടസ്, കാര്‍ലോസ്, മുഹമ്മദ് റഫീഖ് എന്നിവര്‍ പരിക്കുമൂലം നാലാം മത്സരത്തിലും കളിക്കില്ല. സുഭാഷിഷ് ബോസ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കും. പാട്രിക് ചൗധരി, സൗവിക് ചക്രവര്‍ത്തി തുടങ്ങിയവര്‍ക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല. രണ്ടാം മത്സരത്തില്‍ ചെന്നൈ ടീമിനെതിരെ കളിച്ചവരില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗോള്‍ കീപ്പറായി അമരീന്ദര്‍സിങ് ആണ് ആദ്യ ഇലവനില്‍ ഇറങ്ങുക.
രണ്ടു തോല്‍വിയില്‍ തകര്‍ന്ന ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ഒഡിഷയ്ക്ക് മൂന്നാം മത്സരത്തില്‍ സമനിലയെങ്കിലും അനിവാര്യമാണ്. ബോള്‍ പൊസഷനില്‍ ടീമിന് മേല്‍ക്കൈ ലഭിക്കുന്നുണ്ടെങ്കിലും അത് വിജയമാക്കി മാറ്റാനാകുന്നില്ല. പ്രതിരോധത്തിലെ വീഴ്ചകള്‍ ടീമിന് തിരിച്ചടിയാകുന്നു. രണ്ട് കളികളില്‍നിന്നും 4 ഗോളുകളാണ് ടീം വഴങ്ങിയത്. സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം കാര്‍ലോസ് ദെല്‍ഗാഡോ ചുവപ്പുകാര്‍ഡ് കണ്ടതിനാല്‍ കളിക്കില്ല. ഗൗരവ് ബോറയയും വിങ്ങുകളില്‍ മുഹമ്മദ് സാജിദും നാരായണ്‍ ദാസും കളിക്കും. അല്‍ബിനോ ഗോമസായിരിക്കും ഗോള്‍ കീപ്പര്‍. ഇരു ടീമുകളും സമനിലയില്‍ പിരിയുമെന്നാണ് പ്രവചനം.