Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ജയിക്കാനുറച്ച് ഗോവയും മുംബൈയും, ജയപ്രവചനം ഈ ടീമിന്

മുംബൈ: ഐഎസ്എല്‍ ആറാം സീസണിലെ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി, ഗോവ എഫ്‌സിയുമായി ഏറ്റുമുട്ടും. മുംബൈയുടെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. അവസാന രണ്ടു കളികളില്‍ ഇരു ടീമുകള്‍ക്കും ജയം സ്വന്തമാക്കാനായിട്ടില്ല. ഗോവ രണ്ട് സമനില നേടിയപ്പോള്‍ ഒരു സമനിലയും ഒരു തോല്‍വിയുമാണ് മുംബൈയുടെ ഫലം. അതുകൊണ്ടുതന്നെ ജയം ഇരു ടീമുകള്‍ക്കും ഉത്തേജനമാകും.

കളിക്കാരുടെ പരിക്കാണ് മുംബൈ പരിശീലകന്‍ യോര്‍ഗെ കോസ്റ്റയെ വലയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിയോട് ടീം 4-2ന് നാണംകെട്ടിരുന്നു. മാറ്റോ ഗ്രഗിക് പരിക്കുമൂലം ഗോവയ്‌ക്കെതിരേയും കളിക്കില്ല. പ്രതിരോധത്തില്‍ എല്ലാവരും ഇന്ത്യന്‍ കളിക്കാരാണ്. സ്‌ട്രൈക്കര്‍ മൊദോവു സൗഗോവും കളിക്കാന്‍ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. റൗളിങ് ബോര്‍ഗെയും ഗോവയ്‌ക്കെതിരെ കളിച്ചേക്കും. പ്രതിരോധത്തിലും മധ്യനിരയിലും പാളിച്ച സംഭവിച്ചില്ലെങ്കില്‍ ഗോവയ്‌ക്കെതിരെ ജയിക്കാമെന്നാണ് പരിശീലകന്റെ കണക്കുകൂട്ടല്‍.

islmumbaicityfcvsgoafc

ലൊബേറയുടെ ഗോവ വിജയപ്രതീക്ഷയിലാണ് മുംബൈയില്‍ കളിക്കാനിറങ്ങുക. ഫെറാന്‍ കൊറോമിനാസ് ഫോമിലാണ്. അതേസമയം, അവസാന രണ്ടു കളികളില്‍ സമനില വഴങ്ങിയത് ടീമിന് തലവേദനയുണ്ടാക്കുന്നു. ഹ്യൂഗോ ബൗമസ്, എഡു ബേദിയ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇരു ടീമുകളും നേരത്തെ 12 തവണ ഏറ്റുമുട്ടിയപ്പോള്‍ ഗോവ 5 തവണ ജയം സ്വന്തമാക്കി. മുംബൈ നാലു തവണയും ജയിച്ചപ്പോള്‍ മൂന്ന് കളികള്‍ സമനിലയിലായി. സീസണില്‍ ആദ്യമായി ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗോവയ്ക്ക് തന്നെയാണ് മേല്‍ക്കൈ. രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ഗോവ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Thursday, November 7, 2019, 11:23 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+