Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു; എതിരാളി ചില്ലറക്കാരല്ല, പ്രവചനം

കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലെ തങ്ങളുടെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷ എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുക. ആദ്യ മൂന്നു കളികളില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് സീസണ്‍ തുടക്കം മികച്ചതാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് തോല്‍വിയുമായെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയെ മറികടക്കുക ദുഷ്‌കരമാകും.

ആദ്യ കളിയില്‍ ജയിച്ച് ആരാധകരെ രസിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് തുടര്‍ന്ന് രണ്ട് കളികളും ജയിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഒഡിഷയ്‌ക്കെതിരായ മത്സരം ജയിച്ച് ആത്മവിശ്വാസം തിരികെപ്പിടിക്കേണ്ടതുണ്ട്. പരിശീലകന്‍ എല്‍ക്കോ ഷട്ടോരി ടീമിന്റെ കളിയില്‍ സംതൃപ്തനല്ല. ജയിക്കാവുന്ന കളികള്‍ തോറ്റത് അദ്ദേഹത്തെ ആശങ്കയിലാക്കുന്നുണ്ട്. കളിക്കാരുടെ പരിക്കാണ് ഷട്ടോരിയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

isl

മധ്യനിരയില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും കെ പി രാഹുലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. പ്രതിരോധത്തിലെ പ്രധാനതാരം ജിയാന്നി സുയ്വെര്‍ലൂണ് പരിക്കേറ്റത് തിരിച്ചടിയാകും. നായകന്‍ ഒഗ്‌ബെച്ചെയുടെ ഗോളടി മികവ് ആദ്യ മത്സരത്തില്‍ മാത്രമാണ് ആശ്വാസമായത്. ക്രോസുകള്‍ നിരന്തരമെത്തുന്നുണ്ടെങ്കിലും ഗോളുകള്‍ നേടാന്‍ കഴിയാത്തതിനെ പരിശീലകന്‍ വിമര്‍ശിക്കുന്നു. ഒഡിഷയ്‌ക്കെതിരെ ജയം നേടേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അവസാന കളിയില്‍ മുംബൈ സിറ്റിയെ 4-2ന് തകര്‍ത്ത ഒഡിഷ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ട് കളിയിലെ തോല്‍വിയില്‍നിന്നും അവര്‍ തിരിച്ചെത്തിക്കഴിഞ്ഞു. അരിദാനെ സന്റാന, സിസ്‌കോ ഹെര്‍ണാണ്ടസ്, ജെറി മാവിമിങ്തംഗ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിര ഫോമിലായത് ബ്ലാസ്റ്റേഴ്സിന് ഭീഷണിയാണ്. ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കുക എളുപ്പമല്ലെങ്കിലും അതിനുള്ള തന്ത്രങ്ങള്‍ പരിശീലകന്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇരു ടീമുകളും സമനില നേടുമെന്നാണ് പ്രവചനം.

Story first published: Friday, November 8, 2019, 11:17 [IST]
Other articles published on Nov 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+