Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഇന്ന് തീപാറുന്ന മത്സരം; ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം, ഹൈദരാബാദിനും; പ്രവചനം

ഹൈദരാബാദ്: ആദ്യ രണ്ട് മത്സരങ്ങളില്‍നിന്നും ഉള്‍ക്കൊണ്ട പാഠവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്നു. ഐഎസ്എല്‍ ആറാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമാണിത്. ഹൈദരാബാദ് എഫ്.സിയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ മുംബൈയോട് ഒരു ഗോളിന് തോറ്റിരുന്നു.

ജയംമാത്രം ലക്ഷ്യമാക്കിയാണ് കേരളം മൂന്നാം മത്സരത്തിനിറങ്ങുന്നത്. ചില മാറ്റങ്ങള്‍ പരിശീലകന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി നടത്തിയേക്കും. സഹല്‍ അബ്ദുസ്സമദ്, കെ.പി. രാഹുല്‍ എന്നിവരിലൊരാളെ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. പ്രതിരോധത്തില്‍ മാറ്റമുണ്ടാകില്ല. ഗോള്‍ കീപ്പറായി ടി.പി. രഹ്നേഷ് ഇറങ്ങുമ്പോള്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ ഗോളടിക്കാരനായും കളത്തിലിറങ്ങും.

islkeralavshydrabadfc

ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര ഇതുവരെ ഫോമിലേക്കുയരാത്തത് പരിശീലകന് തലവേദനയാണ്. മുന്നേറ്റനിരയ്ക്ക് പന്തെക്കിക്കാന്‍ കഴിയാത്തത് ഗോള്‍ ആക്രമണത്തെ ബാധിക്കുന്നു. മുംബൈയ്‌ക്കെതിരെ ജയിക്കാവുന്ന മത്സരം തോറ്റത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കാമെന്ന ആശങ്കയുമുണ്ട്. സന്ദേശ് ജിങ്കനും മരിയോ അര്‍ക്യൂസും പരിക്കുമൂലം കളിക്കില്ല. വിദേശ കളിക്കാരില്‍ പലരും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും പരിശീലകന്‍ പറഞ്ഞു.

ഒരു മത്സരവും ജയിക്കാത്ത ഹൈദരാബാദിന് പോയന്റൊന്നും ലഭിച്ചിട്ടില്ല. മാഴ്‌സലീന്യോയുടെ ഗോളടിമികവ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഫലപ്രദമാകും എന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഫില്‍ ബ്രൗണ്‍. കളിക്കാരുടെ പരിക്കാണ് ടീമിന്റെ തലവേദന. ബോബോ, ഗൈല്‍സ് ബേണ്‍സ്, സഹില്‍ പന്‍വാര്‍, റാഫേല്‍ ഗോമെസ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. രണ്ട് കളികളില്‍നിന്നും 8 ഗോള്‍ വഴങ്ങിയ പ്രതിരോധത്തിലും ആശങ്കയുണ്ട്. ഹൈദരാബാദിന്റെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്ത് ബ്ലാസ്‌റ്റേഴ്‌സ് 2 ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, November 2, 2019, 11:23 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+