Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ജയം തുടരാന്‍ മുംബൈ, ആദ്യജയം തേടി ചെന്നൈയിന്‍; പ്രവചനം ആര്‍ക്കൊപ്പം?

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈയിന്‍ എഫ്‌സിയും മുംബൈ സിറ്റിയും ജയപ്രതീക്ഷയില്‍. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച മുംബൈ ജയം തുടരാനായാണ് ചെന്നൈയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുക. അതേസമയം, ആദ്യ കളിയില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ 3 ഗോളിന് തോറ്റ ചെന്നൈ മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ആദ്യ കളിയില്‍ ഗോവയോട് നാണംകെട്ട ചെന്നൈയിനെ സംബന്ധിച്ച് രണ്ടാം മത്സരം നിര്‍ണായകമാണ്. കളിക്കാരുടെ ആത്മവിശ്വാസം തിരികെപ്പിടിക്കാന്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കഴിയുമെന്നാണ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ പ്രതീക്ഷ. ആറ് പുതിയ വിദേശ കളിക്കാര്‍ ടീമിലെത്തിയിട്ടുണ്ട്. വിശാല്‍ കെയ്ത്ത്, ലാലിയാന്‍സുവാല ചങ്‌തെ, എഡ്വിന്‍ വന്‍സ്‌പോള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്. പുതിയ ടീമായതുകൊണ്ടുതന്നെ ഒത്തിണക്കം ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് പരിശീലകന്റെ പ്രതികരണം. ഗോവയ്‌ക്കെതിരായ പ്രതിരോധത്തിലെ പാളിച്ചകളും ടീമിന് തലവേദനയാണ്. രണ്ടാം മത്സരത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശീലകന്‍ തയ്യാറായേക്കും.

islmumbaicityvschennainfc

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അപ്രതീക്ഷിത ജയം സ്വന്തമാക്കിയ മുംബൈ ആത്മവിശ്വാസത്തിലാണ്. മുഖ്യ പ്രതിരോധനിര താരം മാറ്റോ ഗ്രിക് കളിക്കില്ല. പരിക്കേറ്റ പൗളോ മച്ചാഡോയും കളിക്കുന്ന കാര്യത്തില്‍ സംശയമാണ്. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായ പോര്‍ച്ചുഗീസ് താരം മോദൗ സൗഗു, ഗാബോണ്‍ താരം സെര്‍ജി കെവിന്‍, ടുണീഷ്യന്‍ താരം അമിനെ ചെര്‍മിറ്റി, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി റൗളിന്‍ ബോര്‍ഗസ് തുടങ്ങിയവര്‍ മുംബൈയുടെ കരുത്താണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 4-6 എന്ന നിലയില്‍ ചെന്നൈ ആണ് മുന്നില്‍. ഇത്തവണ ഗോള്‍രഹിത സമനിലയാകുമെന്നാണ് പ്രവചനം.

Story first published: Sunday, October 27, 2019, 11:51 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+