Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ്, ഗോവ പോരാട്ടം കനക്കും; ജയപ്രവചനം ഈ ടീമിന്

ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണില്‍ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഗോവയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ഇരു ടീമുകളും സീസണിലെ മൂന്നാം മത്സരത്തിനാണ് ഇറങ്ങുന്നത്. പോയന്റു നിലയില്‍ തുല്യ നിലയിലുള്ള രണ്ട് ടീമുകളും സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

ഒരു ജയവും ഒരു സമനിലയുമായി 4 പോയന്റാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. സൂപ്പര്‍താരം അസമോവ ഗ്യാന്‍ അണിനിരക്കുന്ന നോര്‍ത്ത് ഈസ്റ്റിന് ഇത്തണയും അത്ഭുതങ്ങള്‍ കാണിക്കാനുള്ള കഴിവുണ്ടെന്ന് ആദ്യ മത്സരങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ കീഴില്‍ ഗോവ 2017ന് ശേഷം ഗുവാഹത്തിയില്‍ ജയിച്ചിട്ടില്ല. ഇത്തവണ അത് തിരുത്താനാണ് ടീമിന്റെ പുറപ്പാട്.

islnorthestvsgoafc

പുതിയ പരിശീലകനും കളിക്കാരുമായി ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റിന് ഗോവയ്‌ക്കെതിരെ ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കളിക്കാരെല്ലാം പൂര്‍ണ കായികക്ഷമതയിലാണെന്നതും നോര്‍ത്ത് ഈസ്റ്റിന് നേട്ടമാകും. പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയുടെ പ്രതിരോധവും മികവുറ്റതാണ്. മിസ്ലാവ് കൊമോര്‍സ്‌കിയും കായ് ഹീറിങ്ങും കഴിവ് തെളിയിച്ചവരാണ്. മാര്‍ട്ടിന്‍ ഷാവേസ്, നിഖില്‍ കാദം തുടങ്ങിയ മധ്യനിര താരങ്ങളും നോര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷയാണ്.

ഗോളടിയന്ത്രം കൊറോമിനാസ് ആണ് ഗോവയുടെ തുറുപ്പുചീട്ട്. ചെന്നൈയിനെ തകര്‍ത്ത ശേഷം ബെംഗളുരുവുമായി ഗോവ സമനില പിടിച്ചിരുന്നു. മന്ദര്‍ റാവു ദേശായി, സ്പാനിഷുകാരന്‍ എഡു ബേദി, ഫഞ്ചുകാരന്‍ ഹ്യൂഗോ ബോമസ് എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിയാകും. ഇന്ത്യന്‍ താരങ്ങളായ ബ്രണ്ടന്‍ ഫെര്‍ണാഡസ്, ജാക്കിചന്ദ് സിങ്, ലെനി റോഡ്രിഗസ് എന്നിവരും ഗോവന്‍ നിരയില്‍ അണിനിരക്കും. ഗോവ ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Friday, November 1, 2019, 12:07 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+