Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ആദ്യജയം തേടി നോര്‍ത്ത് ഈസ്റ്റും ഒഡിഷയും; ജയപ്രവചനം

ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ ജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡിഷ എഫ്‌സിയും. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളുരു എഫ്‌സിയുമായി സമനിലയില്‍ പിരിയുകയായിരുന്നു. പേരുമാറ്റി ആദ്യ സീസണ്‍ കളിക്കാനെത്തിയ ഒഡിഷയാകട്ടെ ജംഷെദ്പൂര്‍ എഫ്‌സിയോട് തോല്‍ക്കുകയും ചെയ്തു.

പുതിയ പരിശീലകനും കളിക്കാരുമായി ഇറങ്ങിയ നോര്‍ത്ത് ഈസ്റ്റിന്റെ തുടക്കം ഗോള്‍രഹിത സമനിലയാണെങ്കിലും ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച റിസല്‍ട്ടാണത്. നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തളച്ച നോര്‍ത്ത് ഈസ്റ്റിന് ഒഡിഷയെ സ്വന്തം നാട്ടില്‍ തോല്‍പ്പിക്കാന്‍ കഴിയുമന്നാണ് പ്രതീക്ഷ. പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയുടെ പ്രതിരോധം ബെംഗളുരുവിനെതിരെ ജയം കണ്ടുകഴിഞ്ഞു.

neufc-players

മിസ്ലാവ് കൊമോര്‍സ്‌കിയും കായ് ഹീറിങ്ങും ചേര്‍ന്ന പ്രതിരോധക്കോട്ട ഒഡിഷയ്‌ക്കെതിരെയും ഇറങ്ങും. ഒഡിഷയ്‌ക്കെതിരെ ആക്രമണ ഫുട്‌ബോളിനാകും നോര്‍ത്ത് ഈസ്റ്റ് കോപ്പുകൂട്ടുക. ഘാന ഇതിഹാസം അസമോവ ഗ്യാന്‍ രണ്ടാം മത്സരത്തില്‍ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്യുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു. മാര്‍ട്ടിന്‍ ഷാവേസ്, നിഖില്‍ കാദം തുടങ്ങിയ മധ്യനിര താരങ്ങളും നോര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷാണ്.

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഒഡിഷയ്ക്ക് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗോംബൗയുടെ തന്ത്രങ്ങള്‍ ആദ്യ മത്സരത്തില്‍ വിജയംകണ്ടില്ല. മുന്നേറ്റത്തില്‍ അറിഡാനെ സാന്റന തന്നെയാകും ടീമിന്റെ കുന്തമുന. മിഡ്ഫീല്‍ഡില്‍ അര്‍ജന്റീനാ താരം മാര്‍ട്ടിന്‍ പെരസ്, സിസ്‌കോ ഹെര്‍ണാണ്ടസും നന്ദകുമാര്‍ ശേഖര്‍ എന്നിവരും കളിക്കും. സെന്‍ട്രല്‍ ഡിഫന്‍സില്‍ വിദേശതാരം കാര്‍ലോസ് ദെല്‍ഗാഡോക്കൊപ്പം ഗൗരവ് ബോറയയും വിങ്ങുകളില്‍ മുഹമ്മദ് സാജിദും നാരായണ്‍ ദാസും കളിക്കും. അല്‍ബിനോ ഗോമസായിരിക്കും ഗോള്‍ കീപ്പര്‍. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-1ന് ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, October 26, 2019, 11:17 [IST]
Other articles published on Oct 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+