Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി കടുപ്പക്കാര്‍, സ്റ്റേഡിയം നിറക്കാന്‍ മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിനിറങ്ങുന്നു. കൊച്ചിയിലെ സ്വന്തം മൈതാനത്ത് മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ഇത്തവണ ആദ്യ മത്സരത്തിനാണ് മുംബൈ ഇറ്ങ്ങുന്നത്. അതേസമയം, ആദ്യ കളിയില്‍ കരുത്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തെ തോല്‍പ്പിച്ച ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിനുണ്ടാകും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

രണ്ടാം മത്സരത്തില്‍ ജയംതേടി ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ അനുകൂലമല്ല. പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിംഗാന്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മധ്യനിര താരം മാരിയോ ആര്‍ക്വസിന്റെ പരിക്കും ടീമിന് ആശങ്കയുണ്ടാക്കുന്നു. പ്രതിരോധത്തിലെ ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്‌സും ഡച്ച് താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായും ഫിറ്റല്ലെന്നാണ് സൂചന.

KBvsMC

സ്‌ട്രൈക്കര്‍ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയുടെ ഗോളടി മികവിലാണ് കേരളത്തിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍തന്നെ ഇരട്ടഗോള്‍ നേടിയ നായകന്‍ ഫോമിലാണ്. മലയാളി താരം സഹല്‍ ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയേക്കും. ആര്‍ക്വസിന് പരിക്കേറ്റതിനാല്‍ സഹല്‍ കളിച്ചേക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ജീക്‌സണ്‍ സിങ്, വിദേശതാരം മുസ്തഫ നിങ് തുടങ്ങിയവര്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയിരുന്നു.

സീസണിലെ ആദ്യ മത്സരം മുംബൈ ടീമിന് ടീമിന് പരിക്ഷീണമായിരിക്കും. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായ പോര്‍ച്ചുഗീസ് താരം മോദൗ സൗഗു, ഗാബോണ്‍ താരം സെര്‍ജി കെവിന്‍, ടുണീഷ്യന്‍ താരം അമിനെ ചെര്‍മിറ്റി, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി റൗളിന്‍ ബോര്‍ഗസ്, പ്ലേമേക്കര്‍ റോളില്‍ പോര്‍ച്ചുഗീസ് താരം പൗളോ മച്ചാഡോ തുടങ്ങിയവര്‍ മുംബൈയുടെ കരുത്താണ്. സുഭാശിഷ് ബോസ്, സാര്‍ഥക് ഗൗളി , ക്രൊയേഷ്യക്കാരന്‍ മാറ്റോ ഗ്രിക് എന്നിവരടങ്ങിയതാണ് പിന്‍നിര.

Story first published: Thursday, October 24, 2019, 11:39 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+