Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ബെംഗളുരുവിനെ അട്ടിമറിക്കാനൊരുങ്ങി ജംഷേദ്പൂര്‍, ജയം ആര്‍ക്കൊപ്പം?

ജംഷേദ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ ഞായറാഴ്ച ജംഷേദ്പൂര്‍ എഫ്‌സി നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ജംഷേദ്പൂരിന്റെ മൈതാനത്താണ് മത്സരം. ആദ്യ രണ്ട് കളികളിലും ജയിച്ച ജംഷേദ്പൂര്‍ വിജയക്കുതിപ്പ് തുടരാനിറങ്ങുമ്പോള്‍ ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ബെംഗളുരു മൂന്നാം കളിക്കൊരുങ്ങുന്നത്.

പരിശീലകന്‍ അന്റോണിയോ ഇറിയോണ്ടോയ്ക്ക് കീഴില്‍ ജംഷേദ്പൂര്‍ ആക്രമണ ഫുട്‌ബോളാണ് ആദ്യ രണ്ട് കളികളിലും കാഴ്ചവെച്ചത്. മധ്യനിരതാരം പിറ്റി ഒരിക്കല്‍ക്കൂടി നിറഞ്ഞുനിന്നാല്‍ മത്സരം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണവര്‍. സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്‌റ്റെല്‍ രണ്ടുഗോളുമായി തുടക്കമിട്ടുകഴിഞ്ഞു. ഫാറൂഖ് ചൗധരി, അനികേത് ജാധവ്, മൊബാഷിര്‍ റഹ്മാന്‍ തുടങ്ങിയവരും ബെംഗളുരുവിനെതിരെ തിളങ്ങാമെന്ന പ്രതീക്ഷയിലാണ്.

isljamshedpurfcvsbengalurufc

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഫോമിലേക്കുയാന്‍ കഴിയാത്തത് ബെംഗളുരുവിന് തലവേദനയാണ്. നോര്‍ത്ത് ഈസ്റ്റുമായും ഗോവയുമായും സമനിലയില്‍ പിരിയേണ്ടിവന്നത് ടീമിനെ ബാധിച്ചിട്ടുണ്ട്. ഗോള്‍ കീപ്പര്‍ ഗുര്‍ക്രീത് സിങ് സന്ധു, ഉദാന്ത സിങ്, ആഷിഖ് കരുണിയന്‍ സഖ്യത്തിന്റെ മുന്നേറ്റ നിരയും ഫോമിലല്ല. കൂടുതല്‍ ഗോളുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ടീമിന് ജയിച്ചുകയറാന്‍ സാധിക്കുകയുള്ളൂ. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ബെംഗളുരുവിനെ ജംഷേദ്പൂര്‍ അട്ടിമറിക്കുമെന്നാണ് പ്രവചനം.

Story first published: Sunday, November 3, 2019, 11:20 [IST]
Other articles published on Nov 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+