ഐഎസ്എല്‍; ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റും നേര്‍ക്കുനേര്‍, ജയപ്രവചനം ഈ ടീമിന്
ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം മത്സരം ബുധാനഴ്ച വീണ്ടും ആരംഭിക്കുകയായി. ഹൈദരാബാദ് എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദിന്റെ മൈതാനത്ത് രാത്രി 7.30നാണ് ഏറ്റുമുട്ടുക. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് ആദ്യ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ഹൈദരാബാദും ഇത്തവണ ഒരു തോല്‍വിപോലും വഴങ്ങാത്ത നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.
ആദ്യ രണ്ട് കളികളിലെ തോല്‍വിക്കുശേഷമാണ് ഹൈരദാബാദ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. സൂപ്പര്‍താരം മാഴ്‌സലീന്യോ ഫോമിലെത്തിയത് ഹൈദരാബാദിന് ആശ്വാസമാണ്. ബോബോ, റാഫേല്‍ ഗോമസ്, ബാര്‍ണെസ് തുടങ്ങിവര്‍ പരിക്കുമൂലം നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. നെസ്റ്റര്‍ ഗോര്‍ഡിലോ സസ്‌പെന്‍ഷനിലായതും ടീമിന് തിരിച്ചടിയാണ്.

ഘാന ഇതിഹാസം അസമോവ ഗ്യാനിന്റെ മികവില്‍ കുതിക്കുന്ന നോര്‍ത്ത് ഈസ്റ്റ് സീസണില്‍ രണ്ട് സമനിലയും ഒരു ജയവുമായാണ് മുന്നേറുന്നത്. മാര്‍ട്ടിന്‍ ഷാവേസ്, റിദീം ത്‌ലാങ്, തുടങ്ങിയവരും ടീമിന്റെ പ്രതീക്ഷയാണ്. അവസാന മത്സരത്തില്‍ ഗോവയ്‌ക്കെതിരെ സമനില വഴങ്ങേണ്ടിവന്നത് ടീമിന്റെ ആത്മവിശ്വാസം കെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ പരിശീലകന്‍ റോബര്‍ട്ട് ജാര്‍നി ടീമില്‍ അഴിച്ചുപണി നടത്താന്‍ സാധ്യതയുണ്ട്. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനാണ് ജയ സാധ്യത. ഒരു ഗോള്‍ മാര്‍ജിനിലെങ്കിലും നോര്‍ത്ത് ഈസ്റ്റ് ജയിക്കുമെന്ന് പ്രവചിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications