Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഇന്ന് ഗോവയും ബെംഗളുരുവും തമ്മില്‍ സൂപ്പര്‍ പോരാട്ടം; പ്രവചനം ഈ ടീമിന്

പനജി: ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങി. ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് എഫ്‌സി ഗോവയും ബെംഗളുരു എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഇരു ടീമികളും ഇത്തവണ ആദ്യമായി കളത്തില്‍ ഏറ്റുമുട്ടിമ്പോള്‍ ജയപ്രവചനം അസാധ്യമാകും. കഴിഞ്ഞ ഫൈനലില്‍ ബെഗംളുരുവിനെതിരെ തോറ്റതിന്റെ പകരം വീട്ടാന്‍ ഗോവയ്ക്ക് ആദ്യ അവസരം ഒത്തുവന്നിരിക്കുകയാണ്.

ഫെറാന്‍ കൊറോമിനസിനെ ആക്രമണം ഏല്‍പ്പിച്ചാകും ഗോവ ബെംഗളുരുവിനെതിരെയും ഇറങ്ങുക. പരിശീലകന്‍ സെര്‍ജിയോ ലൊബേറ ആദ്യ മത്സരത്തിലെ അതേ ടീമിനെ രണ്ടാം കളിയിലും അണിനിരത്തും. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ഗോവയ്ക്ക് തുണയാകും. കൊറോമിനസിനൊപ്പം എഡു ബേദിയ, ഹ്യൂഗോ ബൗമൗസ്, മന്‍വീര്‍ സിങ് എന്നിവരിറങ്ങുന്ന ഗോവയുടെ ആക്രമണവും ബെംഗളുരുവിന്റെ പ്രതിരോധവും തമ്മിലായിരിക്കും പ്രധാന പോരാട്ടം.

islgoafcvsbengalurufc

ബെംഗളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കുക ഗോവയ്ക്ക് കടുപ്പമാകും. പ്രതിരോധത്തില്‍ രാഹുല്‍ ഭെക്കെയും സംഘവും ബെംഗളുരുവിന്റെ കോട്ടകെട്ടും. സുനില്‍ ഛേത്രി, ഉദാന്ത സിങ്, ആഷിഖ് കരുണിയന്‍ സഖ്യത്തിലാണ് മുന്നേറ്റത്തിലെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത് ക്ഷീണമാണെങ്കിലും രണ്ടാം മത്സരത്തില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ഇരുടീമുകളും നേരത്തെ 5 തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും ബെംഗളുരുവിനായിരുന്നു ജയം. ഒതുതവണ ഗോവയും ജയം കണ്ടെത്തി. പുതിയ സീസണില്‍ ഗോവയ്ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്നാണ് പ്രവചനം. 2-1 എന്ന സ്‌കോറിന് ഗോവ ബെംഗളുരുവിനെ മറികടക്കുമെന്ന് പ്രവചിക്കുന്നു.

Story first published: Monday, October 28, 2019, 11:44 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+