വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയമില്ലാതെ ചെന്നൈയിന്‍ മൂന്നാമങ്കത്തിന്; ജയം തുടരാന്‍ എടികെ, പ്രവചനം ആര്‍ക്ക്?

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ മോശം തുടക്കം ലഭിച്ച് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി മൂന്നാമങ്കത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ആദ്യ രണ്ടുകളികളില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായി ചെന്നൈയും ഒരു തോല്‍വിയും ഒരു ജയവുമായി കൊല്‍ക്കത്തയും ഇറങ്ങുന്നു.

ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജയിച്ച കൊല്‍ക്കത്ത ജയം തുടരാമെന്ന പ്രതീക്ഷയിലാണ്. മുന്നേറ്റനിര ഫോമിലായത് ടീമിന് നേട്ടമാകും. അന്റോണിയോ ലോപെസ് ഹബാസ് രണ്ടാം മത്സരത്തിലെ ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയേറെ. എഡു ഗാര്‍ഷ്യയും മൈക്കേല്‍ സൂസൈരാജും റോയ് കൃഷ്ണയും ഒത്തുചേരുന്ന മുന്നേറ്റം കരുത്തുറ്റതാണ്. പ്രതിരോധത്തില്‍ ജോണ്‍ ജോണ്‍സണ്‍ തിരിച്ചെത്തും.

കൊല്‍ക്കത്ത തന്നെ... ബംഗ്ലാദേശ് സമ്മതം മൂളി, ഇന്ത്യയുടെ കന്നി ഡേ നൈറ്റ് ടെസ്റ്റ് ഈഡനില്‍കൊല്‍ക്കത്ത തന്നെ... ബംഗ്ലാദേശ് സമ്മതം മൂളി, ഇന്ത്യയുടെ കന്നി ഡേ നൈറ്റ് ടെസ്റ്റ് ഈഡനില്‍

chennaiyinfc

ആദ്യ കളിയില്‍ ഗോവയോട് മൂന്ന് ഗോളുകള്‍ക്ക് തോറ്റ ചെന്നൈ രണ്ടാം മത്സരത്തില്‍ മുംബൈയോട് ഗോള്‍രഹിതസമനില വഴങ്ങുകയായിരുന്നു. പുതിയ വിദേശ കളിക്കാര്‍ ടീമുമായി ഒത്തിണക്കം കാട്ടാന്‍ സമയമെടുക്കുമെന്നാണ് പരിശീലകന്റെ പക്ഷം. വിശാല്‍ കെയ്ത്ത്, ലാലിയാന്‍സുവാല ചങ്‌തെ, എഡ്വിന്‍ വന്‍സ്‌പോള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്. ആദ്യ രണ്ട് കളികളിലും ഒരുഗോള്‍പോലും ടീമിന് നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം. ഇരു ടീമുകളും തമ്മില്‍ നേരത്തെ പന്ത്രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ എടികെ 5 തവണ ജയിച്ചിട്ടുണ്ട്. നാലുതവണ സമനിലയായപ്പോള്‍ മൂന്നുതവണ ചെന്നൈയിന്‍ വിജയംകണ്ടു. കൊല്‍ക്കത്ത ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Wednesday, October 30, 2019, 11:21 [IST]
Other articles published on Oct 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X