Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ആദ്യ ജയം തേടി എടികെ, അരങ്ങേറ്റത്തിനൊരുങ്ങി ഹൈദരാബാദ്

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ തോല്‍വി വഴങ്ങിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും പുതുമുഖമായ ഹൈരദാബാദ് എഫ്‌സിയും വെള്ളിയാഴ്ച ഏറ്റുമുട്ടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ആദ്യ മത്സരത്തില്‍ 2-1ന് തോറ്റ അത്‌ലറ്റിക്കോയ്ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ജയം അനിവാര്യമാണ്. പൂണെ സിറ്റി പോരുമാറ്റിയെത്തുന്ന ഹൈദരാബാദും ആദ്യ ജയം തേടിയാണിറങ്ങുക.

പരിശീലകന്‍ അന്റോണിയോ ഹബാസിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ഒത്തിണക്കത്തോടെ കളിക്കുമെന്നാണ് പ്രതീക്ഷ. ടീമിന് കൂടുതല്‍ ബാലന്‍സ് വേണമെന്ന് പരിശീലകന്‍ അഭിപ്രായപ്പെടുന്നു. പുതിയ ഏഴു കളിക്കാര്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഒത്തിണക്കത്തിന് സമയമെടുക്കും. സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ കേരളത്തിനെതിരെ മികവാര്‍ന്ന കളി കാഴ്ചവെച്ചിരുന്നു. എഡു ഗാര്‍ഷ്യയും മൈക്കേല്‍ സൂസൈരാജും ഉള്‍പ്പെട്ട ആക്രമണനിര കരുത്തുറ്റതാണ്. പ്രതിരോധത്തില്‍ മുന്‍ ബംഗളൂരു എഫ്സിതാരം ജോണ്‍ ജോണ്‍സനുണ്ട്.

isl

പേരില്‍ പുതിയതാണെങ്കിലും പൂണെ സിറ്റിയുടെ കളിക്കാര്‍ തന്നെയാകും ഹൈദരാബാദിനായി ബൂട്ടുകെട്ടുന്നത്. പൂണെ സിറ്റിയുടെ ഫില്‍ ബ്രൗണ്‍ ആണ് ഹൈദരാബാദിന്റേയും പരിശീകന്‍. ആക്രമണാത്മക ഫുട്ബോള്‍ കാഴ്ചവെച്ച ടീമിനെ ഒന്നുകൂടി മിനുക്കിയെടുത്താകും ഹൈദരാബാദിനെ ബ്രൗണ്‍ മൈതാനത്തിറക്കുക.

ഇന്ത്യന്‍ പ്രതിരോധത്തിലെ കരുത്ത് ആദില്‍ ഖാന്‍ ആണ് ടീമിന്റെ പ്രതിരോധകോട്ട കെട്ടുന്നത്. വിദേശതാരങ്ങളായ മാത്യു കില്‍ഗലോണ്‍, റാഫ ലോപ്പസ് എന്നിവര്‍ ഒപ്പമുണ്ടാകും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവുള്ള ലാല്‍ചുവാന്‍മാവിയ, കീഗന്‍ അല്‍മെയ്ഡ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മാര്‍കോ സ്റ്റോന്‍കോവിച്ചും ആല്‍വിന്‍ ജോര്‍ജും കളിക്കുമ്പോള്‍ ഐഎസ്എല്ലിലെ സൂപ്പര്‍താരം മാഴ്സലീന്യോ ഇടതുവിങ്ങറാകും, വലതുവിങ്ങില്‍ നിഖില്‍ പൂജാരി, സെന്‍ട്രല്‍ സ്ട്രൈക്കറായി ബ്രസീല്‍ താരം ബോബോ എന്നിവരം കളിക്കും. മുന്നേറ്റത്തില്‍ ബോബോക്കൊപ്പം റോബിന്‍സിങ്ങിനാകും നറുക്കുവീഴുക. ജൈല്‍സ് ബേണ്‍സും മികച്ച പകരക്കാരനാണ്. കമല്‍ജിത്ത് സിങ്ങാകും ടീമിന്റെ പ്രധാന ഗോള്‍ കീപ്പര്‍.

Story first published: Friday, October 25, 2019, 11:23 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+