Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഐസ്എസ്എല്‍ ആരവത്തിലേക്ക്... ബ്ലാസ്റ്റേഴ്‌സും എടികെയും മുഖാമുഖം, വേദി കൊച്ചി; തിരിച്ചുവരുമോ കൊമ്പന്‍മാര്‍?

ഇന്ന് ബ്ലാസ്റ്റേഴ്‌സും ATKയും മുഖാമുഖം | Oneindia Malayalam

കൊച്ചി: ഒരിടവേളയ്ക്കു ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ വീണ്ടും ഐഎസ്എല്‍ ആരവത്തിലേക്ക്. ഡിസംബര്‍ 16നാണ് 2018-2019 സീസണിന് ബ്രേക്ക് വീണത്. ഇന്ത്യയുടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ പരിഗണിച്ചായിരുന്നു ഐഎസ്എല്ലിന് ഇടവേള വീണത്. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ സീസണിലെ ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ അരങ്ങേറും. മുന്‍ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ചാംപ്യന്‍മാരായ എടികെയുമായാണ് (അത്‌ലറ്റികോ ഡി കൊല്‍ക്കത്ത) ഒരിക്കല്‍ കൂടി സീസണില്‍ മുഖാമുഖം വരുന്നത്.

keralablasters

ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കാഴ്ചവച്ചത്. 12 മല്‍സരങ്ങളില്‍ ഒരു മല്‍സരത്തില്‍ മാത്രം വെന്നിക്കൊടി നാട്ടിയ ബ്ലാസ്‌റ്റേഴ്‌സ് ആറെണ്ണത്തില്‍ സമനിലയില്‍ കുരുങ്ങുകയും അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയുമായിരുന്നു. ഒമ്പത് പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ എടികെയ്‌ക്കെതിരേയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

പിന്നീട് നടന്ന 11 മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വിജയം അകന്നുനിന്നു. ഡിസംബര്‍ 16ന് നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരേ 6-1ന്റെ നാണംകെട്ട തോല്‍വി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ സ്ഥാനവും തെറിച്ചു. തോല്‍വി ടീമിന്റെ അഴിച്ചു പണിക്കും കാരണമായി. അതേസമയം, സീസണില്‍ എടികെയ്ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. 16 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് എടികെ. സീസണിലെ ആദ്യ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോട് 2-0ന് ഹോംഗ്രൗണ്ടിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് എടികെ.

Story first published: Friday, January 25, 2019, 11:05 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+