Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പുതിയ സീസണില്‍ ക്ലബ്ബുകള്‍ക്ക് തന്ത്രങ്ങളോതുന്നത് ആരൊക്കെ? ജെയിംസ് മുതല്‍ കോപ്പലാശാന്‍ വരെ

ഇന്ത്യന്‍ ഫുട്‌ബോളിനെ അടിമുടി മാറ്റിമറിച്ചായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരവ്. 2014ല്‍ തുടങ്ങിയ ഐഎസ്എല്‍ നാല് സീസണുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ലോകത്തെ മറ്റു മുന്‍നിര ലീഗുകളെ പോലെയായി. സൂപ്പര്‍ താരങ്ങളും ആരാധക പിന്തുണയുമാണ് ഐഎസ്എല്ലിന്റെ വിജയത്തിന് കാരണം.

ഐഎസ്എല്ലിന്റെ അഞ്ചാം സീസണിന് സെപ്തംബര്‍ 29ന് തുടക്കമാവും. പുതിയ സീസണില്‍ തന്ത്രങളൊരുക്കാന്‍ മികച്ച പരിശീലകരെ തന്നെയാണ് ഓരോ ടീമും രംഗത്തിറക്കിയിരിക്കുന്നത്.

ഡേവിഡ് ജെയിംസ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

ഡേവിഡ് ജെയിംസ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

പ്രഥമ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലെയറും പരിശീലകനുമായിരുന്നു ഡേവിഡ് ജെയിംസ്. 2014-15 സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിട്ട മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ കൂടിയായ ജെയിംസ് കഴിഞ്ഞ സീസണില്‍ വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ തുടര്‍ന്നാണ് 48 കാരനായ ജെയിംസിനെ പരിശീലകനായി വീണ്ടും നിയമിച്ചത്. മുന്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ കൂടിയായ ജെയിംസിന് 2021 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. ജെയിംസിനു കീഴില്‍ കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യംവയ്ക്കുന്നത്.

സ്റ്റീവ് കോപ്പല്‍ (അത്‌ലറ്റികോ ഡി കൊല്‍ക്കത്ത)

സ്റ്റീവ് കോപ്പല്‍ (അത്‌ലറ്റികോ ഡി കൊല്‍ക്കത്ത)

ഐഎസ്എല്ലിലെ തന്ത്രശാലിയായ പരിശീലകരിലൊരാളായാണ് സ്റ്റീവ് കോപ്പലിനെ വിലയിരുത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നപ്പോള്‍ ആരാധകര്‍ കോപ്പലിനെ വിളിച്ചിരുന്നത് കോപ്പലാശാന്‍ എന്നാണ്.

മലയാളികളുടെ കോപ്പലാശാന്‍ ഇത്തവണ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെയാണ് (എടികെ) പരിശീലിപ്പിക്കുന്നത്. ജംഷദ്പൂര്‍ എഫ്‌സിയില്‍ നിന്ന് ഈ സീസണിലാണ് 63 കാരനായ കോപ്പല്‍ എടികെയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ബ്ലാസ്റ്റേഴ്‌സിനെയും ജംഷദ്പൂരിനെയും മുന്നേറാന്‍ സഹായിച്ച കോപ്പല്‍ ഇത്തവണ എടികെയിലൂടെ കിരീട നേട്ടമാണ് മോഹിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് വിങറായ കോപ്പല്‍ മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ് എന്നീ പ്രമുഖ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

കാള്‍സ് ക്വാഡ്രെറ്റ് (ബെംഗളൂരു എഫ്‌സി)

കാള്‍സ് ക്വാഡ്രെറ്റ് (ബെംഗളൂരു എഫ്‌സി)

ആല്‍ബെര്‍ട്ട് റോക്കയുടെ പകരക്കാരനായാണ് കാള്‍സ് ക്വാഡെറ്റിനെ ബെംഗളൂരു എഫ്‌സി മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2016 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ബെംഗളൂരുവിന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്നു 49 കാരനായ ക്വാഡ്രെറ്റ്.

ഗലാത്സരെ, സൗദി അറേബ്യ എന്നീ പ്രമുഖ ടീമുകളില്‍ അസിസ്റ്റന്റ് പരിശീലക സ്ഥാനം വഹിച്ച പരിചയസമ്പത്ത് ക്വാഡ്രെറ്റിനുണ്ട്.

ജോണ്‍ ഗ്രിഗറി (ചെന്നൈയ്ന്‍ എഫ്‌സി)

ജോണ്‍ ഗ്രിഗറി (ചെന്നൈയ്ന്‍ എഫ്‌സി)

ചെന്നൈയ്ന്‍ എഫ്‌സിയെ രണ്ടാം ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ജോണ്‍ ഗ്രിഗറി. ഇതിഹാസ താരം മാര്‍കോ മറ്റെരാസിയുടെ പകരക്കാരനായാണ് ഗ്രിഗറി ചെന്നൈയുടെ കോച്ചായി നിയമിതനായത്.

മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡറായ ഗ്രിഗറി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റന്‍ വില്ലയെ 1998 മുതല്‍ 2002 വരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ജോസഫ് ഗോംബോ (ഡെല്‍ഹി ഡൈനാമോസ്)

ജോസഫ് ഗോംബോ (ഡെല്‍ഹി ഡൈനാമോസ്)

ഈ സീസണിലാണ് ജോസഫ് ഗോംബോയെ ഡെല്‍ഹി ഡൈനാമോസ് പരിശീലകനായി നിയമിച്ചത്. ബാഴ്‌സലോണ യൂത്ത് ടീമിനെയും ആസ്‌ത്രേലിയയുടെ അണ്ടര്‍ 23 ടീമിന്റെയും മുഖ്യ പരിശീലകസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്.

2016 മുതല്‍ 2017 വരെ ആസ്‌ത്രേലിയന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായും ഗോംബോ സേവനം അനുഷ്ടിച്ചിരുന്നു.

സെര്‍ജിയോ ലൊബേറ (എഫ്‌സി ഗോവ)

സെര്‍ജിയോ ലൊബേറ (എഫ്‌സി ഗോവ)

2017ലാണ് രണ്ടു വര്‍ഷത്തെ കരാറില്‍ സെര്‍ജിയോ ലൊബേറയെ എഫ്‌സി ഗോവ പരിശീലകനായി നിയമിച്ചത്. ലാല്‍ പാല്‍മസ്, ബാഴ്‌സലോണ യൂത്ത് ക്ലബ്ബ് എന്നീ ടീമുകളുടെ പരിശീലകസ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. ടിറ്റോ വിലാനോവയുടെ അസിസ്റ്റന്റായി ബാഴ്‌സലോണയുടെ പരിശീലനായും ലൊബേറ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

സെസാര്‍ ഫെറാന്‍ഡോ ജിമിനെസ് (ജംഷദ്പൂര്‍ എഫ്‌സി)

സെസാര്‍ ഫെറാന്‍ഡോ ജിമിനെസ് (ജംഷദ്പൂര്‍ എഫ്‌സി)

സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായാണ് ഈ സീസണില്‍ ജംഷദ്പൂര്‍ എഫ്‌സി സെസാര്‍ ഫെറാന്‍ഡോ ജിമിനെസിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. 2004 മുതല്‍ 2005 സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോപ ഡെല്‍ റേ ടൂര്‍ണമെന്റില്‍ അത്‌ലറ്റികോയെ സെമിഫൈനല്‍ വരെയെത്തിക്കാന്‍ ജിമിനെസിന്റെ പരിശീലക മികവിന് കഴിഞ്ഞിട്ടുണ്ട്.

ജോര്‍ജ് കോസ്റ്റ (മുംബൈ സിറ്റി എഫ്‌സി)

ജോര്‍ജ് കോസ്റ്റ (മുംബൈ സിറ്റി എഫ്‌സി)

പരിശീലക രംഗത്ത് പരിചയസമ്പത്തുള്ള ജോര്‍ജ് കോസ്റ്റയ്ക്കു കീഴില്‍ കന്നി കന്നിക്കിരീട മോഹവുമായാണ് മുംബൈ സിറ്റിയെത്തുന്നത്. പോര്‍ച്ചുഗലിനു വേണ്ടി 50 മല്‍സരങ്ങളില്‍ കളത്തിലിങ്ങിയിട്ടുണ്ട് സെന്‍ഡ്രല്‍ ബാക്കായിരുന്നു കോസ്റ്റ.

എല്‍ക്കോ സ്‌കാറ്റോറി (നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്)

എല്‍ക്കോ സ്‌കാറ്റോറി (നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്)

2014-15 സീസണില്‍ ഐ ലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു എല്‍ക്കോ സ്‌കാറ്റോറി. ഈ സീസണിലാണ് അവ്‌റാം ഗ്രാന്റിനു പകരക്കാരനായി സ്‌കാറ്റോറിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുഖ്യ പരിശീലകനായി നിയമിച്ചത്.

കഴിഞ്ഞ സീസണില്‍ ഗ്രാന്റിന്റെ അസിസ്റ്റാന്റായും സ്‌കാറ്റോറി നോര്‍ത്ത് ഈസ്റ്റില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മിഗ്വേല്‍ ആഞ്ചല്‍ പോര്‍ച്ചുഗല്‍ (എഫ്‌സി പൂനെ സിറ്റി)

മിഗ്വേല്‍ ആഞ്ചല്‍ പോര്‍ച്ചുഗല്‍ (എഫ്‌സി പൂനെ സിറ്റി)

റയല്‍ മാഡ്രിഡ് യൂത്ത് ക്ലബ്ബിന്റെ പരിശീലകനായിരുന്ന മിഗ്വേല്‍ ആഞ്ചല്‍ പോര്‍ച്ചുഗല്‍ ഈ സീസണിലാണ് എഫ്‌സി പൂനെ സിറ്റിയുടെ മുഖ്യ കോച്ചായി നിയമിതനായത്. 1979 മുതല്‍ 1983 വരെ റയല്‍ മാഡ്രിഡിനു വേണ്ടി മിഡ്ഫീല്‍ഡര്‍ കൂടിയായ മിഗ്വേല്‍ ആഞ്ചല്‍ കളിച്ചിട്ടുണ്ട്.

Story first published: Saturday, August 25, 2018, 13:22 [IST]
Other articles published on Aug 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+