Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുത്തരായ മുംബൈ സിറ്റിയെ വീഴ്ത്തി.. കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യജയം.. ചോപ്രയാണ് താരം!

കൊച്ചി: മുംബൈ സിറ്റിയുടെ കളിയായത് കൊണ്ട് കാണാന്‍ പോയേക്കാം എന്ന് കളിയാക്കി കൊച്ചിയിലെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടി. കരുത്തരായ മുംബൈ സിറ്റിയ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തുന്ന കാഴ്ച കണ്ടാണ് അവര്‍ അമ്പരന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്രയുടെ ഏക ഗോളാണ് കേരള ബ്ലാസ്്‌റ്റേഴ്‌സിന്റെ വിജയത്തിന് വഴിയൊരുക്കിയത്.

Read Also: പിണറായി ഡാ.. ചിറ്റപ്പന്റെ രാജി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് ഇങ്ങനെ.. ഭൂലോക ട്രോളുകളും സഖാക്കളുടെ വെറുപ്പിക്കലും കാണാം!

ആരാധകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ രണ്ട് തവണയും ജയം ഉറപ്പിച്ച് കളി കാണാനെത്തിയ അവര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഡെല്‍ഹി ഡൈനമോസിനെ സമനിലയില്‍ പിടിച്ച് ആദ്യ പോയിന്റ് സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് അതിലും കരുത്തരായ മുംബൈ സിറ്റിക്കെതിരെ സീസണിലെ ആദ്യഗോളും ആദ്യ വിജയവും നേടി.

chopra

അരലക്ഷത്തിന് മേല്‍ ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആര്‍ത്ത് വിളിച്ച് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ആരാധകരുടെ ഫുള്‍ സപ്പോര്‍ട്ടുമായി കേരളം തുടക്കം മുതല്‍ ഇരമ്പിക്കളിച്ചു. നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ കാത്തിരുന്ന ആ നിമിഷം വന്നു. ഹോസുവിന്റെ പന്ത് ചോപ്ര വലയിലേക്ക് തിരിച്ചു. പക്ഷേ ഗോളി തടഞ്ഞു. നിരാശയില്‍ മുങ്ങി കലൂര്‍ സ്‌റ്റേഡിയം.

Read Also: ഫസ്റ്റ് വിക്കറ്റ് വീണു ബലരാമാ.. ഉളുപ്പുണ്ടെങ്കില്‍ വിടി ബല്‍റാം ഇനി ഫേസ്ബുക്ക് തുറക്കില്ല.. പൊങ്കാല!

ആദ്യ പകുതിയല്‍ എണ്‍പത് ശതമാനത്തിന് മേല്‍ പന്ത് കൈവശം വെച്ചതിന്റെ മുന്‍തൂക്കമായിട്ടാണ് കേരളം രണ്ടാം പകുതിക്ക് ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ ഗോള്‍ വന്നു. അന്‍പത്തിയെട്ടാം മിനുട്ടില്‍. ഇത്തവണ മൈക്കല്‍ ചോപ്രയ്ക്ക് പിഴച്ചില്ല. ബല്‍ഫോര്‍ട്ടിന്റെ ക്രോസില്‍ മനോഹരമായ ഒരു ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍. ആദ്യ വിജയം. വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നാല് പോയിന്റുമായി ആറാം സ്ഥാനത്തെത്തി.

Story first published: Saturday, October 15, 2016, 8:10 [IST]
Other articles published on Oct 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+