Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോം ഗ്രൗണ്ടില്‍ ജയിക്കാത്ത ടീമുകളുണ്ട്, എതിര്‍ തട്ടകത്തില്‍ തകര്‍ക്കുന്നവരുണ്ട്, ഐ എസ് എല്ലില്‍ ട്രെന്‍ഡ് മാറി

കൊല്‍ക്കത്ത: 2016 സീസണ്‍ പകുതി പിന്നിടുമ്പോള്‍ ബോധ്യമാകുന്നത് വ്യക്തമായൊരു ആധിപത്യം ഒരു ടീമിനും ഇല്ല എന്നതാണ്. പതിനെട്ട് പോയിന്റിന് മുകളില്‍ നേടുന്നവര്‍ക്ക് സെമി ബെര്‍ത് ഉറപ്പിക്കാം.

കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് സമനിലകള്‍ കൂടി എന്നത് ഒരു ഘടകമാണ്. ഇരുപത്തേഴ് മത്സരങ്ങളില്‍ പത്ത് കളികളാണ് ഫലമില്ലാതെ അവസാനിച്ചത്.

 isl-logo

മൂന്നാം സീസണില്‍ ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവെന്നതിന്റെ സൂചനയാണിത്. ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള എഫ് സി പൂനെ സിറ്റിക്കും നാല് പോയിന്റുമായി ഏറ്റവും പിറകില്‍ തുടരുന്ന എഫ് സി ഗോവക്കും രണ്ട് തുടര്‍ ജയങ്ങള്‍ മതി ടോപ് ഫോറില്‍ പുതിയൊരു ക്രമം സൃഷ്ടിക്കാന്‍.

അതുപോലെ ഇത്തവണ ഐ എസ് എല്ലില്‍ കണ്ടുവരുന്ന ഒരു പുതുപ്രവണതയാണ് എതിര്‍ തട്ടകത്തിലെ ജയങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. ഹോം മാച്ച് കളിക്കുന്നതിനേക്കാള്‍ ക്ലബ്ബുകള്‍ സുരക്ഷിതര്‍ എവേ മാച്ചിലാണോ ?

ആദ്യ 27 മത്സരങ്ങളുടെ കണക്കെടുപ്പില്‍ പതിനൊന്ന് എവേ ജയങ്ങളുണ്ട്. പത്തെണ്ണം സമനില. ഹോംഗ്രൗണ്ടില്‍ ആറ് ജയങ്ങള്‍.

കഴിഞ്ഞ രണ്ട് സീസണിലുമായി മുംബൈ സിറ്റി എഫ് സി എവേ മാച്ചില്‍ ജയിച്ച് ഒരു കളിയില്‍ മാത്രമാണ്. ഇത്തവണ, സീസണ്‍ പകുതിയിലെത്തി നില്‍ക്കെ അവര്‍ രണ്ട് എവേ ജയങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. പൂനെയിലും കൊല്‍ക്കത്തയിലുമായിരുന്നു മുംബൈയുടെ ജയങ്ങള്‍. അതുപോലെ ശ്രദ്ധേയമാണ് ഹോംഗ്രൗണ്ടിലെ വിജയദാരിദ്ര്യം. എഫ് സി പൂനെ സിറ്റിക്കും എഫ് സി ഗോവക്കും ഡല്‍ഹി ഡൈനമോസിനും ഒരു ഹോം മാച്ച് പോലും നടപ്പ് സീസണില്‍ ജയിക്കാന്‍ സാധിച്ചിട്ടില്ല.

സെമിഫൈനലില്‍ ആരൊക്കെയുണ്ടാകും എന്നത് ഇപ്പോഴും പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള സീക്കോയുടെ എഫ് സി ഗോവയാണ് ഏറ്റവും പിറകില്‍, എട്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഗോവയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകുമെന്ന് സീക്കോ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അടുത്ത രണ്ട് ഫിക്‌സ്ചറുകള്‍ (രാത്രി 7.00, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 തത്‌സമയം)

നവംബര്‍ 2 : ചെന്നൈയിന്‍ എഫ് സി - മുംബൈ സിറ്റി

നവംബര്‍ 3: എഫ് സി പൂനെ - എഫ് സി ഗോവ

നവംബര്‍ 4 : ഡല്‍ഹി - കേരള ബ്ലാസ്റ്റേഴ്‌സ്

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് - മുംബൈ സിറ്റി

നവംബര്‍ 6: എഫ് സി പൂനെ - കൊല്‍ക്കത്ത

Story first published: Tuesday, November 1, 2016, 10:08 [IST]
Other articles published on Nov 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+