ഐഎസ്എല്‍ 2015: ഗോള്‍ നിറച്ച് പുനെ, ഞെട്ടിത്തരിച്ച് മുംബൈ
പുനെ: ഐ എസ് എല്‍ സീസണ്‍ രണ്ടിലെ മൂന്നാമത്തെ ജയം പുനെ എഫ് സിക്ക്. കരുത്തരായ മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പുനെ തോല്‍പിച്ചത്. പുനെയിലെ ഛത്രപതി സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ ആവേശത്തിലായിരുന്നു കളി. രണ്ട് ടീമുകളും ഒരേ സംസ്ഥാനത്ത് നിന്നായതിനാല്‍ കാണികള്‍ക്കും ആവേശം.
കളി തുടങ്ങി പന്ത്രണ്ടാം മിനുട്ടില്‍ ആതിഥേയരായ പൂന ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. മുപ്പത്തിനാലാം മിനുട്ടില്‍ മുംബൈ ഗോള്‍ മടക്കി. മുന്‍ ഫ്രഞ്ച് താരം ഫ്രഡറിക് പിക്വനേ ഹെഡ്ഡറിലൂടെയാണ് മുംബൈയുടെ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് ഗോവ ജയം പൂര്‍ത്തിയാക്കി. ചിത്രങ്ങളിലേക്ക്.

സപ്പോര്‍ട്ട് പുനെ
പുനെ എഫ് സിക്ക് സപ്പോര്‍ട്ടുമായി ബോക്‌സിംഗ് താരം മേരി കോം എത്തിയപ്പോള്‍. പുനെ ടീമിന്റെ ഉടമ ഹൃത്വിക് റോഷനൊപ്പം കോം.

ജയിക്കുമായിരിക്കും അല്ലേ
റിഷി കപൂറിനൊപ്പം ഹൃത്വിക് റോഷന്‍.

മഹാരാഷ്ട്ര സ്‌നേഹം
കളിക്ക് മുമ്പ് മഹാരാഷ്ട്രയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ബാനറുമായി മുംബൈ എഫ് സിയുടെ ആരാധകര്‍.

അങ്ങനെ കളിക്കണേ
പുനെ എഫ് സി താരം ദിദിയര്‍ സകോറയ്ക്ക് കോച്ചിന്റെ വക ഒരു ടിപ്.

അത് ഗോള്‍
ഒന്നാം ഗോളിന്റെ സന്തോഷം പങ്കുവെക്കുന്ന പുനെ താരങ്ങള്‍.

അങ്ങനങ്ങ് പോയാലോ
കീഗന്‍ പെരേരയും ഇസ്രയില്‍ ഗുരുംഗും പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ.

ഗോള്‍ മടക്കിയ സന്തോഷം
മുന്‍ ഫ്രഞ്ച് താരം ഫ്രഡറിക് പിക്വനേയിലൂടെ ഗോള്‍ മടക്കിയ മുംബൈ ടീമിന്റെ സന്തോഷം

ഇതാണാ ഗോള്‍
ഫ്രഡറിക് പിക്വനേയുടെ ഹെഡ്ഡര്‍ പുനെയുടെ വലയിലേക്ക്.

കാണികള്‍ക്കും ആവേശം
പുനെയ്ക്ക് വേണ്ടി കയ്യടിക്കുന്ന കാണികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications