ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം
കേരളത്തില്‍ ആകെയുള്ളത് മൂന്നരക്കോടി ആളുകള്‍. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉള്ളത് ഇതിന്റെ മൂന്നിരട്ടി ആരാധകര്‍. അതെങ്ങനെ നടക്കും. അങ്ങനെ ചോദിച്ചാല്‍ ഇങ്ങനെ അവകാശപ്പെടുന്ന, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കോ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കോ അറിയില്ല. പക്ഷേ അവര്‍ പറയും, റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും പോലെ ഒമ്പത് കോടിയിലധികം ആരാധരുളള ക്ലബ്ബാണ് തങ്ങളുടേതെന്ന്.
ഫേസ്ബുക്ക് ഫാന്‍ പേജാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ പറയുന്നതെല്ലാം വെറും പുളു ആണെന്ന് ആര്‍ക്കും മനസിലാകും. എന്നാല്‍ ഐ എസ് എല്‍ സീസണ്‍ രണ്ടിലെ തങ്ങളുടെ ആദ്യ കളിക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഇതൊന്നുമല്ല സീന്‍. കളി തുടങ്ങാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കിലും കൊച്ചിയിലെ ഗാലറി നിറഞ്ഞുകഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിക്കാനായി ചൊവ്വാഴ്ച സച്ചിന്റെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗാലറി ആര്‍ത്തുവിളിക്കും.

മഴയ്ക്ക് സാധ്യത
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ആദ്യകളിക്ക് മഴ തടയിടാന്‍ സാധ്യത. കളി നടക്കുന്ന കൊച്ചിയില്‍ വൈകുന്നേരം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വൈകിട്ട് 7 മണിക്കാണ് കളി.

ഫൈനലിസ്റ്റുകള്‍
ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരും. അതുകൊണ്ട് തന്നെ കേരളത്തിന് ഈ കളി പ്രശ്‌നമാകേണ്ടതല്ല.

ഒപ്പത്തിനൊപ്പം
പ്രതിരോധത്തിലായിരുന്നു കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. ഇത്തവണ ഗോളടിക്കാനും ചെറുക്കാനും കെല്‍പ്പുള്ളവര്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.

സച്ചിന്റെ ടീം
കേരളത്തിന്റെ ടീം എന്നത് പോലെ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. ആരാധകരുടെ പിന്തുണ കിട്ടാന്‍ വേറെ കാരണം വേണോ

ആരാധകരുടെ തള്ള്
റയല്‍ മാഡ്രിഡിനെയും ബാഴ്‌സലോണയെയും പോലെ ഒമ്പത് കോടിയിലധികം ഫാന്‍സ് ബ്ലാസ്റ്റേഴ്‌സിനുണ്ട് എന്നാണ് ഫേസ്ബുക്കിലെ തള്ള്. ശരിക്കുള്ള ആരാധകരുടെ എണ്ണം അതിലും എത്രയോ താഴെയാണ് എന്നത് വേറെ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications