Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും, കൊച്ചിയുടെ റെക്കോര്‍ഡ് കൊച്ചി തന്നെ തകര്‍ക്കുമോ?

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ശനിയാഴ്ച എതിരാളികള്‍ മുംബൈ സിറ്റി എഫ് സി. കരുത്തരാണ് മുംബൈ ടീം എന്നത് മാത്രമല്ല പ്രത്യേകത. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തം നഗരമാണ് മുംബൈ. സ്വന്തം ടീം വേണോ സ്വന്തം നാട് വേണോ എന്ന ആശയക്കുഴപ്പത്തിലായിരിക്കും സച്ചിന്‍.

ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ ഈ സഭാകമ്പം നോക്കിനിന്നാല്‍ പറ്റില്ല, വിജയത്തിലൂടെ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനാകും ഹോം ടീമിന്റെ ശ്രമം. അറുപതിനായിരത്തില്‍പ്പരം കാണികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യകളി കാണാനെത്തിയത്. ഇത് ഐ എസ് എല്‍ 2015 ലെ റെക്കോര്‍ഡാണ്. സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സച്ചിന്റെ മുംബൈയ്‌ക്കെതിരെ കളിക്കുന്നത് കാണാന്‍ ഇതില്‍ക്കൂടുതല്‍ കാണികള്‍ എത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്. കളിവിശേഷങ്ങളിലേക്ക്.

മഞ്ഞയിലാറാടാന്‍ കൊച്ചി

മഞ്ഞയിലാറാടാന്‍ കൊച്ചി

ആരാധകരുടെ നിറഞ്ഞ പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. ആദ്യകളിയില്‍ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത് 3 -1 നാണ്. ഈ പ്രകടനം മുംബൈയ്‌ക്കെതിരെയും പുറത്തെടുക്കാനാകും ആതിഥേയരുടെ ശ്രമം.

കരുത്തരാണ് മുംബൈ

കരുത്തരാണ് മുംബൈ

പുനെയ്‌ക്കെതിരെ അട്ടിമറിത്തോല്‍വി വാങ്ങിയതിന്റെ ഞെട്ടലിലാണ് മുംബൈ. 3-1 എന്ന സ്‌കോറിനാണ് മുംബൈ തോറ്റത്. സ്റ്റാര്‍ പ്ലെയന്‍ നിക്കോളസ് അനെല്‍ക്ക കളിക്കാനിറങ്ങുമ്പോള്‍ കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ മുംബൈയുടെ സമീപനം മാറും എന്നത് മൂന്നരത്തരം.

ഫിനിഷിങ് പ്രശ്‌നമായി

ഫിനിഷിങ് പ്രശ്‌നമായി

പുനെയോട് തോറ്റെങ്കിലും മുംബൈ ടീമിനെ എഴുതിത്തള്ളാന്‍ പറ്റില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുംബൈയുടെ കാലിലായിരുന്നു കളി. എന്നാല്‍ കൃത്യസമയത്ത് ഫിനിഷ് ചെയ്യാന്‍ പറ്റിയില്ല. പ്രതിരോധവും ഇടക്കിടെ പാളി. ഇതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം.

റാഫിയുണ്ടാകും

റാഫിയുണ്ടാകും

ആദ്യമത്സരത്തില്‍ മിന്നും ഗോള്‍ നേടിയ മുഹമ്മദ് റാഫി മുംബൈയ്‌ക്കെതിരെയും കളിക്കാനുണ്ടാകും. മലയാളി താരമായ സി കെ. വിനീതും പുറത്തിരിക്കാന്‍ ഇടയില്ല.

ഇവരെ സൂക്ഷിക്കുക

ഇവരെ സൂക്ഷിക്കുക

നിക്കൊളാസ് അനെല്‍ക്കയ്‌ക്കൊപ്പം ബ്രസീലിന്റെ ആന്ദ്രെ മോറിറ്റ്‌സും ഫ്രഞ്ച് താരം ഫ്രെഡറിക് പിക്കോനിയും സ്‌പെയിനിന്റെ ജുവാന്‍ അഗ്ലൂറിയയും ഹെയ്തിയുടെ സോണി നോര്‍ഡെയും കേരള ബ്ലാസ്റ്റേഴ്‌സിന് ഭീഷണി ഉയര്‍ത്താന്‍ പോന്നവരാണ്.

കളി ഇനിയും നന്നാകും

കളി ഇനിയും നന്നാകും

ആദ്യ മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറിന് മതിയായിട്ടില്ല. കളി ഇനിയും ഏറെ മെച്ചപ്പെടണം - ടെയ്‌ലര്‍ പറയുന്നു

Story first published: Saturday, October 10, 2015, 13:01 [IST]
Other articles published on Oct 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+