Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തെ വിറപ്പിച്ച് മുംബൈ; ഒടുവില്‍ ആശ്വാസത്തിന്റെ സമനില!!!

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ രണ്ടാം ഹോം മത്സരം ഒരു ദുരന്തമായേനെ. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയ്ക്ക് മുന്നില്‍ പകച്ചുപോയി. പക്ഷേ ഭാഗ്യം സമനിലയുടെ രൂപത്തില്‍ കേരളത്തെ രക്ഷിച്ചു.

അറുപതിനായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ കേരളം ഗോള്‍ രഹിത സമനിലയിലാണ് കളി അവസാനിപ്പിച്ചത്. അത് തന്നെയായിരുന്നു കാണികളുടേയും ആശ്വാസം.

ISL Kerala Blasters

മുംബൈ സിറ്റി എഫ്‌സിയുടെ മുന്നേറ്റ നിര തുടര്‍ച്ചയായി കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വലയ്ക്ക് മുന്നിലെത്തി. പക്ഷേ ദൈവദൂതനെ പോലെ ഗോളി ബൈവാട്ടര്‍ ഗോള്‍ വല കാത്തുനിന്നു.

തുടക്കത്തില്‍ കേരള താരങ്ങള്‍ കളം നിറഞ്ഞ് തന്നെയാണ് കളിച്ചു തുടങ്ങിയത്. പക്ഷേ മുംബൈ സിറ്റിക്കാര്‍ ഒത്തൊരുമയോടെ മുന്നേറാന്‍ തുടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ താളം തെറ്റി. എങ്കിലും സമനിലയില്‍ മുംബൈയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്നത് ഭാഗ്യം തന്നെ.

രണ്ട് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് ഇപ്പോള്‍ നാല് പോയന്റ് ആണ് ഉള്ളത്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനവും. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് സ്വന്തമാക്കിയ പൂണെ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Sunday, October 11, 2015, 9:05 [IST]
Other articles published on Oct 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+