Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഫി, ഹോസ്സു, വാട്ട്, സച്ചിന്‍... കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മഴ...

കൊച്ചി: ദൈവത്തെ സാക്ഷിനിര്‍ത്തി ദൈവപുത്രന്മാര്‍ കൊച്ചിയില്‍ ഗോള്‍മഴയുടെ...... അല്ലെങ്കില്‍ വേണ്ട, കമന്റേറ്റര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ശരിയാകില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം, അത്രയും മതി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച് വിട്ടത്.

ഒന്നും രണ്ടുമല്ല അമ്പതിനായിരത്തിലധികം കാണികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ കലൂരിലെ സ്റ്റേഡിയത്തിലെത്തിയത്. ഗാലറിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖര്‍. കളിക്കളത്തില്‍ ഗോളും പിന്നാലെ സിക്‌സുമടിച്ച് കേരളത്തിന്റെ സ്വന്തം റാഫിയും എണ്ണം പറഞ്ഞ വിദേശ താരങ്ങളും. ഒന്നാം പകുതിയില്‍ പാഴാക്കിയ അവസരങ്ങള്‍ക്ക് രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കണക്കുതീര്‍ത്തപ്പോള്‍ യുണൈറ്റഡ് ഒറ്റ ഗോളിന്റെ ആശ്വാസത്തിലൊതുങ്ങി. ചിത്രങ്ങള്‍ കാണണ്ടേ...

ഇതൊരു തുടക്കം മാത്രം

ഇതൊരു തുടക്കം മാത്രം

ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം ഗോള്‍ നേടിയ സ്പാനിഷ് താരം ഹോസ്സു. കളി അമ്പതാം മിനുട്ടോടടുക്കവേയാണ് ഹൊസ്സു യുണൈറ്റഡിന്റെ വല കുലുക്കിയത്. ഫോട്ടോ: isl official site

സച്ചിന് വേണ്ടി ഒരു ഗോള്‍

സച്ചിന് വേണ്ടി ഒരു ഗോള്‍

അറുപത്തെട്ടാം മിനുട്ടില്‍ കാസര്‍കോട്ടുകാരന്‍ മുഹമ്മദ് റാഫിയുടെ വക രണ്ടാം ഗോള്‍. ഒരു സിക്‌സര്‍ കൂടി അഭിനയിച്ച് കാണിച്ചാണ് റാഫി ഗോളടിയുടെ ആഘോഷം അവസാനിപ്പിച്ചത്.. ഫോട്ടോ: isl official site

വാട്ടടിച്ചാല്‍ പിന്നെ

വാട്ടടിച്ചാല്‍ പിന്നെ

1000 വാട്ടിന്റെ ആവേശത്തോടെ കേരളം കുതിക്കുന്നതിനിടെ വെറും നാല് മിനുട്ടിന് ശേഷം മൂന്നാം ഗോളും പിറന്നു. ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ടിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഫോട്ടോ: isl official site

ഒരെണ്ണം മടക്കി

ഒരെണ്ണം മടക്കി

അര്‍ജന്റീനയില്‍ നിന്നും യുണൈറ്റഡിനൊപ്പം ചേര്‍ന്ന നിക്കോളസ് വെലസാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരായ ആശ്വാസ ഗോള്‍ നേടിയത്. ഫോട്ടോ: isl official site

ജയിക്കില്ലേ

ജയിക്കില്ലേ

ബ്ലാസ്റ്റേഴ്‌സ് - യുണൈറ്റഡ് കളി കാണുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. ക്രിക്കറ്റില്‍ സച്ചിന്റെ ഇഷ്ടഗ്രൗണ്ടുകളിലൊന്നായ കൊച്ചി ഫുട്‌ബോളിലും സച്ചിനെ ചതിച്ചില്ല. ഫോട്ടോ: isl official site

ഞങ്ങളുമുണ്ടേ കൂട്ടാരേ...

ഞങ്ങളുമുണ്ടേ കൂട്ടാരേ...

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തിയ ആരാധകര്‍. അമ്പതിനായിരത്തില്‍ പരം കാണികള്‍ സ്റ്റേഡിയത്തെ അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലാക്കി. ഫോട്ടോ: isl official site

പടയിറക്കം

പടയിറക്കം

കേരള ബ്ലാസ്റ്റേഴ്‌സിന്റെയും യുണൈറ്റഡിന്റെയും താരങ്ങള്‍ കളിക്കിറങ്ങുന്നു

വിനീതമായൊരു ശ്രമം

വിനീതമായൊരു ശ്രമം

പന്ത് കൈവശപ്പെടുത്താന്‍ കേരളത്തിന്റെ സി കെ വിനീതിന്റെ ശ്രമം. ഫോട്ടോ: isl official site

വിവാ കേരള

വിവാ കേരള

ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സിയിലാണ് കലൂരില്‍ കാണികള്‍ തിങ്ങിനിറഞ്ഞത്. സ്റ്റേഡിയത്തിലെ ആവേശക്കാഴ്ച. ഫോട്ടോ: isl official site

റാഫിയെ പിടിച്ചോളീ

റാഫിയെ പിടിച്ചോളീ

കൊല്‍ക്കത്ത ക്യാംപില്‍ നിന്നും ഈ സീസണിലാണ് കാസര്‍കോട്ടുകാരനായ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴിസിലെത്തിയത്. ആദ്യ മത്സരം തന്നെ റാഫി മോശമാക്കിയില്ല. ഫോട്ടോ: isl official site

റാഫി എമര്‍ജിങ് പ്ലെയര്‍

റാഫി എമര്‍ജിങ് പ്ലെയര്‍

ഒന്നാം മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഗോളോടെ റാഫി എമര്‍ജിങ് പ്ലെയറുമായി. ഫോട്ടോ: isl official site

Story first published: Wednesday, October 7, 2015, 9:26 [IST]
Other articles published on Oct 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+